Dr Jose Vincent

റിവേഴ്സ് ക്വാറെന്റൈനും പ്രാവര്‍ത്തികമാക്കേണ്ട വിധവും

കോവിഡ് – തുടരേണ്ട അതിജാഗ്രത

എതൊരു രോഗത്തെയും ഭീകരമാക്കുന്നത് അതു മൂലമുണ്ടാവുന്ന മരണമാണ്. രോഗം ബാധിച്ച എത്ര പേര്‍മരണപ്പെടുന്നു? എത്ര വേഗം മരണം സംഭവിക്കുന്നു എന്നത് ? എതൊരു അസുഖത്തിന്റെയും ഭീകരത നിര്‍വചിക്കുന്ന ഘടകങ്ങളാണ്.

Novel-Coronavirus-780x515-1

കോവിഡ് 19 എന്ന പുതിയ വൈറസിനെ വ്യത്യസ്തമാക്കുന്നത് പടര്‍ന്നു പിടിക്കാനുള്ള സാധ്യതകളും കഴിവുമാണ്. ഈ സവിശേഷതയും, ആഗോളവല്‍ക്കരിക്കപ്പെട്ട ഒരു ലോകത്തിന്റെ യഥാര്‍ത്ഥ്യങ്ങളുമാണ് ഒരു മഹാമാരിയായി ( pandemic)വളരാന്‍ അതിനെ സഹായിച്ചത്.

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ളവര്‍ ആരൊക്കെ

രോഗം ബാധിക്കുന്ന എല്ലാവരും ഭീകരമായ അവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കോവിസ് 19 നെ പറ്റി ലഭ്യമായ പഠനങ്ങള്‍ കാട്ടിത്തരുന്ന വസ്തുത. പലരിലും ജലദോഷ പനിയുടെ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുമ്പോള്‍, ഒരു വിഭാഗം ഗുരുതരമായ രോഗവസ്ഥയിലെത്തുന്നു. ഇവരെ നമ്മള്‍ high risk group എന്ന് വിളിക്കുന്നു. ഇപ്പോള്‍ ലഭ്യമായ പഠനങ്ങളനുസരിച്ച്- പ്രായാധിക്യമുള്ളവര്‍( 60 വയസ്സിനുമുകളില്‍ പ്രായം), ഹൃദയസംബന്ധമായ രോഗമുള്ളവര്‍, രക്താധി സമ്മര്‍ദ്ദം ഉള്ളവര്‍, ഡയബറ്റിസ് ഉള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണിക എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

download (1)

കോവിഡ് കാരണമുള്ള മരണനിരക്ക് ഏറ്റവും കൂടുതല്‍ ഉള്ളതും ഈ വിഭാഗക്കാര്‍ക്കു തന്നെ.
ഗുരുതര രോഗ സാധ്യതയുള്ള ഇവരില്‍ എത്ര പേര്‍ക്ക് രോഗം എത്തുന്നു എന്നതിന് അനുസരിച്ചിരിക്കും നമ്മുടെ സമൂഹത്തിലെ കോവിഡ് 19 ന്റെ മരണ നിരക്ക്. നമ്മുടെ ആരോഗ്യ രോഗി പരിചരണ സംവിധാനങ്ങളും പരീക്ഷക്കപ്പെടാന്‍ പോകുന്നത് ഈ High risk group ലെ രോഗ വ്യാപനത്തിന്റെ തോതിന് അനുപാതമായിരിക്കും.

റിവേഴ്സ് ക്വാറന്‍ന്റയന്‍- എങ്ങനെ പ്രാവര്‍ത്തികമാക്കാം

കോവിസ് 19 രോഗം , ഗുരുതരരോഗ സാധ്യതയുളളവരില്‍ (high risk)എത്താന്‍ സാധ്യതയുള്ള എല്ലാ കണ്ണികളും മുറിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് റിവേഴ്സ് ക്വാറന്റയന്‍. നമ്മുടെ സമൂഹത്തിലെയും വീടുകളിലെയും high risk വിഭാഗക്കാരെ കണ്ടെത്തുകയാണ് ആദ്യ പടി. സാമൂഹിക അകലം പാലിക്കല്‍, സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെക്കൂടെ കൈ കഴുകല്‍ എന്നിവ രോഗ സാധ്യതയുള്ളവര്‍ ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം. രോഗവ്യാപനത്തിന് സാധ്യതയുള്ള സാമൂഹിക സാഹചര്യങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവ ഇവര്‍നിര്‍ബന്ധമായും ഒഴിവാക്കണം.

ഇവര്‍ ചികിത്‌സയും മരുന്നും കൃത്യമായി എടുക്കുന്നു എന്ന് ഉറപ്പു വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കുക, സാഹചര്യമനുസരിച്ച് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക, രോഗസാദ്ധ്യയില്ലാത്ത സാഹചര്യങ്ങളില്‍ വൈദ്യ പരിശോധനക്ക് അവസരം നല്‍കുക എന്നിവ വരും ദിവസങ്ങളില്‍ പ്രാധാന്യമര്‍ഹിക്കും. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യമായി വരും.

download

High risk group ല്‍ ഉള്ളവരെ പരിചരിക്കുന്ന വര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍മുന്‍ കരുതലകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍വഴിയും ഇവരിലേക്ക് രോഗം വ്യാപിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടി വരും.

ഇരുപത്തി ഒന്നു ദിവസത്തെ ലോക്ക് ഡൗണ്‍ മാത്രം കോവിഡ് 19 നെ തുരുത്തും എന്ന കരുതുന്നത് വസ്തുതാ വിരുദ്ധമാണ്. സാമൂഹ്യ വ്യാപനം തടയാനുള്ള തുടര്‍നടപടികളും, രോഗം രോഗ സാധ്യതയുള്ളവരില്‍ എത്താതിരിക്കാനുള്ള ജാഗ്രതയും, രോഗ ബാധിതര്‍സങ്കീര്‍ണ്ണതകള്‍ അതിജീവിച്ച് രോഗമുക്തി പ്രാപിക്കാന്‍ സഹായകമായ വൈദ്യ സംവിധാനത്തിന്റെ മുന്നൊരുക്കങ്ങളും, ആവണം ലോക്ക് ഡൗണ്‍ നു ശേഷവും നമ്മുടെ മുന്‍ഗണന.

കോവിഡ് – തുടരേണ്ട അതിജാഗ്രത

എതൊരു രോഗത്തെയും ഭീകരമാക്കുന്നത് അതു മൂലമുണ്ടാവുന്ന മരണമാണ്. രോഗം ബാധിച്ച എത്ര പേര്‍മരണപ്പെടുന്നു? എത്ര വേഗം മരണം സംഭവിക്കുന്നു എന്നത് ? എതൊരു അസുഖത്തിന്റെയും ഭീകരത നിര്‍വചിക്കുന്ന ഘടകങ്ങളാണ്.

download

കോവിഡ് 19 എന്ന പുതിയ വൈറസിനെ വ്യത്യസ്തമാക്കുന്നത് പടര്‍ന്നു പിടിക്കാനുള്ള സാധ്യതകളും കഴിവുമാണ്. ഈ സവിശേഷതയും, ആഗോളവല്‍ക്കരിക്കപ്പെട്ട ഒരു ലോകത്തിന്റെ യഥാര്‍ത്ഥ്യങ്ങളുമാണ് ഒരു മഹാമാരിയായി ( pandemic)വളരാന്‍ അതിനെ സഹായിച്ചത്.

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ളവര്‍ ആരൊക്കെ

രോഗം ബാധിക്കുന്ന എല്ലാവരും ഭീകരമായ അവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കോവിസ് 19 നെ പറ്റി ലഭ്യമായ പഠനങ്ങള്‍ കാട്ടിത്തരുന്ന വസ്തുത. പലരിലും ജലദോഷ പനിയുടെ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുമ്പോള്‍, ഒരു വിഭാഗം ഗുരുതരമായ രോഗവസ്ഥയിലെത്തുന്നു. ഇവരെ നമ്മള്‍ high risk group എന്ന് വിളിക്കുന്നു. ഇപ്പോള്‍ ലഭ്യമായ പഠനങ്ങളനുസരിച്ച്- പ്രായാധിക്യമുള്ളവര്‍( 60 വയസ്സിനുമുകളില്‍ പ്രായം), ഹൃദയസംബന്ധമായ രോഗമുള്ളവര്‍, രക്താധി സമ്മര്‍ദ്ദം ഉള്ളവര്‍, ഡയബറ്റിസ് ഉള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണിക എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

disease-326x245

കോവിഡ് കാരണമുള്ള മരണനിരക്ക് ഏറ്റവും കൂടുതല്‍ ഉള്ളതും ഈ വിഭാഗക്കാര്‍ക്കു തന്നെ.
ഗുരുതര രോഗ സാധ്യതയുള്ള ഇവരില്‍ എത്ര പേര്‍ക്ക് രോഗം എത്തുന്നു എന്നതിന് അനുസരിച്ചിരിക്കും നമ്മുടെ സമൂഹത്തിലെ കോവിഡ് 19 ന്റെ മരണ നിരക്ക്. നമ്മുടെ ആരോഗ്യ രോഗി പരിചരണ സംവിധാനങ്ങളും പരീക്ഷക്കപ്പെടാന്‍ പോകുന്നത് ഈ High risk group ലെ രോഗ വ്യാപനത്തിന്റെ തോതിന് അനുപാതമായിരിക്കും.

elderly_care.jpg.image.784.410