Shijukhan Pathamkallu

എസ്.എഫ്.ഐയുടെ ചോര കൊതിക്കുന്നവര്‍

പുരോഗമ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയെ വേട്ടയാടാനുള്ള ശ്രമമാണ്, ജൂണ്‍ 7 ന്റെ എഡിറ്റോറിയലില്‍ തെളിയുന്നത്. കേരളീയ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒട്ടും ചെറുതല്ലാത്ത ഇടമാണ് ഞങ്ങളുടെ പ്രസ്ഥാനത്തിനുള്ളത്. എസ്.എഫ്.ഐയെ അടച്ചാക്ഷേപിക്കാന്‍ പത്രം ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളോടും പരിപൂര്‍ണ്ണമായി വിയോജിക്കുന്നു. ആരെയും നാണിപ്പിക്കുന്ന ഒരു ടെലിവിഷന്‍ പരിപാടിയെ വിലയിരുത്തുന്നതിനിടയില്‍ മഹത്തായ പൈതൃകവും വര്‍ത്തമാകാല അനുഭവങ്ങളും പേറുന്ന എസ്. എഫ്. ഐ യെ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്? മാധ്യമം പറയുമ്പോലെ, കേരളീയ മതേതര ഭാവുകത്വത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒരു ബിംബം മാത്രമല്ല എസ്. എഫ്, ഐ. മതിരപേക്ഷ കലാലയങ്ങള്‍ക്കു വേണ്ടി പൊരുതി, വര്‍ഗ്ഗീയ വാദികളുടെ കഠാരയയ്ക്കു മുന്നില്‍ പിടഞ്ഞു വീണവരുടെ പ്രസ്ഥാമാണിത്. ഹൈന്ദവഫാസിസത്തോടും ഇസ്ളാമിക മതമൌലികവാദത്തോടും ഇഞ്ചോടിഞ്ചു പൊരുതി മുന്നേറുന്ന മറ്റാരേയും കലായലങ്ങളില്‍ നിങ്ങള്‍ക്ക് കാണാനുമാവില്ല.

സിന്ധു ജോയ്, മലയാളിഹൌസില്‍ അഭിയിക്കുന്നതില്‍ എസ്. എഫ്, ഐയ്ക്കെന്തോ പങ്കുണ്ട് എന്ന മട്ടിലാണ് വിമര്‍ശനം . നവലിബറല്‍ നയത്തിന്റെ പ്രായോജകര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച, 2011 ലെ നിയമസഭാതെരെഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്സ് കൂടാരത്തിലെത്തിയ, എസ്. എഫ്. ഐയുടെ നിലപാടുകളോടും രാഷ്ട്രീയത്തോടും യോജിക്കാത്തതില്‍ സംഘടനയില്‍ നി ന്ന് പുറത്താക്കപ്പെട്ട, ടിയാന്റെ ചെയ്തികളില്‍ എസ്. എഫ്. ഐയ്ക്ക് യാതൊരു പങ്കുമില്ല. ഉമ്മന്‍ചാണ്ടി അംഗത്വം നല്കിയതിലൂടെ കോണ്‍ഗ്രസ്സില്‍ കയറിപ്പറ്റിയ ആളുടെ കോപ്രായങ്ങളെ കുറിച്ച് ആ പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയുമാണ് മറുപടി പറയേണ്ടത്. ടിയാന്‍ എസ്. എഫ്. ഐയില്‍ ഇല്ല എന്നതിനും എസ്. എഫ്. ഐയ്ക്ക് ടിയാനുമായി യാതൊരു ബന്ധവും ഇപ്പോഴില്ല എന്നതിനും തെളിവുവേണ്ടല്ലോ പിന്നെയൊരു കണ്ടെത്തല്‍ ഇപ്രകാരമാണ്: ഇടതു മതേതര യുവജന സംസ്ക്കാരത്തിന്റെയും ഹിന്ദുത്വയുവജന സംസ്ക്കാരത്തിന്റെയും പ്രതിനിധികള്‍ (സിന്ധുജോയ്, രാഹു ഈശ്വര്‍) തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. സത്യത്തില്‍ ശുദ്ധഅസംബന്ധമാണിത്; എസ്. എഫ്. ഐയില്‍ ഇല്ലാത്ത, ഏതെങ്കിലും ഇടതുപക്ഷ യുവജന /വിദ്യാര്‍ത്ഥി പ്രസ്ഥാങ്ങളില്‍ അംഗമല്ലാത്ത, കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അംഗത്വമുള്ള, സ്ത്രീവിരുദ്ധ-കമ്പോള പ്രത്യയശാസ്ത്രം സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയിലെ നായിക ഇടതു മതേതര യുവജ സംസ്ക്കാരത്തിന്റെ പ്രതിനിധിയാവുന്നത് എങ്ങയൊണ്. മാധ്യമം പോലുള്ള ഒരു പത്രത്തില്‍ ഇടതു പക്ഷത്തേയും മതേതരത്വത്തേയും സംസ്കാരത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇതൊക്കെയാണോ?

