Prasobh Krishnan

കോഴിക്കറി (തനി നാടന്‍)

ഇടത്തരം നാടന്‍ കോഴി : ഒന്നര കിലോ ( ചെറിയ കഷണങ്ങള്‍ ആക്കിയത് )

സവാള : മൂന്നു എണ്ണം ( കനം കുറച്ചു അരിയണം )

ഇഞ്ചി അരച്ചത്‌ : രണ്ടു ടീസ്പൂണ്‍

വെളുത്തുള്ളി അരച്ചത്‌ : രണ്ടു ടീസ്പൂണ്‍

തേങ്ങയുടെ രണ്ടാം പാല്‍ : നാല് കപ്പ്

തേങ്ങയുടെ ഒന്നാം പാല്‍ : ഒരു കപ്പ്

മുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍

ഗരം മസാലപ്പൊടി : ഒന്നര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പ്പൊടി : ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി : ഒരു ടീസ്പൂണ്‍

പച്ചമുളക് : ആറ് (അരച്ച് എടുക്കണം )

കശുവണ്ടി അരച്ചത്‌ : അമ്പതു ഗ്രാം

പാചകം ചെയ്യേണ്ട വിധം

ചിക്കന്‍ നന്നായി കഴുകിയതിനു ശേഷം ചിക്കനില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും മഞ്ഞള്‍പ്പൊടിയും മസാലപ്പൊടിയും കുരുമുളക് പൊടിയുംപച്ച മുളക് അരച്ചതും ഉപ്പും ചേര്‍ത്ത് നന്നായി തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കുക പാചകം ചെയ്യാനുള്ള പാത്രത്തിലേക്ക് ചിക്കന്‍ മാറ്റുക അതിലേക്കു രണ്ടു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക നിറം മാറി തുടങ്ങുമ്പോള്‍ അതിലേക്കു മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്ത് വഴറ്റുക അതിനു ശേഷം വേവിച്ച ചിക്കനിലേക്കു മാറ്റുക. ഒന്ന് കൂടി തിളച്ചതിനു ശേഷം അതിലേക്കു രണ്ടാം പാല്‍ ചേര്‍ക്കുക ഉപ്പിന്റെ പാകം നോക്കിയതിനു ശേഷം വീണ്ടും തിളപ്പിക്കുക . ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക , ചാറ് കൊഴുത്ത് തുടങ്ങുമ്പോള്‍ തണ്ടോട് കൂടിയ കറി വേപ്പില ഇടുക കശുവണ്ടി അരച്ചതും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കുക ചീന ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞതും കറി വേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് താളിക്കുക .