Rohith Krishnan S

Mumbai Mission Role Model Rohith Krishnan S strikes again

അസാധാരണങ്ങളിൽ അസാധാരണമായ കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തെ അതിജീവിയ്ക്കുന്നതിൽ ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ അടക്കമുള്ളവരുടെ റോൾ താരതമ്യങ്ങൾക്കതീതമാണ്. കേരളത്തിൽ മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ പുരോഗമിക്കുന്ന ഏകോപിതമായ പ്രവർത്തനങ്ങളാണ് മഹാവ്യാധിയെ അതിജീവിയ്ക്കുന്നതിലെ ഏറ്റവും സുപ്രധാന ഘടകം.

കേരളത്തിൽ നിന്നുള്ള ഒരു സംഘം ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ മുംബൈയിൽ നടത്തിയ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന നേതൃത്വമായിരുന്നു മുൻ ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും നഴ്‌സുമായ Rohith Alpy. 2020 സെപ്തംബർ 3 മുതൽ Cardiac Health Care (Mumbai) എന്ന Dedicated Covid Center ലെ ICU ൽ സീനിയർ ഡ്യൂട്ടി നഴ്‌സായി അദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. ഡിസംബർ 8 ന് കോവിഡ് കൊവിഡ് പൊസിറ്റീവായി അഡ്‌മിറ്റ്ഡായ രോഹിത് 20 നാണ് ഡിസ്ചാർജ്ജ് ചെയ്യപ്പെടുന്നത്. ഡോക്ടർമാർ ജനുവരി 3 വരെ ക്വാറന്റൈനും വിശ്രമവും നിർദ്ദേശിച്ചിരുന്നു.കൊവിഡ് സംബന്ധമായ റിപ്പോർട്ടുകൾക്കൊപ്പം ആശുപത്രി അധികൃതർക്ക് മെഡിക്കൽ ലീവിനായി request ഇ - മെയിൽ ചെയ്തുവെങ്കിലും കോൺട്രാക്റ്റ് സ്റ്റാഫ്‌ ആയതുകൊണ്ടും ഇതുവരേയ്ക്കും അവിടെ ജോലിചെയ്യുന്ന ആർക്കും മെഡിക്കൽ ലീവ് കൊടുത്തിട്ടില്ലാത്തതിനാലും അത് അനുവദിയ്ക്കാനാകില്ല എന്ന മറുപടിയാണ് ലഭ്യമായത്. PPE കിറ്റിനുള്ളിൽ ICU വിൽ ക്വാറന്റൈൻ പോലുമില്ലാതെ 12 മണിക്കൂർ ഡ്യൂട്ടി ചെയ്തുവരുന്ന രോഹിത് അടക്കമുള്ള ആതുര സേവന രംഗത്തെ കമ്മിറ്റഡായ ആരോഗ്യപ്രവർത്തകരെ ചൂഷണം ചെയ്യുന്ന നടപടിക്രമമാണ് മുംബൈയിലെ Cardiac Health Care ന്റേത്.

സ്വകാര്യ ആരോഗ്യ മേഖലകളിലെ Covid forefront ൽ അടക്കം പ്രവർത്തിയ്ക്കുന്ന നഴ്‌സുമാരുടെ സാഹചര്യങ്ങൾ സംബന്ധിച്ച പഠനങ്ങൾ അത്യന്തം ഗുരുതരമായ തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ചാണ് സൂചന നൽകുന്നത്. ദുരിതപൂർണ്ണമായ പ്രവർത്തന സാഹചര്യങ്ങൾ, കുറഞ്ഞ വേതനം, നിഷേധിക്കപ്പെടുന്ന ഉദ്യോഗക്കയറ്റം, തൊഴിൽ സുരക്ഷിതത്വത്തിന്റെയും അനുബന്ധ ആനുകൂല്യങ്ങളുടേയും നിരാസം, തൊഴിലിടത്തിലെ sexual harassment, നിയമന വേളയിൽ സമർപ്പിയ്ക്കപ്പെടുന്ന സർട്ടിഫിക്കറ്റുകളുടെ തടഞ്ഞുവെയ്ക്കൽ തുടങ്ങി വിവിധങ്ങളായ മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് നഴ്‌സുമാർ വിധേയരാകുന്നത്. അടിമുടി കോർപ്പറേറ്റ് വത്ക്കരിക്കപ്പെട്ട പ്രസ്തുത മേഖലയിൽ സി ഐ ടി യു അടക്കം സംഘടിതമായി നടത്തുന്ന പ്രതിരോധങ്ങളാണ് ചൂഷണങ്ങളെ ചെറുക്കുന്നതിന് കരുത്താകുന്നത്.നഴ്‌സുമാരെ മാലാഖമാരായി വാഴ്ത്തി ആഘോഷിയ്ക്കുന്നതിനപ്പുറം ബന്ധപ്പെട്ട മേഖലയിലെ അവകാശനിഷേധങ്ങളോടും ജനാധിപത്യ പോരാട്ടങ്ങളോടും കൊവിഡ് 19 ന്റെ അസാധാരണ സന്ദർഭങ്ങളിലെങ്കിലും നീതിപുലർത്തുംവിധം ഇടപെടാൻ പൊതുസമൂഹത്തിനാകെ ബാധ്യതയുണ്ട്.

തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റുകൾക്കനുകൂലമായി ഉടച്ചുവാർക്കുന്നതിൽ ബന്ധശ്രദ്ധമായൊരു ഗവൺമെന്റാണ് ഇന്ത്യയിലേത്. അതിനെതിരായ സഹനങ്ങളാണ് രാജ്യമെമ്പാടും കർഷക പ്രക്ഷോഭങ്ങൾക്കൊപ്പം പുരോഗമിക്കുന്നത്. രോഹിത്തിന്റേത് ഒരുനിലയിലും ഒരൊറ്റയാൻ പോരാട്ടമായിരുന്നില്ല. രോഹിത് ഉയർത്തിയ പ്രശ്നങ്ങൾ രോഹിതിന്റെത് മാത്രവുമായിരുന്നില്ല . അതുകൊണ്ടുതന്നെ രോഹിത് പ്രതിനിധാനം ചെയ്യുന്നത് അനുദിനം കൊടിയ ചൂഷണങ്ങൾക്ക് വിധേയമാകുന്നവരുടെ ശബ്ദമാണ്. രോഹിത്തിന്റേത് സ്വകാര്യമേഖലയിൽ ഊണും ഉറക്കവും ഉപേക്ഷിയ്ക്കുവാൻ നിർബന്ധിതമായി തൊഴിൽ ചൂഷണങ്ങൾക്കു വിധേയമായി എല്ലുമുറിയെ പണിയെടുക്കുന്ന ലക്ഷക്കണക്കിനു വരുന്ന നഴ്സുമാരുടെ മുഖമാണ്. വിഷയത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ച് മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് മന്ത്രിമാർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കെല്ലാം രോഹിത് പരാതി നൽകിയിരുന്നു.

അധികമാരാലും തിരിച്ചറിയപ്പെടാത്ത കേരളത്തിന്റെ 

'Covid 19 - Role Model' അവകാശ സമര പോരാട്ടങ്ങളുടെ നാൾ വഴികൾ വിവരിക്കുന്നു.

 

 

ഇത് നമ്മുടെ വിജയം ആണ്. ഞാൻ തനിച്ചു ഇറങ്ങി തിരിച്ച ഈ ഒരു പ്രതിഷേധം ഒരു ജനത മുഴുവൻ കൂടെ നിന്നെപ്പോലെ കാര്യങ്ങൾ എന്തു വേഗം പരിഹാരം കണ്ടു. ഈ ഒരു വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ കേരള, മഹാരാഷ്ട്ര സംസ്‌ഥാന സർക്കാരിനോട് ആണ് ആദ്യം നന്ദി പറയേണ്ടത്. ഈ വിഷയത്തിൽ ഇടപെട്ടു ഇത് നിന്റെ പ്രശ്നം അല്ല നമ്മുടെ പ്രശ്നം ആണെന്ന് പറഞ്ഞ ഒരു ജനതയുടെ മുഴുവൻ വിജയം ആണിത്. തുടക്കത്തിൽ ഈ വിഷയത്തിൽ തനിച്ചായിരുന്നു ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായെപ്പോൾ ആദ്യം മുതൽ തന്നെ നിയമ സഹായവും ആയി കൂടെ ഉള്ളത് എന്റെ സുഹൃത്തും adv ആയ Harisankar R , ഈ ഒരു പ്രശ്നം പറഞ്ഞു ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇടുമ്പോൾ അതിന്റെ ഫസ്റ്റ് ലൈക്‌ ഫസ്റ്റ് കാൾ വരുന്നത് K G Suraj Aksharamonline പിന്നീട് അന്ന് മുതൽ ഇന്ന് വരെ ഞാൻ ഇതിൽ ഇടപെട്ടതിലും കൂടുതൽ സഖാവ് ആയിരുന്നു , അതിന് ശേഷം ഒരു വല്ലാത്ത സ്പിരിറ്റ്‌ അയിരുന്നു എല്ലാം.തുടർന്നു K S Sunil Kumar സഖാവിനെ കാര്യങ്ങൾ അറിയിച്ചു , പിന്നീട് വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകി തുടക്കം മുതൽ അവസാനം വരെ വേണ്ട നിർദേശം നൽകി എന്നെ മുന്നോട്ട് നയിച്ചു .തുടർന്നു ഇളമരം കരീം സാർ ഈ വിഷയത്തെ കുറിച്ച് അറിഞ്ഞു പൂർണ പിന്തുണയും നിർദേശവും നൽകി തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നു. അവിടെ കാര്യങ്ങളുടെ ഗൗരവം മാറി തുടങ്ങി.

സംഘടനാപരമായി  വരുമ്പോൾ ആദ്യം ഇതിൽ വേണ്ട ഇടപെടൽ വരുന്നത് UNA മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി അയിരുന്നു Jibin , Sebin Antony . തുടർന്ന് കേരളത്തിലെ എല്ലാ നഴ്സിംഗ് സങ്കടനകൾ എല്ലാം ഇതിൽ വേണ്ട ഇടപെടൽ നടത്തി എന്നോടൊപ്പം വന്നു, അല്ല അവർ എല്ലാം കൂടെ അയിരുന്നു ഇത് മുന്നോട്ട് കൊണ്ട് പോയത്. KGNA പൂർണ പിന്തുണ ആയി Hameed Samoon , UNA ഇൽ നിന്നും പൂർണ പിന്തുണ ആയി Abhiraj Unni , Vinil Moni , KGNU പൂർണ പിന്തുണ ആയി സന്തോഷ്‌ ബ്രദർ KNU യുടെ പൂർണ പിന്തുണ ആയി Karthik Kannan IPNA യുടെ പൂർണ പിന്തുണ ആയി അരുൺ ബ്രദർ മെഡിവിങ് കൂട്ടായ്മയുടെ പൂർണ പിന്തുണ ആയി Gireesh Kattakada , വിനിൽ മോനി എന്നിവർ കൂടെ ആയെപ്പോൾ എല്ലാരും ഒരു കെട്ടായി ഒരു ആവശ്യത്തിനായി . രോഹിത് എന്ന വെറുമൊരു നഴ്സിന്റെ പ്രശ്നം ആയിരുന്നില്ല ഇത് ഇന്ത്യയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭൂരിപാകം നഴ്സുമാർക്കും ഈ പ്രശനം ഉണ്ട്, അതുകൊണ്ട് തന്നെ ഇതൊരു തുടക്കമാകട്ടെ എന്നായിരുന്നു നമ്മുടെ എല്ലാരുടേം ആവേശം, അപൂർവങ്ങളിൽ അപൂർവമായി ഇങ്ങനെ എല്ലാ സംഘടനയും  ഒരുമിച്ചു ഒരു ലക്ഷ്യത്തിൽ ഒരുമിച്ചു മുന്നോട്ട് മുന്നോട്ട് വന്നെപ്പോലെ കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ആയി എനിക്ക് ഊർജം ആയി ഞാൻ തനിച്ചാണ് എന്ന ചിന്ത മാറി തുടങ്ങി പിന്നെ ഒരു ആവേശമായി ഇത് നേടി എടുത്തിട്ടെ ഉള്ളു എന്നായി കാര്യങ്ങൾ.

