Roshanara Meherin

അക്ബര്‍ അഹ്മദിനെ ഓര്‍മ്മയുണ്ടോ?

രഞ്ജിത്ത് സിനിമ തിരക്കഥയിലെ അക്ബര്‍ അഹ്മദിനെ ഓര്‍മ്മയുണ്ടോ? ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ യുവസംവിധായകന്‍ എന്ന ലേബലിനേക്കാള്‍ സ്വന്തം ഹോട്ടലില്‍ വരുന്ന അതിഥികളുടെ എചില്‍പ്പ്ലെട്ടെടുക്കുന്നതില്‍ അഭിമാനിക്കുന്ന ചെറുപ്പക്കാരന്‍. അക്ബര്‍ അഹമ്മദ് എന്ന ഈ കഥാപാത്രത്തെ നാം സമകാലിക കേരളത്തിലെ ചെറുപ്പക്കാരുടെ ജീവിതവുമായി ഒന്ന് തട്ടിച്ചു നോക്കേണ്ടതുണ്ട്.എന്താണ് ഇവര്‍ക്ക് സംഭവിക്കുന്നത്‌?വിവേകാനന്ദന്‍ പണ്ട് കേരളം സന്ദര്‍ശിച്ചിട്ടു ഇതൊരു ഭ്രാന്താലയമാണ്‌" എന്ന് വിലപിക്കുകയുണ്ടായി. കാലം കഴിയവെ,ആ ഭ്രാന്ത് കുരയുന്നതായിട്ടല്ല,മറിച്ച് പല രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതായിട്ടാണ്‌ കണ്ടു വരുന്നത്.പ്രത്യേകിച്ച് നമ്മുടെയിടയിലെ അഭാസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കിടയില്‍ പടരുന്ന ജോലിഭ്രാന്ത്.ഈയിടെ വെളിച്ചത്തു വന്ന പി എസ് സി നിയമനത്തട്ടിപ്പുകള്‍ തന്നെ ഉദാഹരണം.നമ്മുടെ ചെറുപ്പക്കാരെ ജോലി എന്ന രണ്ടക്ഷരം വല്ലാതെ വ്യകുലപ്പെടുത്തുന്നു .അതും സര്‍ക്കാര്‍" ജോലി.വല്ലപാടും ശ്രീപദ്മനാഭന്ടെ നാല് ചക്രം തരപ്പെടുത്തണം എന്ന വല്ലാത്ത വാശിയാണ് അവരെ നയിക്കുന്നതെന്ന് തോന്നിപ്പോവും.

എന്തിനെയാണ് .എന്ത് കൊണ്ടാണ് ഇവരിങ്ങനെ പേടിക്കുന്നത്?തൊഴിലില്ലായ്മയെയോ?പണ ക്കുറവോ?അസുരക്ഷിതത്ത്വമോ?കുടുംബ ഭാരമോ?അതോ ഇരുളഞ്ഞു കിടക്കുന്ന ഭാവിയെ തെളിച്ചെടുക്കാനുള്ള വെമ്പലോ?തൊഴില്‍രഹിതനായ ഒരു സാധാരണ ചെരുപ്പക്കാരനുണ്ടാവുന്ന ആശങ്കകളാണിവയോക്കെ .എന്നാല്‍ നിയമനത്തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവിത നിലവാരത്തിലെക്കൊടിച്ചാല്‍ കാരണം ഇതൊന്നുമല്ല എന്ന് മനസിലാവും.അവിടെയാണ് നാം ചകിതരാവേണ്ടത്.വല്ലാതെ പേടിപ്പെടുത്തുന്ന ചില വസ്തുതകളിലെക്കാന് ഈ സംഭവപരമ്പരകള്‍ വെളിച്ചം വീശുന്നത്.പിടിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കോ, "ഉദ്യോഗാര്‍ഥികള്‍ക്കോ" വെറുമൊരു ജോലിയായിരുന്നില്ല ആവശ്യം.സര്‍ക്കാര്‍" ജോലിയായിരുന്നു.അതില്‍ത്തന്നെ രാവിലെ ഒപ്പ് വെച്ച് കാര്യം കഴിക്കാവുന്നതോ അല്ലെങ്കില്‍ സ്ഥലം എസ് ഐ എന്ന മട്ടില്‍ തിളങ്ങാവുന്നതോ ആ പോസ്റ്റുകള്‍ക്കാണ് ഡിമാണ്ട് ഒന്നും ചെയ്യാതെ കൂലി വാങ്ങിച്ചുണ്ണാനായി ഇവര്‍ വാരിയെറിയുന്ന ലക്ഷങ്ങള്‍ അത്തരം ജോലികളില്‍ നിന്ന് അഞ്ചും പത്തും വര്ഷം കൊണ്ട് കിട്ടുന്ന ശമ്പള ത്തിനേക്കാള്‍ എത്രയോ അധികമിരട്ടിയാണ്.

