Dr Deepa Bijo Alexander

കോവിഡ് 19: ഭിന്ന ഘട്ടങ്ങള്‍

കോവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ പ്രധാനമായി 4 ഘട്ടങ്ങള്‍ കാണപ്പെടുന്നു.


സ്റ്റേജ് 1


രോഗബാധ ഉള്ള രാജ്യങ്ങളില്‍ നിന്ന് വന്ന ആളുകളില്‍ മാത്രം രോഗം കാണപ്പെടുന്നു. രോഗികളെ കൃത്യമായി തിരിച്ചറിയാനും, മാറ്റി പാര്‍പ്പിക്കുവാനും, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷിക്കുവാനും കഴിയുന്നു.


സ്റ്റേജ് 2


ആരില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നും അറിയാന്‍ കഴിയുന്നു. രോഗിയുമായി അറിഞ്ഞോ അറിയാണ്ടോ സമ്പര്‍ക്കം പുലര്‍ത്തിയവരായിരിക്കും ഈ ഘട്ടത്തില്‍ രോഗബാധിതരാവുക.


hqdefault


സ്റ്റേജ് 3


സ്റ്റേജ് ഒന്നിലും രണ്ടിലും നമുക്ക് രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സാധിക്കും. രോഗ ബാധിതരെ തിരിച്ചറിയാനും മാറ്റിപാര്‍പ്പിക്കാനും സാധിക്കും. ഇവര്‍ക്കൊക്കെ ആവശ്യമായ ചികിത്സ നല്‍കാനും കഴിയുന്നു. എന്നാല്‍ സാമൂഹ്യ വ്യാപനം എന്ന മൂന്നാം ഘട്ടത്തില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാവുന്നു. ആരില്‍ നിന്നും എങ്ങനെ രോഗം പടരുന്നു എന്ന കാര്യം തിരിച്ചറിയാന്‍ പറ്റാത്ത ഘട്ടമാണിത്. രോഗബാധിത രാജ്യങ്ങളിലേക്കു യാത്ര ചെയ്യാത്തവരോ, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരിലും രോഗം സ്ഥിതീകരിക്കപ്പെടുന്നു. ഒരു കാട്ടുതീ പോലെ രോഗം നിരവധിയാളുകളിലേക് പടരുന്നു.


സ്റ്റേജ് 4


അനിയത്രിതമായി രോഗം പടര്‍ന്നു പിടിക്കുകയും, രോഗികളുടെ എണ്ണം ക്രേമാതീതമായി വര്‍ധിക്കുകയും രോഗനിയന്ത്രണ സംവിധാനങ്ങള്‍ അപര്യാപ്തമായി തീരുകയും ചെയുന്ന ഘട്ടമാണിത്. ഈ ഒരു സാഹചര്യത്തില്‍ മരണനിരക്ക് ഉയരുകയും ചെയ്യുന്നു.


download


നമ്മുടെ സംസ്ഥാനം ഭാഗ്യവശാല്‍ സ്റ്റേജ് 2ഇല്‍ ആണെന് അനുമാനിക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ അത്യാവശ്യമായി വേണ്ടത് രോഗ സാധ്യത ഉള്ളവരെ തിരിച്ചറിഞ്ഞു രോഗനിര്ണയത്തിനുള്ള പരിശോധനകള്‍ (screening test) നടത്തുക എന്നതാണ്. അത് വഴി കൂടുതല്‍ രോഗ ബാധിതരെ കണ്ടെത്തുവാനും, മാറ്റിപാര്‍പ്പിക്കുവാനും, കൂടുതല്‍ ആളുകളിലേക് രോഗം പടരുന്നത് തടയുവാനും കഴിയും. ഈ ഘട്ടത്തില്‍ നാം ശ്രേധിക്കേണ്ടുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട്.


1. രോഗ ബാധിതരെ, രോഗം ഉള്ളതായി സംശയിക്കപ്പെടുന്നവരും, രോഗ സാധ്യത ഉള്ളവരെയുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് പരമപ്രധാനം.


2. ഈ ഘട്ടത്തില്‍ ആളുകള്‍ കൂടിവരുവാന്‍ സാധ്യത ഉള്ള എല്ലാ ഇടങ്ങളും- വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സിനിമ തീയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയവ അടച്ചിടുക.


3. പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തലാക്കുക, അവശ്യസേവനങ്ങള്‍ മാത്രം നിലനിര്‍ത്തുക, ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക.


“ലോക്ക് ഡൗണ്‍ ” അത് തന്നെയാണ് ഈ ഘട്ടത്തില്‍ അത്യന്താപേക്ഷിതം.


സാഹചര്യം കൈകാര്യം ചെയ്യുന്ന പ്രതേക നിയമനിര്‍മാണം ആവശ്യമെങ്കില്‍ അതും സര്‍ക്കാരിന്റെ ചുമതലയാണ്. മനുഷ്യനെ നിസ്സഹായനാക്കി കൊണ്ട് ജനലക്ഷങ്ങളെ കൊന്നൊടുക്കിയ പ്ലേഗ്, വസൂരി, ഇന്‍ഫ്ലുവന്സ, സ്പാനിഷ് ഫ്ലൂ തുടങ്ങിയ മഹാമാരികളെ കുറിച്ച് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.


മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുന്ന പ്രതിരോധകുത്തിവെയ്പ് ആകട്ടെ covid-19 ന്റെ കാര്യത്തില്‍ വികസിപ്പിച്ചെടുത്തിട്ടില്ല എന്ന കാര്യം പ്രതേകം ഓര്‍ക്കണം. സാമുഹിക വ്യാപനം തടയാന്‍ പല സുവര്‍ണ്ണ നിയമങ്ങള്‍ നമുക് പാലിക്കണം.


rahul


1. വീട്ടിലിരിക്കുക – സുരക്ഷിതരായി ഇരിക്കുക.


2.ക്വാറന്റൈന്‍ പാലിക്കേണ്ടവര്‍ വിട്ടുവീഴ്ചയില്ലാതെ അത് പാലിക്കുക.


3. മാസ്ക്, തൂവാല ഉപയോഗിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും പൊത്തുക.


4. ആള്‍ത്തിരക്കുള ഇടങ്ങളില്‍ പോകേണ്ടി വന്നാല്‍ ഒരു കൈ അകലമെങ്കിലും പാലിക്കുക. പറ്റുമെങ്കില്‍ മാസ്ക് അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും മറയ്ക്കുക.


പൊതുവായി ഉപയോഗിക്കുന്ന ലിഫ്റ്റ്, കൈവരികള്‍ മുതലായവയുമായി ഡയറക്റ്റ് കോണ്‍ടാക്ട് ഒഴിവാക്കുക. സോപ്പ് വെള്ളം ഉപയോഗിച്ച കൈകള്‍ ഇടക്കിടെ കഴുകുക. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ്, ഉത്തരവാദിത്വത്തോടെ സാമൂഹ്യ അകലം പാലിക്കാം, കോവിഡ് -19 നമുക്ക് അതിജീവിക്കാം.