K G Suraj

കവിതയുടെ 230 കെ വി

'Spring rain

leaking through the roof

dripping from the wasp's nest

- Mastno Basho -

അങ്ങിയൊണ് സൂര്യതാപമേറ്റ് ഭൌരോപതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്കുയര്‍ന്ന് മേഘങ്ങളായ് ഘീഭവിച്ചത്. ഏറെ നേരമെടുത്തില്ല.

"പുള്ളിയുടുപ്പുകാരി സ്കൂള്‍കുട്ടിയുടെ വര്‍ണ്ണക്കുട.

ണിങ്ങ്....ണിങ്ങ്, മണി മുഴക്കി വേഗം പായുമൊരു കുഞ്ഞു ട്രൌസര്‍കാരന്‍.

ജനല്‍ക്കാഴ്ചകളില്‍ കൈകോര്‍ത്തിരിക്കും രണ്ടുപേര്‍.

അടയാളം കാട്ടുമൊരു പോലീസ് ജീവിതം.

നിറഞ്ഞിരിക്കുമൊരു മീന്‍കുട്ട.

ചോരാന്‍ വെമ്പി നില്‍ക്കും മേല്‍ക്കൂരകള്‍.

എല്ലാ മഴയുടുപ്പുകള്‍ക്കും മീതേ, അത്

ഛന്നഭിന്നം പെയ്യാന്‍ തുടങ്ങി''

മഴ, ഭിന്നതല സ്പര്‍ശിയായ പ്രാപഞ്ചികാനുഭവമാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അചഞ്ചലമാംവിധം സംരക്ഷിക്കുന്നതില്‍ മഴയിലൂടെ ലഭ്യമാകുന്ന ശുദ്ധജലം സുപ്രധാമായ പങ്കാണ് നിര്‍വ്വഹിക്കുന്നത്. ലോക രാഷ്ട്രസംഘടയുടെ കണക്കുകള്‍പ്രകാരം, ആഗോള ജസംഘടയുടെ പതിനൊന്നു ശതമാനവും കനത്ത ജല ദൌര്‍ല്ലഭ്യം നേരിടുന്നവരാണ്. സുരക്ഷിതവും, തൃപ്തികരവും, വാങ്ങല്‍ശേഷിക്കുസൃതവുമായ ജലലഭ്യത മരുപ്പച്ചയാകുന്ന സമകാലീതയുടെ ജീവിതക്കുഴലുകള്‍, സമൃദ്ധം, 'ശൂ.....ശൂ', ഒച്ച വെക്കുമ്പോള്‍, കാഴ്ചയുടെ അറ്റം പാദം കുത്താനിടമില്ലാത്തൊരു ഘോരവനത്തിലേക്ക് കൈ പിടിക്കും.

'ഉയരമാകാശം

വെട്ടിമുറിച്ചിതാ

ഗളം ഗളം

അര്‍ഗളം

ജലം കുത്തി വീഴുന്നു

ദിക്കുകളെമ്പാടും'

ഹൃദയസ്പൃക്കുകളായ മുപ്പത്തിയേഴു ജലാനുഭവങ്ങളാണ് അനില്‍ കുരിയാത്തിയുടെ രണ്ടാമത് കവിതാ സമാഹാരം 'ജൂണ്‍ മഴ നയാതെ പോയവര്‍'. ജീവിതത്തെ ഉള്ളടക്കം ചെയ്ത ഓരോ മഴത്തുള്ളിയും വിവിധ വേഗങ്ങളില്‍ തുള്ളിത്തെറിച്ച് പുതിയ കോശങ്ങളാകുന്നു.

കണ്ടും മിണ്ടിയും

മെയ്യുരഞ്ഞും

പ്രണയിച്ചും

കലഹം കൂടിയും

ക്ഷണം, ഘനീഭവിച്ചും

മോഹാലസ്യം പൂണ്ടും

അതിതാ,

ആര്‍ത്തലച്ചീടുന്നു.'

