Anu Devarajan

മഴക്കൊയ്ത്ത് ; എന്ത് - എന്തിന് - എങ്ങനെ

കഥയിതാണ്; ലോകത്തിലെ തന്നെ ഏറ്റവും അധികം മഴ ലഭ്യമാകുന്ന ചിറാപുഞ്ചിയുടേയും രാജസ്ഥാനിലെ റുപാറല്‍ നദിയുടെ പരിസരങ്ങളുടേയും കഥ. കുറഞ്ഞ സമയത്തില്‍ പെയ്തൊഴിയുന്ന കനത്ത മഴ ക്ഷണനേരത്താല്‍ ഒഴുകിപ്പോകുന്ന അനുഭവമാണ് ചിറാപുഞ്ചിയുടേത്. അവിടത്തെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും അനുബന്ധമായ് ചേര്‍ ത്തുവായിക്കപെടേണ്ടതുണ്ട്. വര്‍ഷാവര്‍ ഷം ജലത്തിന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്ന രൂപാറല്‍ നദിയും നദീതീരവും പ്രദേശവാസികളായ സ്ത്രീകളുടെ ഇഛാശക്തികൊണ്ടു മാത്രം കൊടുംവരള്‍ച്ചയെ അതിജീവിച്ചതുമാണ് കഥയുടെ മറ്റൊരു ഭാഗം. ചില സന്നദ്ധ സംഘനകളുടെ സഹായത്തോടെ ചെറുഡാമുകളും കുളങ്ങളും നദീതീരങ്ങളിലവര്‍ പണിതുയര്‍ ത്തി. മഴക്കാലത്ത് ഇവയിലൂടെ ജലം സംഭരിക്കപ്പെട്ടു. അതോടെ നദിയിലെ ജലത്തിന്റെ സാന്നിധ്യം വര്‍ ദ്ധിച്ചു. സ്വാഭാവികമായും ഇത് നദീതടങ്ങളിലെ ജൈവാവസ്ഥയില്‍ ഗുണകരമായ മാറ്റത്തിന് തുടക്കമിട്ടു. അനുദിനം വര്‍ ദ്ധിക്കുന്ന ജലക്ഷാമത്തെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ എങ്ങിനെ അതിജീവിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണങ്ങളായി ലോകത്തിനു മുന്നില്‍ പ്രസ്തുത മാതൃക ചര്‍ ച്ചക്കു വിധേയമാകുന്നു.


cherrapunji


ചിറാപുഞ്ചിയിലേയും കേരളത്തിലേയും മഴയുടെ സ്വഭാവത്തിന് നിരവധിയായ സമാനതകളുണ്ട്. ക്ഷണനേരത്താല്‍ പെയ്തൊഴിയുന്ന വന്‍മഴയും പ്രസ്തുത ജലം അറബിക്കടലില്‍ ചെന്നു ചേരാനെടുക്കുന്ന നാമമാത്ര സമയവും നഷ്ടമാകുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയാണ്. സമൃദ്ധമായ പുറമണ്ണും ധാതുലവണങ്ങളും ജലത്തോടൊപ്പം കടലിലെത്തുന്നു. ഇതിലൂടെ ഭൂഗര്‍ ഭജലം ഉയരുന്നില്ല എന്നു മാത്രമല്ല കടലിലെ ജലനിരപ്പ് ഉയര്‍ ത്തുകയും അനുബന്ധപാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യുന്നു.


RaviRiver-Chamba
വനനശീകരണം, ഭൂമിയുടെ ചരിവ്, അനധികൃതമായ മണല്‍വാരല്‍ കാരണം നാശോന്മുഖമാകുന്ന പുഴകള്‍, ചതുപ്പും കാവും കായലും പാടങ്ങളും നശിപ്പിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ നിലംനികത്തല്‍, ഉയര്‍ ന്ന ജനസാന്ദ്രത, വെള്ളം താഴാനാനുവദിക്കാതെ കോൺഗ്രീറ്റു ചെയ്യപ്പെടുന്ന മുറ്റങ്ങള്‍ – നിരത്തുകള്‍ തുടങ്ങി ജലത്തെ സ്വാഭാവികമായി ആഗിരണം ചെയ്യുന്നതിനുള്ള മണ്ണിന്റെ ശേഷിക്കുറവിന് പലതരം കാരണങ്ങളുണ്ട്. 80 ളോടെ കുന്നിന്‍ ചെരുവുകള്‍ വന്‍തോതില്‍ യൂക്കാലിവത്ക്കരിക്കപ്പെട്ടതും ഭൂഗര്‍ ഭജലം വലിച്ചൂറ്റുന്ന വ്യവസായങ്ങളും ഭൂഗര്‍ ഭജല ലഭ്യതയ്ക്കുമേല്‍ നടത്തിയ ആഘാതം അപരിഹാര്യമാണ്.