അതറിയുമ്പോഴാണ് ആദര്ശ ധീരര്‍ എന്ന് സ്വയം വിശ്വസിച്ചുവശായ കേരള സമൂഹത്തിനു ആത്മനിന്ദ തോന്നേണ്ടത്.സര്‍ക്കാര്‍ ജോലി അവര്‍ക്ക് ഭാവിയിലേക്കൊരു നിക്ഷെപമാണ്. മറ്റുള്ളവരെ ഇതിലേക്ക് ആകര്ഷിച്ചും ,കൈക്കൂലി വാങ്ങിയും അവര്‍ മുടക്കുമുതലും അതിലധികവും തിരിച്ചു പിടിക്കും.അന്തമില്ലാത്ത,അനന്തമായ ഒരു മണിചെയിന്‍ നാളത്തെ ഇന്ത്യയുടെ ഭാവി എന്ന പ്രതീക്ഷയൂട്ടി വളര്‍ത്തിയ ഒരു തലമുറ അതേ രാജ്യത്തിന്റെ അടിത്തറ തോണ്ടുന്ന ഹീനമായ കാഴ്ച.കുറുക്കുവഴിയില്‍ ലാഭം കൊയ്യാനും അധികാരം നേടാനും കുരുക്കനെപ്പോലും നാണിപ്പിക്കുന്ന കുബുദ്ധിപ്രയോഗങ്ങള്‍.ഏറ്റവുമടുത്ത് പുറത്തു വന്ന "എസ് ഐ പരീക്ഷാത്തട്ടിപ്പ് കേസില്‍" പിടിയിലായ ഒരു ഉദ്യോഗാര്‍ഥി കോപ്പിയടിക്കാന്‍ കണ്ടുപിടിച്ച മാര്‍ഗം നോക്കൂ.മൊബൈല്‍ ഫോണ്‍ വയറിനു മുകളിലും ഹെഡ്ഫോണ്‍ കൈയിലും ടേപ്പ് വെച്ചോട്ടിച്ചു അത് മറയ്ക്കാന്‍ ഫുള്‍ക്കൈ ഷര്‍ട്ടുമിട്ടു വന്നായിരുന്നു സാഹസം.പരിശീലന ക്ലാസുകളില്‍ ഇതിന്റെ നാലിലൊന്ന് കഷ്ടപ്പെടാന്‍ തയാറായിരുന്നെങ്കില്‍ തലയിലെഴുത്ത് തന്നെ മാറിയേനെ പ്രൊഫഷനാല്‍ എത്തിക്സിന്ടെ ആദ്യ പാഠം പോലും അറിയാത്ത,അറിയാന്‍ താല്പര്യമില്ലാത്ത ഇത്തരം വ്യക്തികളില്‍ അധികാരമെത്തിപ്പെട്ടാല്‍ എന്താവും അവസ്ഥ?ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്ന അഴിമതിയുടെയും ഉദാസീനതയുടെയും കുറുക്കു ഒന്നുകൂടി വലിച്ചുമുറുക്കുന്നതിനു തുല്യമാവും അത്.