വികാര വിചാരങ്ങളുടെ വേലിയേറ്റങ്ങളില്‍ ഉയര്‍ന്നു താഴുന്ന നാടീസ്പന്ദംപോലെ സ്ഥായിത്തത്തിന്റെ നേർ വിപരീതങ്ങളാണ് അനിലിന്റെ കവിതകള്‍. ഓര്‍മ്മകളുടെ മൈതാനങ്ങളില്‍ നിന്നും വര്‍ത്തമാനങ്ങളിലേക്ക് അടിച്ച് പായിക്കുന്ന ഒന്നിലധികം പന്തുകള്‍; ചിലവയെല്ലാം 'മഞ്ഞക്കാര്‍ഡ്' ചോദിച്ചു വാങ്ങുന്നവ ഉന്മാദം ലഘുത്വത്തോട് ഉള്‍ച്ചേരുന്ന സവിശേഷമായ കാവ്യശൈലിയില്‍, അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ സഞ്ചാരം ജീവിതമാക്കുന്ന ഏതോ ഒരു ജിപ്സിയുണ്ട്; പ്രണയത്തിായ് കാതു മുറിച്ചു നല്‍കിയ പഴയൊരു ചിത്രകാരനും.

സുഖമുള്ള വെയില്‍, സ്വച്ഛന്ദമാക്കുന്ന സായാഹ്നങ്ങളിലൂടെ അവിചാരിതമെന്നോണം നിയന്ത്രണം നഷ്ടമാക്കി ഉള്ളു നിറയെ ചോദ്യങ്ങളുമായ് സൈറണ്‍ മുഴക്കി യുദ്ധം പ്രഖ്യാപിക്കുന്ന ഒന്നിലധികം കവിതകള്‍ സമാഹാരത്തിന്റെ പ്രത്യേകതകളാണ്. കാല്‍പ്പനികത, വറ്റാത്തൊരുറവയാകുന്ന കവിതകളുടെ അടരിടരുകള്‍ പൊതുജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ സസൂക്ഷ്മം അതിസംബോധചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ സൂക്ഷിക്കുന്നു. പാരിസ്ഥിതികഭാവനയുടെ നിറസാന്നിധ്യവും ഇന്ത്യന്‍ മിത്തുകളുടെ അദൃശ്യസ്വാധീവും കവിതകളുടെ ഭാവുകത്വത്തെ സമ്പുഷ്ടമാക്കുന്നു. പോരാട്ടത്തിന്റേയും അതിജീവത്തിന്റേയും ഉജ്വലമായ കാവ്യവിളംബരമാണ് 'ഗാസയും നാസയും'.

വെയിലിന്റെ കയ്യില്‍ തൂങ്ങി

വഴിതെ റ്റി വന്നതൊരു

വരണ്ട ദാഹം

കോളക്കുപ്പിയില്‍ നിറയുന്നതു കണ്ടു.

ഗാസ കരയുമ്പോള്‍

മാറാലകള്‍ക്കിടയില്‍

ചെഗുവേരയുടെ

ഫോസിലില്‍ നിന്നൊരു

ചുവന്ന പുലരിയെ ക്ളോണ്‍ ചെയ്തു

നാസ ചിരിക്കുന്നു.

- ഗാസയും നാസയും-

സാമ്രാജ്യത്വവും അധിനിവേശവും ഇല്ലാത്തവന്റെ സ്വപ്ങ്ങളെ പല കഷ്ണങ്ങളാക്കുമ്പോള്‍, കവിതയും സാഹിത്യവും സിനിമയുമെല്ലാം പ്രതിരോധത്തിന്റെ ഉപാധികളാകുന്നു. ലക്ഷക്കണക്കിനു ലിറ്റര്‍ ജലം ചൂഷണം ചെയ്ത കൊക്കക്കോളക്കെതിരെ പ്ളാച്ചിമടയിലെ ജനത, കക്ഷി രാഷ്ട്രീയഭേദമ്യ സംഘടിപ്പിച്ച സമാതകളില്ലാത്ത പോരാട്ടം പൊതു വിഭവങ്ങളുടെ സ്വകാര്യവത്കരണത്തിനും കുത്തകവത്ക്കരണത്തിനുമെതിരായ ഇന്ത്യന്‍ സമരങ്ങളുടെ ഇതിഹാസതുല്യമായ അധ്യായമാണ്. വിശപ്പിനും ദാഹത്തിനും മീതേ ലാഭത്തിന്റെ ചാപ്പ കുത്തുന്നവര്‍ക്ക് കത്ത മുന്നറിയിപ്പാകുന്നതിനോടൊപ്പം യാങ്കിസത്തിതിെരായ ആഗോള സഹങ്ങളുടെ വിശ്വരൂപമായ ഏണസ്റോ ചെഗുവേരയെ ഹൃദയതുല്യം ചേര്‍ത്തു പിടിക്കുകയാണ് ഈ സമരകവിത.

