Gouri V S

12th IDSFFK: കാഴ്ച്ചയുടെ കണ്ണാടി; അതിജീവനത്തിന്റെയും

നിസഹായരായ മനുഷ്യരുടെ കാഴ്ച്ചയും അതിജീവനവും പ്രമേയമാകുന്ന ഡോക്യുമെന്ററി – ഹൃസ്വ ചലച്ചിത്രങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിയ്ക്കുന്ന അന്താരാഷ്‌ട്ര ഡോക്യുമെന്ററി – ഹൃസ്വ ചലച്ചിത്ര മേള (12th IDSFFK). യുടെ പന്ത്രണ്ടാമത് സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ഉള്ളടക്കങ്ങളുടെ ആകെത്തുകയാണ്.


62321802_2687303194672944_4398991799046111232_n


ആഗസ്റ്റിനോ ഫെറെന്‍റെ സംവിധാനം നിര്‍വ്വഹിച്ച ഇറ്റാലിയന്‍ പരീക്ഷണാത്മക ചിത്രം ‘SELFIE’ മികച്ച പ്രതികരണങ്ങളാണുയര്‍ത്തിയത്. മത്സര വിഭാഗത്തില്‍ 63 ചിത്രങ്ങളും, രാജ്യാന്തര വിഭാഗത്തില്‍ 44 ഉം, ഫോക്കസ് വിഭാഗത്തില്‍ 74 ഉം മലയാളം വിഭാഗത്തില്‍ 19 ഉം ചിത്രങ്ങളടങ്ങുന്നതാണ് 12th IDSFFK യുടെ മേല്‍വിലാസം. ഇതോടൊപ്പം ഓസ്‌ക്കാര്‍ പുരസ്ക്കാരം നേടിയ guy Nattiv ന്റെ ‘SKIN’ നും പ്രദര്‍ശനത്തിനായുണ്ട്. തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ … വിന്റെ ‘മഗഴ്‌വി’ ഉള്‍പ്പെടെ 6 മ്യൂസിക്ക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനായുണ്ട്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സുഖാന്ത്യം’ (ഹൃസ്വ ചിത്ര വിഭാഗം), ഷേക്സ്പിയര്‍ നാടകങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിയ്ക്കുന്നതില്‍ മികവു പുലര്‍ത്തിയ സംവിധായകന്‍ ജയരാജിന്റെ പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥയെ ആസ്‌പദമാക്കിയ ‘ശബ്ദിയ്ക്കുന്ന കലപ്പ’ മികച്ച പ്രേക്ഷക ശ്രദ്ധ പുലര്‍ത്തി.


01273086486_ARTICLE_IMAGE_sarratchandranjpg


കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി/ സിനിമാ പ്രവര്‍ത്തകനുമായിരുന്ന സി. ശരത്ചന്ദ്രന്‍ തന്റെ ഡോക്യുമെന്ററികളിലൂടെ മികച്ച പാരിസ്ഥിതികാവബോധമാണ് ജനതയിലേക്കെത്തിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് 12th IDSFFK യില്‍ പാരിസ്ഥിതികാഭിമുഖ്യം ആഴത്തില്‍ ഊട്ടിയുറപ്പിയ്ക്കുന്ന നിരവധിയായ നിര്‍മ്മാണങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയിരിയ്ക്കുന്നത്. അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് പ്രിയ തൂവശ്ശേരിയുടെ ‘Coral Women’ ബിജു പങ്കജിന്റെ ‘ മായും മുന്‍പേ’ തുടങ്ങിയ നിര്‍മ്മാണങ്ങള്‍. സി. ശരത്ചന്ദ്രനെ അനുസ്മരിച്ച് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ പി സായ്നാഥ് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൈകളിലെത്തിയതോടെ രാജ്യത്തെ കാര്‍ഷികമേഖലയെ കൂട്ടക്കൊലയിലേക്കാണ‌് നയിക്കുന്നതെന്ന‌് ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടി.