സൂചിതമായവയെല്ലാം പ്രതിസന്ധികളായി നിലനില്‍ക്കുമ്പോഴും ദീര്‍ ഘവീക്ഷണത്തിലധിഷ്ഠിതമായ ചെറിയ ഇടപെടലുകള്‍ പോലും മണ്ണും ജലവും തിരിച്ചു പിടിയ്ക്കാന്‍ സഹായകമാകും. പ്രസ്തുത സാഹചര്യത്തിലാണ് മഴക്കൊയ്ത്ത് വര്‍ ദ്ധിതമായ നിലയില്‍ പ്രസക്തവും സവിശേഷവുമാകുന്നത്. ശുദ്ധജല സംഭരണത്തിന് മഴയേക്കാള്‍ മികവുറ്റൊരു സ്രോതസ്സില്ല തന്നെ.


മഴ കൊയ്യുവതെങ്ങിനെ


രണ്ടു വിധങ്ങള്‍


ആദ്യവിധം നഗരപ്രാന്തങ്ങളിലെ ഒഴുകിപ്പോകുന്ന ജലം ശേഖരിച്ച് ശാസ്ത്രീയമായി രൂപപ്പെടുത്തിയിരിക്കുന്ന റീ – ചാര്‍ ജ്ജിങ് യൂണിറ്റുകളിലെത്തിക്കുന്ന രീതിയാണ്. മുതല്‍മുടക്ക് അധികമാകുന്നു പ്രസ്തുതവിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ വലിയ കൂട്ടായ്മകള്‍ക്കോ നടപ്പിലാക്കാവുന്നതാണ്.


19f6ee06-f333-4310-81f3-cde804f8b125
രണ്ടാമത്തേത് വീടുകളില്‍ കുറഞ്ഞ ചിലവില്‍ നടപ്പിലാക്കാവുന്ന ഒന്നാണ്. മഴവെള്ളം അത് വീഴുന്നിടത്തുതന്നെ സംഭരിക്കുന്ന രീതിയാണിത്. മുറ്റത്തും , ടെറസിലും വീഴുന്ന മഴവെള്ളം ശേഖരിച്ച് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന മഴക്കുഴികളില്‍ എത്തിക്കുന്നു. താഴുന്ന ഭൂഗര്‍ ഭാജലത്തിന്റെ അളവ് വര്‍ ദ്ധിപ്പിക്കുവാനും അങ്ങിനെ കിണറുകളിലടക്കം വെള്ളമെത്തിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാനും ഇതിനേക്കാള്‍ മെച്ചമുള്ളൊരു രീതി ഇല്ല തന്നെ.


56f1c431-de0c-4f9b-96df-ae3ee12459d0


ഏറ്റവും പ്രചാരത്തിലുള്ളതും കുറഞ്ഞ മുതല്‍മുടക്കില്‍ ചെറിയ സ്ഥലലഭ്യതയില്‍ നടപ്പിലാക്കാവുന്നതും ഭൂഗര്‍ ഭാജലത്തിന്റെ അളവ് ഉയര്‍ ത്തുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഏറ്റവും അനുയോജ്യമായ Roof top rainwater harvesting രീതിയാണ് മഴക്കുഴികള്‍. നേരിട്ട് മഴ ലഭ്യമാകുന്ന ഏതു സ്ഥലവും ; അത് മുറ്റം / ട്ടെറസ് / തുറസായ ഇടങ്ങള്‍ എന്ന നിലയിലെ വകഭേദമില്ലാതെ മഴക്കുഴികളുടെ വൃഷ്ടി പ്രദേശമായി (Catchment area) കണക്കാക്കാവുന്നതാണ്.


images


ജലത്തിന്റെ ഗുണമേന്മയും വൃത്തിയും ഉറപ്പിക്കുന്നതിനായി ഭിന്നതരത്തിലുള്ള മുന്‍കരുതലുകള്‍ മഴക്കുഴികളോടനുബന്ധിച്ച് സ്വീകരിക്കേണ്ടതുണ്ട്.
1. തുറസായ പ്രതലങ്ങളില്‍ നിന്നും ജലം ശേഖരിച്ച് മഴക്കുഴികളില്‍ എത്തിക്കുന്നതിനായി U V Resistant ആയ PVC പൈപ്പുകള്‍ തന്നെ ഉപയോഗിക്കണം.
2. ജലം പൈപ്പുകളിലേക്ക് പതിയ്ക്കുന്ന സ്ഥലങ്ങളില്‍ വല ഉപയോഗിക്കുന്നതു വഴി ഇലകളും ഇതര മാലിന്യങ്ങളും ആദ്യ ഘട്ടം തന്നെ ഒഴിവാക്കാനാകുന്നു.
3. പുതുമഴയിലെ വെള്ളം മഴക്കുഴികളിലേയ്ക്ക് എത്തിയാല്‍ അത് മഴക്കുഴികളിലെ ജലത്തെയാകെ മലിനമാക്കും. ഇത് First flush സംവിധാനത്തിലൂടെ ഒഴിവാക്കാനാകും. വളരെ എളുപ്പത്തില്‍ വാല്‍വുകള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കാനാകുന്ന സംവിധാനമാണിത്.
4. മേല്‍ സൂചിത സുരക്ഷാ സംവിധാനങ്ങളിലൂടെ മഴക്കുഴികളിലെത്തുന്ന ജലം തുടര്‍ ന്നും ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നു പോകുന്നു. ജലം ഭൂമിയിലേയ്ക്ക് അരിച്ചിറങ്ങുമ്പോള്‍ മണ്ണ് സ്വയം ജലത്തെ ശുദ്ധീകരിക്കുന്ന ഒരുപാധിയായി പ്രവര്‍ ത്തിക്കുന്നു.
ഇതിനുപുറമേ പലതരം ശാസ്ത്രീയമായ Filtering രീതികളും മഴക്കുഴികളില്‍ ഉപയോഗിക്കുന്നുണ്ട്. മഴക്കുഴികളിലെത്തുന്ന ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ പര്യാപ്തമാണ് സൂചിത സംവിധാനങ്ങള്‍.
First Flush നു ശേഷം മഴക്കുഴികളിലെത്തുന്ന ജലത്തിന്റെ സാന്ദ്രത, നിറം, ചെളി, സൂക്ഷ്മജീവികള്‍ തുടങ്ങി എല്ലാ പ്രശ്നങ്ങളും പ്രസ്തുത ഘട്ടത്തിലൂടെ പരിഹരിക്കപ്പെടുന്നു.



മഴക്കുഴികളില്‍ ഉപയോഗിക്കാനാകുന്ന പലതരം Filtering രീതികള്‍


1. Sand gravel filtering: മഴക്കുഴികളില്‍ മണല്‍ , പാറക്കഷണം, കല്ലുകള്‍ എന്നിവ ഓരോ പാളികളായി അടുക്കി സജ്ജീകരിച്ച് ജലം ശുദ്ധീകരിക്കുന്ന രീതി.
2. Charcoal filtering: പാറക്കഷ്ണങ്ങള്‍, കരിക്കട്ട, മണല്‍ , വീണ്ടും പാറക്കഷ്ണങ്ങള്‍ എന്ന രീതിയില്‍ പാളികളായി അടുക്കി സജ്ജീകരിച്ചു, കടന്നു പോകുന്ന ജലം ശുദ്ധീകരിക്കുന്ന രീതി.
3. Pvc Pipe Filtering: ജലം എത്തിക്കുന്ന പി വി സി പൈപ്പുകളുടെ ഉളളില്‍ പാറക്കഷ്ണങ്ങള്‍, കരിക്കട്ട, മണല്‍ എന്നിവ മൂന്നു പാളികളാക്കി അടുക്കി കടന്നു പോകുന്ന ജലം ശുദ്ധീകരിക്കുന്ന രീതി.
നിര്‍മ്മാണ രീതി:
മഴവെളളത്തിന്റെ നേരിട്ടുളള ഉപയോഗത്തിന് പി വി സി പൈപ്പുകള്‍ വഴി ടാങ്കുകളില്‍ എത്തിച്ചും ബാക്കി മഴക്കുഴിയിലേയ്ക്കു തിരിച്ചു വിടുന്ന രീതിയിലും അല്ലെങ്കില്‍ മുഴുവന്‍ മഴവെളളവും മഴക്കുഴികളില്‍ തന്നെ ശേഖരിക്കുന്ന രീതിയിലും മഴക്കുഴികള്‍ രൂപകപ്പന ചെയ്യാം. നേരിട്ടുളള ഉപയോഗത്തിന് ടാങ്കുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ , ടാങ്കിനുളളില്‍ തന്നെ Charcoal filtering അല്ലെങ്കില്‍ Pvc Pipe Filtering സംവിധാനം ഉപയോഗിച്ച് വെളളത്തിന്റെ ശുദ്ധതയും ഗുണനിലവാരവും ഉറപ്പാക്കാം.
മഴക്കുഴികള്‍ ചതുരം, ദീര്‍ഘ ചതുരം, വൃത്തം തുടങ്ങി ഏത് ആകൃതിയിലും നിര്‍മ്മിച്ച് ചുറ്റുപാടുകള്‍ ഇഷ്ടിക കൊണ്ടോ കല്ലുകള്‍ കൊണ്ടോ കെട്ടി സംരക്ഷിക്കാം. മഴക്കുഴികളുടെ പുറംഭാഗം മൂടിയിരിക്കണം. അടി ഭാഗത്ത് Filtering ന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാം.
വൃഷ്ടി പ്രദേശത്തിന്റെ പ്രാപ്തി, മഴയുടെ തോത്, മണ്ണിന്റെ ജലം വലിച്ചെടുക്കാനുളള കഴിവ് എന്നിവയ്ക്കനുസൃതമായി മഴക്കുഴിയ്ക്ക് 1 മുതല്‍ 3 മീറ്റര്‍ വരെ വീതിയും 2 മുതല്‍ 3 മീറ്റര്‍ വരെ ആഴവും നിശ്ചയിക്കാം.