അനവന്‍ അവനവനലേക്കു തന്നെ ചുരുങ്ങുന്ന ഒറ്റയാള്‍ ദ്വീപുകള്‍ അസംഘ്യമാകുന്ന, വിപണി കാലത്തിന്റെ വിപത്തുകളെ തികഞ്ഞ കാവ്യബോധത്തോടെ ആവിഷ്ക്കരിക്കുകയാണ്; യാത്ര , മഴവില്ലിലൂടെ, ഇന്ത്യയെക്കണ്ടെത്തല്‍, നിലവറകള്‍ തുടങ്ങിയ കവിതകള്‍.

"അന്റൊര്‍ട്ടിക്ക, തണുത്തുറഞ്ഞ ഹൃദയവും

അഗ്നിപര്‍വ്വതലാവ

ആര്‍ത്തവരക്തവും

നീരുറവകള്‍ മദജലവുമാണെങ്കില്‍

ഭോഗസായൂജ്യങ്ങളില്‍

ഹൃദയം കൊരുക്കും മുന്‍പ്

ഭൂമിമാതാവിാടൊരു യാചന ''

-യാചന -

പ്രകൃതിയും മുഷ്യനും സമ്പൂര്‍ണ്ണ ചൂഷണത്തിനു വിധേയമാകുന്ന ലാഭ കേന്ദ്രീകൃതമായ മുതലാളിത്ത വ്യവസ്ഥിതിക്കെതിരായ വര്‍ഗ്ഗരാഷ്ട്രീയം അതിശക്തം പ്രഖ്യാപിക്കുന്ന കവിതകളിലൊന്നാണിത്. 'അഗ്നിപര്‍വ്വതം, ലാവ, നീരുറവകള്‍, ഭൂമി തുടങ്ങി പരിസ്ഥിതികമായ ബിംബകല്‍പ്പകളാല്‍ സമ്പന്നമായ ഇതിവൃത്തം, മനുഷ്യനെ പൊതുവിലും ശരീരഭാഗങ്ങളെ/ അവസ്ഥകളെ വിശേഷിപ്പിച്ചും താരതമ്യപഠത്തിനു വിധേയമാക്കുന്നു. സ്ഥലനാമ പ്രയോഗങ്ങളിലൂടെ അതതു പ്രദേശങ്ങളിലെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യേകതകളിലേക്കും ഭൂമിശാസ്ത്ര സംബന്ധികളായ വിശദാംശങ്ങളിലേക്കും വേഗതയില്‍ നയിക്കുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി മാധവിക്കുട്ടിയും സമാന്തര സിനിമയുടെ അപ്പോസ്തലന്‍ ജോണ്‍ എബ്രഹാമും കഥാപാത്രങ്ങളാകുന്ന കവിതയാണ് "ജൂണ്‍ മഴ നയാതെ പോയവര്‍''

പ്രിയ മാധവിക്കുട്ടീ

പെയ്തു നിറയാാരു വര്‍ഷപാതം

കറുത്തിരുണ്ട് മാത്തു

നില്‍പ്പുണ്ടെന്നറിഞ്ഞു

മരണത്തിന്റെ മണിയറയില്‍

നീയിപ്പോഴൊരു

നവവധുവിപ്പാെേല്‍

അണിഞ്ഞൊരുങ്ങി......

പ്രിയ ജോണ്‍

രാവിന്റെ ഈ മഴക്കാലത്തെങ്കിലും

നി നക്കൊന്നു പുര്‍ജിച്ചുകൂടേ

ഭിന്നകാലയളവുകളിലെങ്കിലും മെയ്മാസങ്ങളില്‍ കടന്നുപോയ ഇരുവര്‍ക്കും ജൂണിലെ 'മഴ' നഷ്ടമാകുന്നതിക്കുെറിച്ച് ഖേദപൂര്‍വ്വം ആകുലമാകുന്ന ഉള്ളടക്കം സമാഹാരത്തിലെ മികവുറ്റ കവിതകളിലൊന്നാണ്.

മിഴികൂമ്പിപ്പോയാല്‍

സിരകളില്‍ ഉണരുന്നത്

മണല്‍ക്കാറ്റിന്റെ

പൊള്ളുന്ന ചൂടും

വിമാവേഗത്തിന്റെ

ഇരമ്പലും മാത്രം..

മടക്കയാത്ര

ഒറ്റ നിമിഷത്തില്‍ അപരിചിതമേതോ അകലമൊരിടത്തില്‍ മുട്ടിലിഴഞ്ഞും വീണും മെല്ലെയെഴുന്നേറ്റും കുടുംബം കരുപ്പിപ്പിടിക്കാന്‍ മെയ്യുരുക്കുന്ന പ്രവാസ ജീവിതത്തിന്റെ വിഹ്വലതകളും, തേങ്ങലുകളുമാണ് 'മടക്കയാത്ര'യിലൂടെ ഇതള്‍ വിടരുന്നത്. മണല്‍ക്കാടിന്റെ പൊള്ളുന്ന ചൂടും സീല്‍ക്കാരവും വിമാങ്ങളുടെ ഇരമ്പലും സ്വപ്ങ്ങളില്‍ ഉരുള്‍പൊട്ടുന്ന പച്ച മനുഷ്യരുടെ ഞ്ചിെന്റെ ശബ്ദമാണിത്.

"ഒരു യുവാവ്

വാഹാപകടത്തില്‍പ്പെട്ട്

രക്തം വാര്‍ന്ന്

പിടഞ്ഞു പിടഞ്ഞു

മരിക്കുന്നത്

നോക്കി നിന്നിട്ടുണ്ടോ?

ഓടുന്ന ട്രെയിില്‍ നിന്നും

പാളങ്ങളുടെ

സമാന്തരങ്ങള്‍ക്കിടയിലേക്കൊരു

പാവാടക്കാരിയുടെ മാനത്തെ

ഒറ്റക്കയ്യുള്ളോരുവൻ

ചവിട്ടിത്തള്ളുന്നത്

രണ്ടു കൈയും കെട്ടി നീ ,

നോക്കി നിന്നിട്ടുണ്ടോ?''