ഹിന്ദുത്വസവര്‍ണ്ണതയും മുഖ്യധാരാ ഇടതു വരേണ്യതയും പൊതുവായി പങ്കുവയ്ക്കുന്ന ഇടങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ അത് വഷളന്‍ സ്ഥലിയില്‍ സന്ധിച്ചിരിക്കുന്നുവെന്നും മാധ്യമം പറയുന്നു. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഫാസിസത്തോട് ഒരൊത്തുതീര്‍പ്പുമില്ലാത്തത് ഇടതുപക്ഷത്തിനു മാത്രമാണ്. ബാബ്റി മസ്ജിദ്/ഗുജറാത്ത്/ഒറീസ/ നിരപരാധികളെ വേട്ടയാടല്‍ തുടങ്ങിയ പ്രശ്ങ്ങളിലെല്ലാം സവര്‍ണ്ണഫാസിസത്തോട് ഇന്ത്യന്‍ ഇടതുപക്ഷം പ്രത്യക്ഷമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ശിവഗിരിയില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകം മോഡി എത്തിയെത്തിയപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തത് മുഖ്യധാരാ ഇടതുപക്ഷത്തിന്റെ നേതൃത്വമായി പ്രവര്‍ത്തിക്കുന്ന സി. പി. ഐ(എം) ആണ്. എസ്. എഫ്. ഐയും ഡി. വൈ. എഫ്. ഐയും പുരോഗമ കലാസാഹിത്യസംഘവും നടത്തിയ പ്രതിഷേധപരിപാടികള്‍ ഫാസിസത്തിന് താക്കീതായി. ഒരിക്കലുമുണ്ടായിട്ടില്ലാത്ത/ഇനി ഉണ്ടാകാന്‍ ഇടയില്ലാത്ത ബാന്ധവത്തെ കണ്ടെത്താന്‍ തിടുക്കം കാണിക്കുന്ന പത്രത്തിന്റെ രാഷ്ട്രീയം വ്യക്തമാണ്.ഹിന്ദുത്വ, ഇടതുപക്ഷ യുവജ സംസ്കാരം അനുഭവിക്കുന്ന പ്രതിസന്ധിയാണ് മലയാളി ഹൌസ് എന്ന കണ്ടുപിടിത്തം അമ്പരപ്പുണ്ടാക്കുന്നു. ആഗോളവല്‍ക്കരണത്തിലും നവലിബറല്‍ നയത്തിനും എതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് ക്യത്യമായ കാഴ്ചപ്പാടുണ്ട്. കാഴ്ചപ്പാടില്‍ പ്രതിസന്ധിയുമില്ല. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ, ഇടതുപക്ഷ യുവജന സംസ്ക്കാരം എന്നൊന്നില്ല.