എന്തുകൊണ്ട് മഴക്കുഴികള്‍ ?


13521912_1585918745038679_754721407284041547_n


സൂചിപ്പിച്ചതു പോലെ ഗണ്യമായി താഴ്ന്നു കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ ജല ലഭ്യതയും വര്‍ദ്ധിച്ചു വരുന്ന ജലക്ഷാമവും പരിഹരിയ്ക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചേ മതിയാകൂ. Roof top water harvesting രീതികളില്‍ ഒന്നായ മഴക്കുഴികള്‍, ചിലവു കുറഞ്ഞതും വീടുകളില്‍ എളുപ്പത്തില്‍ സജ്ജീകരിക്കാവുന്നതുമാണ്. കേരളളം പോലെ കിണറുകള്‍ കൂടുതലുളള, ജന സാന്ദ്രതയേറിയ, മഴകൊണ്ടു സമ്പന്നമായ, ഒരു പ്രദേശത്തിനു സ്വീകരിക്കാന്‍ അഭികാമ്യമായ രീതിയാണിത് മഴക്കൊയ്ത്ത്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിണറുകളിലേയും മറ്റു ജല സ്രോതസ്സുകളിലെയും ജല ലഭ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുവാനും മഴക്കുഴികള്‍ക്കു കഴിയും.


ഒന്നോ രണ്ടോ സമൃദ്ധമായ മഴക്കാലം കൊണ്ട് വര്‍ഷം മുഴുവന്‍ ഗുണമേന്മയുളള കുടവെളളം ലഭ്യമാകുമെന്നതിനു പുറമേ , വ്യവസായങ്ങളുടേയും പുരോഗതിയുടേയും പേരില്‍ നടക്കുന്ന ജല ചൂഷണത്തിനു പകരം ജലം തിരികെ നല്‍കി ഭൂമിയെ സംരക്ഷിക്കുക എന്ന ധാര്‍മ്മികമായ ഉത്തരവാദിത്വം നടപ്പിലാക്കുന്നതിന് മഴക്കൊയ്ത്തിലൂടെ സാധിക്കും. അതോടൊപ്പം ഒഴുകി കടലിലെത്തുന്ന മഴവെളളത്തിന്റെ അളവ് നിയന്ത്രിച്ച് തത്ഫലമായുണ്ടാകുന്ന മണ്ണൊലിപ്പിന്റെ ദോഷ വശങ്ങളില്‍ നിന്നും മണ്ണ്, കൃഷി, ജീവജാലങ്ങള്‍, Eco system എന്നിവകളെ സംരക്ഷിക്കുന്നതിലേയ്ക്കുളള കാല്‍ വെയ്പുകളാണ് മഴക്കുഴികള്‍. ശുദ്ധമായ ജലവും സമൃദ്ധമായ നാളെയുമാകട്ടെ ഓരോ മഴക്കാലവും കൊണ്ടു വരുന്നത്.


Photographs courtesy: Sujith Palakkadan/ Aparna Gopan