ids
‘ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്ക‌് ഞെട്ടിക്കുന്നതാണ്. ഔദ്യോഗിക കണക്കുകളെക്കാള്‍ അധികം മൂടിവയ്ക്കപ്പെടുന്നു. നാല്‍പ്പതിനായിരത്തോളം വരുന്ന ആദിവാസി കര്‍ഷകസമൂഹം മുംബൈ നഗരത്തിലേക്ക് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ലോങ് മാര്‍ച്ച് ഈ നൂറ്റാണ്ടിലെ കര്‍ഷകമുന്നേറ്റങ്ങളില്‍ വച്ചേറ്റവും സുന്ദരമായ കാഴ്ചയാണ്. കേരളത്തിലെ കുടുംബശ്രീ വലിയ മാതൃകയാണ്. അവര്‍ കൂട്ടായ്മയിലൂടെ നടത്തുന്ന കൃഷി അഭിനന്ദനാര്‍ഹമാണ്’.


ഫാസിസ്റ്റ് വിരുദ്ധ – മതരാഷ്ട്രീയ വിരുദ്ധതയുടെ രാഷ്ട്രീയം കൃത്യമായി ഉള്ളടക്കം ചെയ്യുന്ന പന്ത്രണ്ടാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി – ഹൃസ്വ ചലച്ചിത്ര മേള എങ്ങിനെയാണ് ഫാസിസ – മതരാഷ്ട്രീയങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും ഒരുപോലെ ഭീഷണിയാകുന്നതെന്ന് കൃത്യതയോടെ വെളിപ്പെടുത്തുന്നു. ചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും തിരഞ്ഞെടുപ്പില്‍ തന്നെ ഇത് ദൃശ്യമാണ്. ഹിന്ദുത്വം മേധാവിത്വം പുലര്‍ത്തുന്ന ഇന്ത്യന്‍ ഭരണം കയ്യാളുന്ന സംഘപരിവാറിന്റെ വിദ്വേഷ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ജനത ഒന്നാകെ വിധേയമാകുകയോ സാക്ഷ്യം വഹിയ്ക്കുകയോ ചെയ്യുന്ന സമകാലീന പശ്ചാത്തലത്തില്‍ മധുശ്രീ ദത്ത മുതല്‍ ആനന്ദ് പട്വര്‍ദ്ധന്‍ വരെയുള്ള സംവിധായകരുടെ ചിത്രങ്ങള്‍ കാലികപ്രാധാന്യമര്‍ഹിയ്ക്കുന്നവയാണ്.


65123246_10158014673017502_7114610242037481472_n


ഹിന്ദുത്വവാദികളുടെ ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന ആനന്ദ് പട്‌വര്‍ധന്റെ വിവേക് എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാലാണിതും പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാന ദിവസത്തേക്കാക്കി കേരള ചലച്ചിത്ര അക്കാദമി നീട്ടിയിയിരിയ്ക്കേ വിവേക് ഡോക്യുമെന്ററിക്ക‌് പ്രദര്‍ശനാനുമതി നേടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനാനുമതി ലഭ്യമായിരുന്നു.


സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്ന് സംവിധായകന്‍ ആനന്ദ് പട്‌‌വര്‍ധന്‍ പ്രതികരിച്ചു.’ കേരള ചലച്ചിത്ര അക്കാഡമി നടത്തിയ ശ്രമം കൊണ്ടാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ കലയെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ പ്രതിരോധം എപ്പോഴും വിജയിക്കും. ഒപ്പം നിന്നതിനും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കിയതിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു’.


65317591_2728320030571260_995599270620954624_n


ഇത് രണ്ടാം തവണയാണ് കേരളാ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2017ല്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. അക്കാദമി കേരള ഹൈക്കോടതിയെ സമീപിക്കുകയും ക്ലിയറന്‍സ് നേടിയെടുക്കുകയും ചെയ്തതോടെയാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്.


