Adv. Anitha Rajesh

ഉണക്കച്ചെമ്മീന്‍ മുരിങ്ങക്കാക്കറി

ഉണക്കച്ചെമ്മീന്‍ 150 ഗ്രാം

മുരിങ്ങക്ക 200 ഗ്രാം

തേങ്ങ ഒരു മുറി

മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി ,

കടുക് 1/2 ടീസ് സ്പൂണ്‍

വെളുത്തുള്ളി 5 അല്ലി

കറിവേപ്പില 1 തണ്ട്

പച്ചമുളക് 3 / 4 എണ്ണം

ഉപ്പ് പാകത്തിന്

എണ്ണ 2 ടേബിള്‍ സ്പൂണ്‍

പാചകവിധി

മുരിങ്ങക്കാ രണ്ടിഞ്ചു നീളത്തില്‍ മുറിച്ച് വൃത്തിയാക്കിയ ഉണക്കച്ചെമ്മീന്‍ മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങയും വെളുത്തുള്ളിയും നന്നായി അരച്ച് കരിയില്‍ ചേര്‍ത്ത് ചൂടാക്കി തിളക്കുന്നതിനു മുന്‍പ് ഇളക്കി വാങ്ങി വെക്കുക. കടുകും അരിവേപ്പിലയും എണ്ണയില്‍ വറുത്തൊഴിക്കുക .രുചികരമായ ഉണക്കച്ചെമ്മീന്‍ മുരിങ്ങക്കാക്കറി റെഡി.