തിരുവനന്തപുരത്തു ഒരു പ്രശസ്ത കോളജില്‍ ഫിസിക്സ് ബിരുദത്തിനു പഠിക്കുന്ന റണ്‍സി പറയുന്നത് "സമൂഹത്തെ നേരിടാനുള്ള ഭയമാണ് " ഇത്തരം കുറുക്കു വഴികളിലേക്ക് ചെറുപ്പക്കാരെ നയിക്കുന്നത് എന്നാണു.ആവാം.സ്വന്തം നാട്ടില്‍ അധ്വാനിക്കുന്നത്‌ അപമാനമായി കരുതുന്ന ഒരു യുവത്ത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മള്‍ ഏറെക്കുറെ വിജയിചിട്ടുണ്ടല്ലോ.എന്ഗ്ലീഷ് സംസാരിക്കേണ്ടി വരുന്ന ഇതു ഇന്ടര്‍വ്യൂവിനെയും കുരിശു കണ്ട പ്രേതത്തെപ്പോലെ പേടിക്കുന്ന ,റാന്കുകളെയും എഴക്ക ശമ്പളത്തെയും പൂജിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു തലമുറയില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കെണ്ടാതില്ല.അതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്.ഉത്തരവാദിത്തവും അര്‍പ്പണബോധവും ആത്മാര്‍ഥതയും ഇല്ലാത്ത പുതുനാമ്പുകള്‍ ഇവിടെ കിളിര്‍ക്കുന്നുവെങ്കില്‍ അതിനു വിത്തും വളവുമിട്ടത് ആരാണ് ?ആര്‍ക്കാണ് പിഴച്ചത്?ദിശാബോധമില്ലാത്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനോ?

വിദ്യാഭ്യാസക്കച്ചവടക്കാര്‍ തങ്ങളുടെ ശീതികരിച്ച ക്ലാസുമുറികളില്‍ വിദ്യാര്‍ഥികളെ മാത്സര്യത്തിന്റെയും വെട്ടിപ്പിടിക്കലുകളുടെയും അലങ്കരിച്ച എലിപ്പത്തായത്തിലേക്ക് തള്ളിക്കയറ്റിക്കൊണ്ടിരിക്കുന്നു.ആ അലങ്കരിച്ച കൂട് പുറത്തു നിന്ന് നോക്കിക്കാണുന്നവന്റെ അക്കരപ്പച്ച മോഹത്തില്‍ നിന്നാണോ ഈ മൂല്യച്യുതി പിറന്നു വീണത്?അതോ മന്ഗ്ലീഷിനും മലയാളത്തിനും നാം കല്‍പ്പിച്ചു കൊടുത്ത ജാതിവ്യവസ്ഥയില്‍ നിന്നോ?പഠിപ്പിച്ചു നശിപ്പിക്കുന്ന,ഭരിച്ചു വാഴുന്ന അധ്യാപകത്തമ്പുരാക്കന്മാരാണോ കാരണം?അതോ തോറ്റു പഠിക്കാനാണ് നമ്മുടെ വിധി എന്ന് സ്വയം പറഞ്ഞു പഠിക്കുന്ന കുട്ടികളോ?ഒന്നരക്കുട്ടിയെ വീതം പ്രസവിച്ചു,മുന്തിയ ഇനം പശുക്കളെയോ പട്ടികളെയോ പോറ്റുന്ന മാതിരി ,ലോകത്തിന്റെ സകല യാഥാര്‍ത്യങ്ങളില്‍ നിന്നുമകറ്റി മക്കളെ വളര്‍ത്തുന്ന ആധുനിക അണുകുടുംബങ്ങളെ ഇനിയും എന്ത് പറയാന്‍?

അയലത്തെ മേനി കണ്ടു ആശ്ചര്യപ്പെട്ടു അധ്വാനത്തിന്റെ വില മറക്കുന്നവരില്‍ എല്ലാ ചെറുപ്പക്കാരും പെടുമെന്ന് ഇതിനര്‍ത്ഥമില്ല .സ്വപ്നങ്ങള്‍ക്ക് പിന്നാലെ പയാനുള്ള ആര്‍ജവം കാത്തുസൂക്ഷിക്കുന്ന ,അതിനു വേണ്ടി കൈമെയ് മറന്നു പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ചെറുപ്പം ഇന്നും നമ്മുടെയിടയിലുണ്ട്.എത്രയോ ഉദാഹരണങ്ങള്‍..ഇടയ്ക്കൊക്കെ കോളെജിലേക്ക് ഓട്ടം വരാറുള്ള ആറ്റുമനത്തായ്യുടെ ഡ്രൈവര്‍ ഷംനാദിന്റെ സ്വപ്നം അടുത്തവര്‍ഷം എല്‍.എല്‍.ബിക്കു ചേരുക എന്നതാണ് .വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഷംനാദ് ഓട്ടോ ഓടിക്കുന്നത് അതിനാവശ്യമായ പണം സമ്പാദിക്കാന്‍ കൂടിയാണ്.തിരുവനന്തപുരത്തു പബ്ലിക് ലൈബ്രറിയുടെ മുന്‍പില്‍ ആശംസാക്കര്ടുകള്‍ വില്‍ക്കുന്ന സജിത്തിനും സന്തോഷം തരുന്ന കഥയാണ്‌ പറയാനുള്ളത്.സജിത്തിന് ഗള്‍ഫിലാണ് ജോലി.അവധിക്കു വന്ന സമയമായതിനാല്‍ ചേട്ടനെ സഹായിക്കുന്നു.റോഡരികില്‍ വെയിലും പൊടിയുമൊക്കെ ഏല്‍ക്കേണ്ടി വരുമെങ്കിലും സജിത്തിന്റെ മുഖത്തെ പ്രസാദം തുളുമ്പുന്ന ചിരിക്കു തെല്ലും മങ്ങലില്ല.ഇത് പോലെ എത്രയോ പേരുണ്ടാവും നമുക്കിടയില്‍..എന്നാല്‍ നിയമനത്തട്ടിപ്പ് പോലെയുള്ള കറപുരണ്ട കഥകളും ആരോപണങ്ങളും ഇവരുടെ,ഇവരെപ്പോലുല്ലവരുടെ ആയിരങ്ങളുടെ ധിഷണയെയാണ് അപമാനിക്കുന്നത് എന്ന് നാമോര്‍ക്കണം.

ഡിഗ്നിറ്റി ഓഫ് ലേബര്‍"ക്ലാസുമുറികളിലും നാല്‍ക്കവലകളിലും പ്രസംഗിച്ചു തകര്‍ക്കാനുള്ളതല്ല പ്രാവര്‍ത്തികമാക്കാനുള്ളതാണ്.തങ്ങളുടെ സ്വപ്നം എത്ര വലുതായിക്കൊല്ലട്ടെ അതിലെക്കെത്താന്‍ കുറുക്കുവഴികളില്‍ വിരിക്കപ്പെടുന്ന പണപ്പരവതാനികളല്ല ,മറിച്ച് അധ്വാനത്തിന്റെ ചെമ്പുപടികളാവണം വഴി കാട്ടേണ്ടത്‌ എന്ന ഉറച്ച ബോധം നമ്മുടെ ചെറുപ്പക്കാര്‍ക്കുണ്ടാവണം.വായനയെ പ്രണയിക്കുന്ന,ആത്മീയതയുടെ ചെറുവഴികള്‍ താണ്ടുന്ന,അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പുതുരക്തം നമ്മുടെ സമൂഹത്തിന്റെ സിരകളില്‍ നിറയേണ്ട സമയമായി.പശുവിനെ വളര്‍ത്തുന്നത് കൊണ്ടോ ,തൊഴുത്തിലെ ചാണകം വാരിയത് കൊണ്ടോ,പത്രമിടാന്‍ പോയത് കൊണ്ടോ നഷ്ടപ്പെടുന്നതല്ല ഒരുവന്റെ അഭിമാനം എന്ന ബോധം ഇന്നിന്റെ ചെറുപ്പത്തില്‍ നാട്ടു വളര്‍ത്തിയെ തീരു.ക്യാപ്സ്യൂള്‍വല്‍ക്കരിച്ച ഒരു വിദ്യാഭ്യാസരീതിക്ക് അതിനു കഴിയില്ലാ.അതിനു ഗുരുകുല സമ്പ്രദായത്തിന്റെ നേരും നന്മയും തിരിച്ചു വരണം.വിദ്യക്ക് വേണ്ടി അധ്വാനിക്കുന്ന ,ദാഹിക്കുന്ന ഒരു ശിഷ്യ സമൂഹത്തിനെ അറിവ് കൊണ്ട് നേട്ടമുണ്ടാവുകയുള്ളൂ.ഉപരി പഠനത്തിനുള്ള അര്‍ഹത വരെ റാങ്ക് കൊണ്ട് തീരുമാനിക്കുന്ന പഴഞ്ചന്‍ രീതിക്ക് മാറ്റം വരണം.ഓക്സ്ഫോര്‍ഡ്,കെമ്ബ്രിട്ജു സര്‍വകലാശാലകളിലെന്ന പോലെ ഇവിടെയും ഏതെങ്കിലും ജോലിയിലുള്ള പരിചയവും കഴിവും കൂടി അത്തരം കോഴ്സുകളുടെ മാനദണ്ടമാക്കണം.തങ്ങളുടെ മക്കള്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്നത് അപമാനമാണ് എന്ന കാഴ്ചപ്പാട് മാതാപിതാക്കളും ഉപേക്ഷിക്കണം.അപമാനമല്ല ,അത്തരം പ്രവര്‍ത്തനങ്ങള്‍ അഭിമാനമെ ഉണ്ടാക്കുകയുള്ളൂ.

ആഗോളവത്കരണം നമ്മെ പേടിപ്പിക്കാന്‍ ഉപയോഗിച്ച രണ്ടു വാക്കുകളാണ് "സോഫ്റ്റ്‌ സ്കില്സും", "സ്പോക്കെന്‍ എന്ഗ്ലീഷും".രണ്ടാമത്തേത് ഏറെക്കുറെ നമ്മുടെ തന്നെ കണ്ടുപിടിത്തമാണ് താനും.ഇതൊന്നും തങ്ങളിലില്ലെന്നും എവിടുന്നൊക്കെയോ വാങ്ങിക്കെണ്ടാതാനെന്നുമുള്ള തെറ്റിദ്ധാരണ കുട്ടികളെ മുരടിപ്പിച്ചുണ്ട്.

ജീവിതത്തിലെ ഇടപെടലുകളിലൂടെ ആര്‍ജിക്കുന്ന മാര്ടവവും നൈപുണ്യവും,ആര്‍ദ്രതയും മാത്രമെ യഥാര്‍ത്ഥ സ്കില്‍സ് ആവൂ എന്നറിയുക.ഭാഷയും അങ്ങനെ തന്നെ ആര്ജിക്കാവുന്ന ഒന്നാണ്.ക്യപ്സ്യൂളുകള്‍ അസുഘങ്ങള്‍ക്ക് പോലും പരിഹരാമല്ല."കുട്ടികള്‍ ഇപ്പോള്‍ ജോലിക്കല്ല,പാഷനാണ് പ്രാധാന്യം നല്‍കുന്നു" എന്ന് ഒരു ബാങ്കിന്റെ പരസ്യം പറയുന്നു.അങ്ങനെ തന്നെ ആവട്ടെ.അല്ലാതെ,കീബോര്ടുകളില്‍ ഊര്‍ജമര്‍പ്പിച്ചു,മെഷീനുകളോട് മാത്രം സംവദിക്കുന്ന ,ഒരേപോലെ ചിന്തിക്കുകയും,സംസാരിക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാവക്കൂട്ടങ്ങളെ നമുക്കെന്തിനാണ്? ഭ്രമിപ്പിക്കുന്ന വൈരുധ്യങ്ങളാണ് ഇന്നത്തെ യുവത്വത്തിന്റെ മുഖമുദ്ര.പബ്ലിക് ലൈബ്രറികളിലും,പുസ്തക മേളകളിലും,മഷിപ്പാടുകളിലും,മനോഹരമായ ഫ്രൈമുകലിലും ആവേശത്തോടെ അലഞ്ഞവര്‍ കുറച്ചു കഴിയുമ്പോള്‍ ജീവിതത്തിന്റെ ചുട്ടി കുത്തപ്പെട്ട് എവിടെയൊക്കെയോ അടിഞ്ഞു പോവുന്നു.ഈയാംപാറ്റകളെ പ്പോലെ അവരുടെ സ്ഥാനത്തേക്ക് പുതിയവര്‍ എത്തുന്നു,കൊഴിയുന്നു.ഇനിയൊരിക്കല്‍ കൂടി നമുക്കവരെ നഷ്ടപ്പെടരുത്.കാരണം അക്ബര്‍ അഹമ്മദും,ഷംനാദും ,സജിത്തുമൊക്കെ അവരിലാണുള്ളത്.ദ്രവിച്ചു പോവുന്ന ഒരു വ്യവസ്ഥയുടെ അവസാന പ്രതീക്ഷയും അവരുടെ ചുമലിലുണ്ട്.അവര്‍ പുലരട്ടെ.