ഹിന്ദു ഭൂരിപക്ഷമുള്ളൊരു നഗരത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവിയ്ക്കേണ്ടിവരുന്ന ഒറ്റപ്പെടലും വേദനയും മധുശ്രീ ദത്ത ‘I live in Behrampada’ ല്‍ കൃത്യതയോടെ തുറന്നുകാട്ടുന്നു. അതില്‍ നിന്നും അശേഷം വ്യത്യസ്തമാകുന്നില്ല രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട് ഹൈദ്രബാദ് സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ജീവിതം പറയുന്ന ദീപ ധന്‍രാജ് സംവിധാനം നിര്‍വ്വഹിച്ച ‘ We have not come here to die’ എന്ന ഡോക്യുമെന്ററി ചിത്രം.


64995127_2726400724096524_7871969089793556480_n


സ്ത്രീ സംവിധായകര്‍ / സ്ത്രീപക്ഷം ഉറപ്പിയ്ക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവകള്‍ക്ക് പ്രാധാന്യം നല്‍കുകയെന്നത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിയ്ക്കുന്ന ചലച്ചിത്ര മേളകളുടെ പൊതുസവിശേഷതയാണ്. ഇതുതന്നെയാണ് 12th IDSFFK തുടരുന്നതും. Shazia Iqbal സംവിധാനം നിര്‍വ്വഹിച്ച ‘Dying Wind in her hair’ വിദ്യാര്‍ത്ഥിനി Dheeshma P യുടെ Surabhi Dewan ന്റെ ‘Daughter of Nepal’ , ജമൈക്കന്‍ സ്ത്രീകളുടെ ശരീരത്തിന്റെ രാഷ്ട്രീയം സംസ്ക്കാരത്തിലൂടെ ആലേഖനം ചെയ്യുന്ന Khalik Allah യുടെ ‘Black Mother’ തുടങ്ങിയ നിര്‍മ്മാണങ്ങള്‍ മികവുറ്റ നിലവാരം പുലര്‍ത്തുന്നവയാണ്. ആണധികാരം മതച്ചങ്ങലകള്‍ക്കുള്ളില്‍ ബന്ധിച്ചിരിയ്ക്കുന്നു എന്ന ചരിത്ര സത്യത്തെ ഒരുനിലയിലും അസത്യമാക്കി സാമാന്യവത്ക്കരിയ്ക്കാന്‍ കഴിയില്ലയെന്ന് ‘മതദേഹങ്ങളില്‍’ നിന്നും സ്വാതന്ത്രം പ്രഖ്യാപിയ്ക്കാനാകാത്ത സാധിതപ്രായമാകുകയില്ല എന്ന് അനുഭവസ്ഥരായ സ്ത്രീകളുടെ ജീവിത നേര്‍ക്കാഴ്ച്ചകളിലൂടെ സൂചിത ചിത്രങ്ങള്‍ സുവ്യക്തമാക്കുന്നു.