- ആസ്ഥാന കവി -

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ മുന്‍പൊന്നുമില്ലാത്തവിധം രാജ്യമാസകലം കുതിച്ചുയരുകയാണ്. 2009-ല്‍ 2,03,804 സ്ത്രീകള്‍ അതിക്രമണങ്ങള്‍ക്കിരയായി. തൊട്ടടുത്ത വര്‍ഷം ഇത് 2,13,585 ആയും 2011-ല്‍ കുറ്റകൃത്യത്തിിരയായ സ്ത്രീകളുടെ എണ്ണം 2,28,650 ആയും വര്‍ദ്ധിച്ചു. സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയും സമാധാവും തുലാസിലാടുന്ന അത്യന്തം സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥയിലൂടെയാണ് പൊതുസമൂഹം കടന്നുപോകുന്നത്. കുറ്റവാളികള്‍ക്കെതിരായ ഫലപ്രദവും കര്‍ശ്ശവുമായ നടപടികള്‍ ഉറപ്പാക്കേണ്ട ഭരണകൂടം തികഞ്ഞ നിസംഗതയിലാണ്. സ്വശരീരം അവനവനു തന്നെ ഭാരമാകുന്ന മാസിക നിലയെ വിലയിരുത്താനാകണമെങ്കില്‍ ഒരു നിമിഷമെങ്കിലും സ്ത്രീയാകേണ്ടതുണ്ട്. ക്രോമോസോമുകളുടെ ആുകൂല്യങ്ങളില്‍ ആണുങ്ങള്‍ ആണുങ്ങളെപ്പോലെ ഉയര്‍ത്തിപ്പിടിച്ചു നടക്കുമ്പോള്‍ കവിത, 'ആസ്ഥാനകവി', ഓര്‍മ്മിപ്പിക്കുന്നത് അമ്മ/ദേവി/തായ് വൽക്കരിച്ച് , 'അകങ്ങളില്‍' സൂക്ഷിച്ചിരിക്കുന്ന ശരീരങ്ങളിലും മണ്ണു പറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഗോവിന്ദച്ചാമിമാര്‍ തീവണ്ടി വേഗങ്ങളില്‍ |'സൌമ്യ' വേട്ട തുടരുന്ന സാഹചര്യത്തെ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയും അതിവൈകാരികതയുടെ അസ്ക്കിതകളില്ലാതെയുമാണ് അവതരിപ്പിക്കപ്പെടുന്നത്. അരക്ഷിതമാകുന്ന സ്ത്രീജീവിതങ്ങളിലേക്ക് തികഞ്ഞ സാമൂഹ്യ പ്രതിബന്ധതയോടെ കവിത കടന്നു ചെല്ലുകയും അപരന്റെ വേദകളെ അകലെ നിന്നു മാത്രം കാണുന്ന പ്ളാസ്റ്റിക്കു കാലത്തെ വിഹ്വലതകളോടെ നോക്കികാണുകയും ചെയ്യുന്നു.

പ്രണയം അതിന്റെ വൈവിധ്യങ്ങള്‍, അുഭവങ്ങള്‍, ആസക്തികള്‍, അനുഭൂതികള്‍, രതി/ലൈംഗികത സംബന്ധിച്ച സദാചാരപ്രിയരെ നടുക്കുന്ന കാഴ്ചപ്പാടുകള്‍, സൌഹൃദത്തിന്റെ ആരും നടക്കാത്ത കാട്ടുവഴികള്‍, തുടങ്ങി അതിവിചിത്രവും വിഭിന്നവുമായ ചിന്തകളുടേയും സ്വപ്ങ്ങളുടേയും സമ്മേളനമാണ് തെയ്യങ്ങള്‍, നഷ്ടങ്ങള്‍, മോര്‍ച്ചറി, മത്സ്യ കന്യക , ശാപചക്രങ്ങള്‍, മടക്കിത്തരുക, ഡിസംബര്‍, അവളൊരു പൂവായിരുന്നു,തുടങ്ങിയ കവിതകള്‍.

വഴിയരികില്‍ അടിസ്ഥാനം ദ്രവിച്ചൊരു തൂണ്.

അതിലാലിംഗം ചെയ്താകാശത്തേക്കൊരാള്‍.

ലോഹക്കമ്പികളിലൂടിതതടവില്ലാതെയൊഴുകും

വിദ്യുത് പ്രവാഹം.

അതു പകര്‍ത്തുന്നൂ

ഭയരഹിതനായയാള്‍....

അക്ഷരങ്ങളെ അുഭവങ്ങളുടെ,വിദ്യുച്ഛക്തിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന 'ജൂണ്‍ മാസത്തിലെ മഴ നയാത്തവര്‍' വിസ്ഫോടശേഷിയുടെ അളവുകളെ അതിലംഘിക്കുന്നവയാണ്. അതുകൊണ്ടുതന്നെ സൂക്ഷ്മവും ആഴമുള്ളതുമായ വായന നിര്‍ബന്ധം ആവശ്യപ്പെടുന്ന കവിതയുടെ 230 കെ.വി.യിലേക്ക് ഹൃദയപൂര്‍വ്വം നമുക്ക് നെറ്റി ചേർക്കാം