FB_IMG_1620812806502


ഒരു മുൻ  SFI കാരൻ ആയത് കൊണ്ട് തന്നെ തുടക്കം മുതൽ എല്ലാം SFI സംസ്‌ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ആദ്യം മുതൽ തന്നെ എല്ലാ പിന്തുണയും SFI സംസ്‌ഥാന പ്രസിഡന്റ്‌ Vineesh Attingal ഉറപ്പു നൽകിയിരുന്നു കൂടെ ഉണ്ടായിരുന്നു . ഈ ഒരു വിഷയം ആദ്യം വരുന്ന മാധ്യമം Asianet News ആണ് പൊതുവെ മുംബൈ ഇൽ നഴ്സുമാരുടെ പ്രശ്നങ്ങൾ വേണ്ട പ്രാധാന്യം നൽകുന്ന ഒരു റിപ്പോർട്ടർ ഇവിടെ ഉണ്ട് ശ്രീനാഥ് ചേട്ടൻ കൂടാതെ വേണ്ട സഹായം ചെയ്തു തന്നു ജിമ്മി ചേട്ടൻ. തുടർന്ന് Kairali TV ന്യൂസ്‌ ആണ് ഇതിൽ ഇടപെടുന്നത് ജീവൻ സർ, പ്രേം ലാൽ സർ ആണ് നമ്മുടെ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തിയത്, The Times of India ന്യൂസിൽ ശ്രീജൻ സർ, rajeev Rajiv Gopal സർ നമ്മുടെ വിഷയം അവതരിപ്പിച്ചപ്പോൾ അത് നാഷണൽ മീഡിയ കൂടെ കവർ ചെയ്തു. കൂടാതെ Nowfal N എല്ലാ സഹായവും ആയി കൂടെ ഉണ്ടായിരുന്നു

കേരളാ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും വേണ്ട സഹായം ആദ്യം മുതൽ ലഭിച്ചു, സെക്രട്ടറി രതീഷ് കണ്ടക്കൈ സഖാവ് കാര്യങ്ങളുടെ ഇടപെടൽ വലുതായിരുന്നു , ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും വേണ്ട പിന്തുണ ആദ്യം മുതൽ ഉണ്ടായിരുന്നു കൂടെ സെക്രട്ടറി സന്തോഷ്‌ സാർ.കേരള സർക്കാരിൽ നിന്നും നോർക്ക വഴി വേണ്ട ഇടപെടൽ ഇതിൽ നടത്തിയിരുന്നു. നോർക്ക PRO സലീം സർ വേണ്ട കാര്യങ്ങൾ ഉറപ്പു വരുത്തി, Syam Kumar സാർ അയിരുന്നു മുംബൈ നോർകയിൽ വേണ്ട കാര്യങ്ങളും ഉപദേശവും നൽകിയത്. ഡിസംബർ 30 ഒരു ട്വിസ്റ്റ്‌ അയിരുന്നു രാവിലെ ആലപ്പുഴ MP AM Ariff സാർ ഈ കാര്യത്തിൽ വേണ്ട ഇടപെടൽ നടത്തി, മഹാരാഷ്ട്ര CM ന് കത്തയച്ചു, നേരിൽ വിളിച്ചു പൂർണ പിന്തുണ അറിയിച്ചു എന്ത് ആവശ്യത്തിനും വിളിക്കാൻ പറഞ്ഞു. ഇതിൽ വേണ്ട സഹായം ചെയ്തു തന്നത് സെക്രട്ടറി സേതു സാർ അയിരുന്നു അതെന്റെ വിശ്വാസം കൂട്ടി ഒരു നാട് മുഴുവൻ എന്റെ കൂടെ ഉള്ള ഒരു ഫീൽ. തുടർന്ന് കേരള തലസ്‌ഥാനത് എല്ലാ നഴ്സിംഗ് സംഘനകളും  ഒരുമിച്ചു ഒരു മാർച്ച്‌ നടത്തി അത് വൈശാഖ് വൈശാഖി സർ ഉദ്ഘാടനം ചെയ്തു.  അങ്ങനെ എല്ലാ നഴ്സിംഗ് സംഘടനകളുടേയും  ഇടപെടൽ കൂടെ ആയതോടെ  കാര്യങ്ങളുടെ ഗൗരവം മാറി, വിജയം അടുത്തു തുടങ്ങി.

FB_IMG_1620812824446

ഏഷ്യാനെറ്റ്‌ ന്യൂസ്‌ നേരിൽ പോയി മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു അതൊരു വല്യ ട്വിസ്റ്റ്‌ അയിരുന്നു ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ സാർ കാര്യത്തിൽ വേണ്ട ഇടപെടൽ ഉറപ്പ് നൽകി, ഇനി മറ്റൊരു നഴ്സിനും ഈ ഒരു പ്രശ്നം ഉണ്ടാകില്ല എന്നും ഉറപ്പ് നൽകി. MPCC സെക്രട്ടറി Jojo Thomas സർ വേണ്ട ഇടപെടൽ നടത്തി കാര്യങ്ങൾ മുംബൈ കോർപറേഷനിലും ആശുപത്രി ഡീൻ ഇനെയും ധരിപ്പിച്ചു.അങ്ങനെ എല്ലാ രീതിയിലും നാലു വഴി നമ്മൾ കാര്യങ്ങൾ നീക്കിയെപ്പോൾ നമ്മുടെ വിജയം നമ്മൾ ഉറപ്പിച്ചു. ജനുവരി 4 ന് UNA മഹാരാഷ്ട്ര പ്രസിഡന്റ്‌ Jibin T C ഇവിടെ വന്നിരുന്നു. ജനുവരി 4,5 തിയതികൾ ഞാനും ആശുപത്രി മാനേജ്മെന്റും ആയി ചർച്ചകൾക്ക് ശേഷം അവർ എനിക്ക് കോവിഡ് ബാധിച്ച അന്നു മുതൽ ഉള്ള എല്ലാ സാലറിയും തന്ന് സെറ്റിൽ ചെയ്തു എഗ്രിമെന്റ് ആയി. നമ്മൾ വീണ്ടും ഒരു ചരിത്രം രചിച്ചു. ഇത് നമ്മുടെ വിജയം ഞാൻ ഇതിന്റെ ഒരു ഭാഗം മാത്രം അയിരുന്നു നമ്മൾ എല്ലാരും കൂടെ ആണ് ഇത് നേടിയത്.

നമ്മുടെ ഓരോ പരുപാടിയുടേം പോസ്റ്റർ, സോഷ്യൽ മീഡിയ വർക്കിൽ നല്ല ഒരു പങ്ക് വഹിച്ചത് Nursing Boys Kerala Ltd  എന്ന വാട്സ്ആപ്പ് കൂട്ടായ്മ ആണ്.നഴ്സിംഗ് വിദ്യാർഥികളുടെ പങ്ക് ഇതിൽ വളരെ വലുതായിരുന്നു എടുത്തു പറയാൻ AdhiL Imam Nizam Udheen Hashim Asad ആണ് നമ്മുടെ പോസ്റ്റർ കാര്യങ്ങൾ എല്ലാം ഡിസൈൻ ചെയ്തിരുന്നത്. നമ്മുടെ ഫസ്റ്റ് ലൈവ് CoMedical trolls ഫേസ്ബുക് പേജിൽ നിന്നായിരുന്നു, തുടക്കം മുതൽ നമ്മുടെ അപ്ഡേറ്റസ് കൊടുത്തിരുന്നത് ALL INDIA MALAYALEE NURSES ASSOCIATION-AIMNA ഫേസ്ബുക് പേജിലൂടെ അയിരുന്നു, അങ്ങനെ കാര്യങ്ങൾ ആളുകളിൽ കാര്യങ്ങൾ എത്താൻ അത് ഇതെല്ലം ഒരുപാട് ഗുണം ചെയ്തു. കൂടാതെ നമ്മുടെ സെക്രട്ടറിയറ്റ് മാർച്ചിന്റെ മുമ്പ് ഉള്ള കാര്യങ്ങൾ വേണ്ട നേതൃത്വം നൽകിയത് Vishnu Lieo , aksharamonline.com സൂരജ്  ഏട്ടൻ, വിനിൽ ഏട്ടൻ, KarthiK Kannan , Abhiraj Unni , മണികണ്ഠൻ എന്നിവർ ആണ്. നഴ്സിഗ് സമൂഹം മാത്രം അല്ല ഡോക്ടർസ്, മറ്റു ആരോഗ്യ പ്രവർത്തകർ എല്ലാം തന്നെ ഇതിൽ ഒരുപാട് പിന്തുണ ചെയ്തിരുന്നു വിജയത്തിൽ എത്താൻ ആയി. കൂടാതെ എന്റെ എല്ലാ സുഹൃത്താക്കളുടേം, കൂടെ ജോലി ചെയ്യുന്നവരുടേം സപ്പോർട്ട് വളരെ വലുതായിരുന്നുഇത് നമ്മുടെ വിജയം ആണ് നമ്മൾ നേടി എടുത്ത വിജയം ഞാൻ ഒരു നിമിഷത്തിൽ പോലും തനിച്ചായിരുന്നില്ല. ഞാൻ തനിച്ചായിരുന്നേൽ ഇത് വിജയിക്കുകയും ഇല്ല. Revolution in White Gloves . Thank you all .

ഇതൊരു തുടക്കമാകട്ടെ