download


മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഒരുപിടി മികവുറ്റ ജീവചരിത്ര സൃഷ്ടികള്‍ക്ക് പന്ത്രണ്ടാമത് .. . യില്‍ പ്രാധാന്യം ലഭ്യമായിട്ടുണ്ട്. പുരാണ ചിത്രാംഗതയെ സ്വജീവിതത്തില്‍ പുനരാവിഷ്‌ക്കരിച്ച സംവിധായകവും അഭിനേത്രിയുമായ ഋതുപര്‍ണ്ണ ഘോഷിന്റെ കഥ പറയുന്ന Sangeetha Dutta യുടെ ‘Bird of Dusk’, കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത കെ ആര്‍ ഗൗരിയമ്മയെ സംബന്ധിച്ച് ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹനന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ K R Gouri Amma ‘ , നവോത്ഥാന നായകന്‍ വി ടി ഭട്ടതിരിപ്പാടിനെ ഓര്‍മ്മപ്പെടുത്തുന്ന നീലന്‍ പ്രേംജിയുടെ ‘ പ്രേംജി : ഏകലോക ജന്മം’, സാമൂഹിക പരിഷ്ക്കര്‍ത്താവായ പൊയ്കയില്‍ യോഹന്നാന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രഷോഭ് ദിവാകരന്റെ ‘ Metaphor’ , ലോകത്താദ്യമായി ജനാധിപത്യ വ്യവസ്ഥയുടെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജീവിതം ആലേഖനം ചെയ്യുന്ന ബി ജയചന്ദ്രന്റെ ‘Potrait of a Long March: E M S’ തുടങ്ങി ഐ എസ് ആര്‍ ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെക്കുറിച്ച് Prajesh Sen സംവിധാനം ചെയ്ത ‘Nambi; The Scientist’ വരെ ആഴമുള്ള കാഴ്ച്ചാനുഭവം നല്‍കുന്നവയാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനരചനാ വൈഭവത്തിലൂടെ സഞ്ചരിയ്ക്കുന്ന ചിറയിന്‍കീഴ് രാധാകൃഷ്ണന്റെ ‘Rithuragam’ ആകര്‍ഷണീയമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമാണ്.


k-r-mohanan-a-champion-of-independent-cinema-feature-35


മത്സര വിഭാഗത്തിലെയും ഫോക്കസ്, ക്യൂറേറ്റഡ് പാക്കേജുകളിലെയും പ്രദര്‍ശനം പൂര്‍ത്തിയാകും. അസമീസ് സംവിധായികയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ, ചലച്ചിത്ര നിരൂപക നമ്രതാ ജോഷി, സംവിധായകനും തിരക്കഥാകൃത്തുമായ വസന്ത് സായ് എന്നിവരാണ് കഥാവിഭാഗത്തിലെ ജൂറികള്‍. ഡോക്യുമെന്ററി സംവിധായിക ആന്‍ഡ്രിയ ഗുസ്മാന്‍, സംവിധായകന്‍ ഹൗബാം പബന്‍ കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകനും സംവിധായകനുമായ സഞ്ജയ് കക് എന്നിവരാണ് കഥേതര വിഭാഗത്തിലെ ജൂറികളാകുന്നത്. മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം നേരിട്ട് ഓസ്‌കര്‍ പ്രവേശനത്തിന് അര്‍ഹമാകും. ഡോക്യുമെന്ററി മേഖലയ്ക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ‌് സയന്‍സാണ് ഈ അവസരം ഏര്‍പ്പെടുത്തിയത്.


ദളിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍, പരിസ്ഥിതി തുടങ്ങിയവയെല്ലാം പാര്‍ശ്വവത്ക്കരിയ്ക്കപ്പെടുന്ന സമകാലീനതയില്‍ IDSFFK അടക്കമുള്ള ചലച്ചിത്ര മേളകളുടെ പ്രസക്തിയും പ്രാധാന്യവും അനുദിനമെന്നോണം വര്‍ദ്ധിയ്ക്കുകയാണ്. നല്ല സിനിമകളും ഹൃസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും എല്ലാ വിഭാഗം മനുഷ്യരിലേയ്ക്കും എത്തിച്ചേരുന്നതിന് IDSFFKയ്ക്കൊപ്പം തന്നെ പ്രാദേശിക ചലച്ചിത്ര മേളകള്‍ക്കും വലിയ പങ്കുവഹിയ്ക്കാനുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കിക്കൊണ്ടു മാത്രമേ പ്രസ്തുത ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിനാകൂ. സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത ദിശയില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ബഡ്ജറ്റിങ്ങില്‍ അടക്കം പ്രസ്തുത ലഷ്യം പിന്‍പറ്റുന്ന വിധം സാമ്പത്തിക വിഹിതം ഉള്‍ച്ചേര്‍ത്തുകൊണ്ട് കേരളത്തെ ചലച്ചിത്ര സാക്ഷരമായൊരു സാമൂഹിക നിര്‍മ്മിതിയായി മാറ്റിയെടുക്കാം.