Dr Abhaya V S

ഒമിക്രോൺ : പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്.

omicron corona variant_1
കോവിഡ് രോഗവുമായി പൊരുത്തപ്പെട്ടു സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിനിടയിലാണ് ഒമിക്രോണിന്റെ കടന്നുവരവ്. ലോകാരോഗ്യസംഘടന നടത്തിയ അവലോകന യോഗത്തിൽ B. 1.1.529 നെ SARS - CoV - 2 വൈറസിന്റെ പുതിയ വേരിയൻറ് ഓഫ് കൺസേൺ ആയി പ്രഖ്യാപിക്കുകയും ഒമിക്രോൺ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലാണ് ജീനോമിക് സീക്വൻസ് പഠനങ്ങൾ വഴി ഇത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതിനർത്ഥം, ഇതിന്റെ ഉറവിടം അവിടെയാണെന്നല്ല. ശുഷ്‌കാന്തിയോടെ പ്രവർത്തിച്ചതിനാൽ അവിടെയുള്ള ശാസ്ത്രജ്ഞർക്ക് ഈ പുതിയ വേരിയന്റിനെ കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളതാണ്.

download (6)

അതിവേഗം പകരുന്നതാണ് ഈ വേരിയൻറ് എന്നുള്ളതാണ് ആകുലപ്പെടുത്തുന്ന വസ്തുത. മുമ്പ് കോവിഡ് വന്നുപോയവരിലും ഇത്‌ വരാം. ഇതിനു മുമ്പും മ്യുറ്റേഷനുകൾ ഉള്ള വേരിയൻറ്റുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാൽത്തന്നെ നാം അതിനെ എങ്ങനെ നേരിടുന്നുവെന്നതും പ്രതിരോധിക്കുന്നുമെന്നതാണ് കൂടുതൽ പ്രധാനം. ഡിസംബർ 15 ന് ഇന്ത്യ അന്തരാഷ്ട്ര വിമാന സർവീസ് പഴയ നിലയിൽ പുനസ്ഥാപിക്കാനിരിക്കെയാണ്. കേരളത്തിലാകട്ടെ സ്കൂളുകളൊക്കെ പഴയ നിലയിൽ പ്രവർത്തിച്ചു തുടങ്ങുന്നേയുള്ളു. അപ്പോഴാണ് ഒമിക്രോണിന്റെ കടന്നുവരവ്.

നമുക്ക് എന്ത് ചെയ്യാനാകും. 

ഓർക്കണ;വൈറസ് നമുക്കിടയിൽ തന്നെയുണ്ട്. പാത്തും പതുങ്ങിയും മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഈ അവസരത്തിൽ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്. കോവിഡ് രോഗം നമുക്ക് പഠിപ്പിച്ചു തന്ന പ്രതിരോധത്തിന്റെ ബാലാപാഠങ്ങൾ മറക്കാതെ മുന്നോട്ടുപോകുക. വാക്‌സിൻ ഇനിയും എടുക്കാനുള്ളവർ എത്രയും വേഗം എടുക്കുക. SMS തന്നെയാണ് ഏറ്റവും പ്രധാനം-സോപ്പ് / സാനിടൈസർ, മാസ്ക്, സാമൂഹ്യകലം പാലിക്കൽ. അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാം. മാസ്ക്കിന്റെ കൃത്യമായ ഉപയോഗം ശീലമാക്കാം. ഒരു ചെറിയ സാനിറ്റിസർ കരുതാം എപ്പോഴും നിങ്ങളുടെ കൂടെ. വീട്ടിൽ വന്ന ഉടനെ കൈകൾ സോപ്പിട്ട് കഴുകി ഡ്രെസ്സുകൾ കഴുകി കുളിച് മറ്റു കാര്യങ്ങൾ ചെയ്യാം.ഒമിക്രോൺ എന്ന വേരിയന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരാനിരിക്കെ അനാവശ്യ ഭീതിയുടെ ആവശ്യമില്ല.