'എസ്. എഫ്. ഐ പോലുള്ള ഒരു പ്രസ്ഥാത്തിന്റെ അനുഭവത്തിലൂടെ കടന്നുപോവുന്ന ഒരു യുവാവില്‍ എന്താണ് സന്നിവേശിപ്പിക്കുന്ന'തെന്ന മാധ്യമത്തിന്റെ പരിഹാസം അതിരുകടന്നു പോയി. ഇന്ത്യയിലെ എത്രയെത്ര ധൈഷണിക പ്രതിഭകളെയാണ് ഈ പ്രസ്ഥാനം സംഭാവന ചെയ്തതെന്ന് ഓര്‍മ്മിക്കണം. കേരളത്തെ കേരളമാക്കി ഇപ്പോഴും നിലിനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ/വിയര്‍പ്പൊഴുക്കുന്ന പൊതുപ്രവര്‍ത്തകര്‍, ജപ്രതിനിധികള്‍, സാംസ്ക്കാരിക പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാമൂഹിക സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധര്‍, കലാകായിക താരങ്ങള്‍ അങ്ങനെ എത്രയെത്ര വ്യക്തിത്വങ്ങള്‍ എസ്. എഫ്. ഐയിലൂടെ വളര്‍ന്നു വന്നു. ഈ സമൂഹത്തില്‍ ഇപ്പോഴും കൈപിടിച്ചു നടത്തുന്ന അത്തരം പ്രതിഭകളുടെ മികവിനെപ്പറ്റി ഒരക്ഷരം ഇന്നേവരെ ഉരിയാടിയിട്ടില്ലാത്ത മാധ്യമം; സിന്ധുജോയിയെ പറ്റി പറഞ്ഞ് ഞങ്ങളുടെ സാംസ്കാരിക അടിത്തറയ്ക്ക് വിലയിടുകയാണോ

ശരീരവില്‍പ്പനയുടെ പുതിയമുഖം തന്നെയാണ് മലയാളി ഹൌസിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. കുടുംബസങ്കല്പം, സ്ത്രീ പുരുഷബന്ധങ്ങള്‍ ഇവയെയെല്ലാം പാടെ തുലച്ച് എല്ലാം അശ്ളീലമാണ് എന്ന് വരുത്തിതീര്‍ക്കുന്നു. ഉപരിവര്‍ഗ്ഗ ബുദ്ധിജീവി നാട്യങ്ങളുടെ പ്രതീകങ്ങളായ ചിലരും കൂലിഅഭിതോക്കളും ചേര്‍ന്ന് മലയാളിയെ വെല്ലുവിളിക്കുന്നു. ലക്ഷങ്ങള്‍ പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യാമെന്ന് വന്നിരിക്കുന്നു. സ്ത്രീ പീഡങ്ങളും ബലാല്‍ സംഗങ്ങളും ചേര്‍ന്ന് സാംസ്ക്കാരിക ജീവിതത്തെ അപായപ്പെടുത്തുമ്പോള്‍ മറ്റൊരു സാമൂഹിക ദുരന്തമായി ഈ പരിപാടി മാറിയിരിക്കുന്നു. ഒളിഞ്ഞു നോട്ടത്തില്‍ കിട്ടുന്ന മൂന്നാം കിട അംഗീകാരമല്ലാതെ മറ്റൊന്നുമല്ല ഇത്. ഇതിതിനെതിരെ പ്രതികരിക്കുന്നതിനു പകരം എസ്. എഫ്. ഐ വിരോധം തീര്‍ക്കാനുള്ള അവസരമായി ജൂണ്‍ 7 ന്റെ എഡിറ്റോറിയല്‍ (എസ്. എഫ്. ഐയും ശബരിമലയും) ഉപയോഗിച്ചിരിക്കുന്നു. എസ്. എഫ്. ഐയുടെ ചോരകൊതിക്കുന്നവര്‍ക്കു മാത്രമേ ഇത് ആഹ്ളാദം പകരൂ. വസ്തുതകള്‍ക്ക് നിരക്കാത്ത വ്യാജവിലയിരുത്തലുകള്‍ ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല.