Prasanth Ayyappan

The Motorcycle Diaries

2004 ജനുവരി 15 മോട്ടോര്‍സൈക്കിള്‍ഡയറീസ് എന്ന ചെഗുവേരയുടെകുറിപ്പുകള്‍ അതെ പേരില്‍ തന്നെ അഭ്രപാളിയിലെത്തിയ ദിവസം വാള്‍ട്ടര്‍ സാല്ലെസ്‌ എന്ന ബ്രസീലിയന്‍ സംവിധായകന്‍ ലോക സിനിമയില്‍ തന്റെ കയ്യൊപ്പ്ചാര്ത്തിയതന്നായിരുന്നു…..കേവലം നൂറ്റിഇരുപത് മിനുട്ട്സില്‍ വല്ലാത്തൊരു ഭംഗിയോടെയാണയാള്‍ ആ സാഹസികതയെ സെല്ലുലോയ്ഡിലേക്ക് പകര്ത്തിയിരിക്കുന്നത്, വെറും ഒരു സിനിമക്കപ്പുറത്ത് ചെഗുവേര എങ്ങനെ ലോകത്തിന്റെ വിപ്ലവ നഷ്ത്രമായിതീര്ന്നു എന്നതിന്ന്റെ നേര്കാഴ്ച്ചയാണീചിത്രം….സിനിമയിലുടനീളം സത്യസന്തത കൊണ്ടും മനകരുത്തു കൊണ്ടും എര്‍ണെസ്ട്ടോ എന്ന ഇരുപത്തിമൂന്നുകാരന്‍ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്….ജോസ്റിവേരയുടെ(പ്യൂര്ട്ടോരിക്ക) ശക്തമായ തിരകഥയില്‍ ഗബ്രിയേല്‍ ഗാര്സിയ ബെര്ന്ല്‍ എന്ന മെക്സിക്കന്‍ നടന്‍ സ്ക്രീനില്‍ ചെഗുവേരയായി ജീവിച്ചിരിക്കുന്നു..അന്റോണിയോ ഗ്രാനടോ എന്ന ചെഗുവേരയുടെ സന്തതസഹചാരിയായി റോഡ്രിഗോ ഡെല്ലസര്ന എന്ന അര്ജെരന്റിനീയന്‍ യുവനടനും അസാമാന്യഅഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്...അനാവശ്യമായ കൂട്ടിചേര്ക്കലുകളും ഗിമിക്കുകളുമില്ലാതെ മോട്ടോര്‍സൈക്കിള്‍ഡയറീസ് അതുപോലെതന്നെ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ലോകസിനിമക്ക്‌ അതൊരു മുതല്‍കൂട്ട് ആവുകയായിരുന്നു. തുടക്കം തൊട്ടു അവസാനം വരെ ഒരു സിനിമ കാണുകയാണെന്ന പ്രതീതി എനിക്കുണ്ടായില്ല എര്‍ണെസ്ട്ടോ എന്ന അര്ജെയന്റീനിയന്‍ യുവാവിനോടൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു …ബ്യൂണസ്അയേഴ്സില്‍നിന്ന് തുടങ്ങി വെനിസുലയില്‍ അവസാനിക്കുന്ന ആ യാത്രയില്‍ ലാറ്റിന്‍ അമേരിക്കയുടെ ഭ്രമിപിക്കുന്ന പ്രകൃതി സൌന്ദര്യവും പേടിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥയും ചെഗുവേരയോപ്പം ഞാനും അനുഭവിച്ചറിഞ്ഞിരുന്നു.

 

EL PLANO..THE PLAN 8000 KM IN FOUR MONTHS

സ്വയം തിരഞ്ഞെടുത്ത ഒരു യാത്രയായിരുന്നു അത് മെഡിസിന്‍ പഠനം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള്‍ പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ലാറ്റിന്‍അമേരിക്കയെ അടുത്തറിയാന്‍ മനസ്സിലാക്കാന്‍ ഉറ്റ സുഹൃത്തും ഒരു ബയോകെമിസ്ടുമായ ഗ്രാനടോയെ കൂട്ടി അവരുടെ പ്രിയപ്പെട്ട മോട്ടോര്സൈക്കിളില്‍ 1952 ജനുവരി നാലിന് എര്‍ണെസ്ട്ടോ എന്ന ഫുസര്‍ യാത്ര തിരിക്കുകയാണ്…പില്ക്കാലത്ത്‌ ഒരു കാലഘട്ടത്തെ തിരുത്തിയെഴുതിയ വിപ്ലവകാരി പിറക്കാന്‍ കാരണമായൊരു യാത്ര.

അതീവ ഹൃദ്യമായാണ് എര്‍ണെസ്ട്ടോ വീട്ടുക്കാരോട് യാത്ര പറയുന്നത് …യാത്രയിലെ പ്രതിസന്ധികള്‍ക്ക് കൂട്ടായി ഒരു ആരും കാണാതെ തോക്ക് ആ പിതാവ്‌ എര്‍ണെസ്ട്ടോയുടെ കയ്യില്‍ കൊടുക്കുന്നുണ്ട്…ആസ്മാ രോഗിയായ തന്റെ മകനെ മരുന്നുകളെ കുറിച്ചാണ് ആ അമ്മ ഒര്മിപ്പിക്കുന്നത്…സ്വപ്‌നങ്ങള്‍ ഏറെ കാണുന്ന വിശ്രമിക്കാന്‍ ആഗ്രഹിക്കാത്ത ,ഒരു പോലെ ചിന്തിക്കുന്ന ആ സുഹൃത്തുക്കള്‍ പിന്നീട് ബ്യൂണസ്അയേഴ്സിനെ പിന്നിലാക്കി കുതിക്കുകയാണ് ഓരോ സന്ദര്ഭ്ങ്ങളിലും എര്‍ണെസ്ട്ടോ അമ്മക്ക് കത്തെഴുതുന്നുണ്ട് ഡയറിയില്‍ കുറിച്ചിടുന്ന ആ എഴുത്തുകളാണ് പിന്നീട് മോട്ടോര്‍സൈക്കിള്‍ഡയറീസ് എന്ന പേരില്‍ പ്രശസ്തമായത് …

ജനുവരി 13 -1952 മിരാമര്‍ അര്ജെന്റിന 601 KM

പ്രണയത്തിന്റെ ദിവസങ്ങള്‍..മിരാമറില്‍ വെച്ചു എര്‍ണെസ്ട്ടോ തന്റെ പ്രണയിനിയെ കാണുന്നതും യാത്ര പറയുന്നതും അതീവ ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമുകിയോട് വിട പറഞ്ഞു അവര്‍ യാത്ര തുടരുകയാണ് …ലാറ്റിനമേരിക്കയുടെ പ്രകൃതി സൌന്ദര്യം മുഴുവന്‍ ആ യാത്രയില്‍ ക്യാമറ ഒപ്പിയെടുക്കുന്നുണ്ട് വയലേലകളും മഞ്ഞുമൂടിയ കൊടുമുടികളും തടാകങ്ങളും പിന്നിലാക്കി മലമ്പാതയിലൂടെ ആ മോട്ടോര്‍സൈക്കിള്‍ കുതിച്ചു പായുകയാണ് .

ജനുവരി29 -1952 PIEDRE DE AGUILA ARGENTINA 1809 KM

അതിവേഗതയും റോഡിന്റെ പരിചയകുറവും കാരണം നിരവധി തവണ മോട്ടോര്‍സൈക്കിള്‍ തെറിച്ചു വീഴുന്നുണ്ട്….വീശിയടിക്കുന്ന ശീതകാറ്റിനെ തോല്പ്പിച് അവര്‍ യാത്ര തുടരുന്നു അവിടെ വെച്ച് ഒരു തൊഴിലുടമയുടെ പെരുമാറ്റവും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ചെ യെ അസ്വസ്ഥനാക്കുന്നുണ്ട് .

ജനുവരി 31- 1952 SAMMARTIN ARGENTINA 2051

പണവും ഭക്ഷണവും അവരെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു..അതിനെയെല്ലാം തോല്പിച് ആ യാത്ര തുടരുകയാണ്…അതിനിടക്ക് കടുത്തജ്വരവും ആസ്മയും എര്‍ണെസ്ട്ടോയെ കീഴ്പെടുത്തുന്നുണ്ട്.. സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും…രണ്ടു അഭിനേതാക്കളുടെ പൂര്ണതയും അവിടെ കാണാന്‍ കഴിയുന്നുണ്ട് അത്രത്തോളം വിസ്മയിപിക്കുന്നുണ്ട് സ്ക്രീനില്‍ ബെര്നോള്‍ -സര്‍ന കൂടുകെട്ടിന്റെ അസാധാരണ അഭിനയപാടവം .

ഫെബ്രുവരി 15 -1952 FRIKKAS LAKE CHILI

മഞ്ഞുമൂടികിടക്കുന്ന ചിലിയാണ് അവരെ സ്വാഗതം ചെയുന്നത്. ചിലി എല്ലാം കൊണ്ടും വ്യത്യസ്തമാണെന്ന് അവിടെ വെച്ച് ചെഗുവേര എഴുതുന്നുണ്ട് .ചിലിയിലെ ഒരു വൃദ്ധയായ രോഗിയെ ചികിത്സിക്കാന്‍ കഴിയാത്ത നിസഹായാവസ്ഥ എര്‍ണെസ്ട്ടോയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് ...ചില രംഗങ്ങള്‍ അങ്ങനെയാണ് സിനിമക്കപുറത്ത് ആ രംഗം ഇപ്പോഴും എന്നെ പിന്തുടരുന്നു..നിസഹായരായ മനുഷ്യജന്മങ്ങള്‍ ആ യുവാവിനെയും മാറ്റുകയായിരുന്നു ..

I AM MISSING YOU NEGRA.

അവിടെവെച്ചു യാത്രയുടെ സാഹസികതയില്‍ കരുത്ത്‌ നഷ്ടപെട്ട മോട്ടോര്‍സൈക്കിള്‍ അവര്ക്ക് ‌ ഉപേക്ഷിക്കേണ്ടിവരുന്നുണ്ട് .തുടര്‍യാത്രയില്‍ കണ്ടുമുട്ടുന്ന ഒരു കുടുംബം ചെഗുവേരയെ ആഴത്തില്‍ സ്വാധീനിക്കുണ്ട് .ഭൂവുടമയാല്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും അടിചിറക്കപെട്ട കുടുംബം ഒരു ജോലി തേടി അലയുന്നത് ആ യുവാവിനെ വല്ലാതെ സ്വാധീനിക്കുനുണ്ട്, ഞങ്ങള്‍ കമ്മ്യുണിസ്റ്റ്കളാണ്‌ അതുകൊണ്ട് ഭൂവുടമയുടെ വാലാട്ടിപട്ടികളായ പോലീസും ഞങ്ങളെ തിരയുന്നു എന്നവര്‍ പറയുന്നു …തുടര്ന്ന് ഒരു മൈനിംഗ് കമ്പനി ജോലിക്കാരെ അടിമകളെ പോലെ കൊണ്ടുപോകുന്നതും എര്‍ണെസ്ട്ടോയെ രോക്ഷാകുലനാക്കുന്നുണ്ട് …ആ ചിലിയന്‍ മരുഭൂമിയില്‍ വെച്ച് ചെഗുവേര സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയായിരുന്നു….ആഴത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ സമൂഹ്യവ്യവസ്ഥയെ ചെഗുവേര പഠിക്കുന്നത് അവിടെവെച്ചാണ്..കേവലം ഒരു സിനിമ എന്നതിലപ്പുറം എന്താണ് മോട്ടോര്‍ സൈക്കിള്‍ ഡയറിസ് എന്ന് ഞാനും തിരിച്ചറിയുകയായിരുന്നു …

ഏപ്രില്‍ 2 -1952 COSO PERU

പെറുവിലും കാഴ്ചകള്‍ വ്യത്യതമായിരുന്നില്ല ഒരു രീതിയില്‍ അല്ലെങ്ങില്‍ മറ്റൊരു രീതിയില്‍ അടിച്ചമര്ത്തപ്പെട്ടവര്‍ …ഖുആച്ച എന്നാ ഭാഷ മാത്രം സംസാരിക്കുന്ന ഗോത്രവര്ഗ‍ക്കാരുമായുള്ള രംഗങ്ങള്‍ ,മനോഹരമായ മചാപിച്ചു കൊടുമുടി ,സിനിമയുടെ ക്യാമറ കാഴ്ചയുടെ വസന്തമാണ് പിന്നീട് സമ്മാനിക്കുന്നത് .

REVOLUTION WITHOUT GUN SHOTS YOU ARE CRAZY MIAL.

മചാപിച്ചു കൊടുമുടിയുടെ ഉന്നതിയില്‍ വച്ച് എര്‍ണെസ്ട്ടോ സുഹൃത്തിനോട് പറയുന്നുണ്ട് തോക്കിന്കുഴലിലൂടെയല്ലാതെ വിപ്ലവം വരുമെന്നു പറയുന്ന താന്‍ വിഡ്ഢിയാണെന്ന്…അന്ന് അവിടെ വെച്ച് ഒരു പോരാളി ജനിച്ചുകഴിഞ്ഞിരുന്നു..

മെയ്12 -1952LIMA PERU8198 KM

പെറുവിലെ ലിമയില്‍നിന്ന് പരിചയപെടുന്ന ഒരു അധ്യാപകന്‍ സമ്മാനിക്കുന്ന ഒരു പെറുവിയന്‍ എഴുത്തുകാരന്റെ രചനകളില്‍ താന്‍ നടന്ന ഓരോ വഴിയും ചെ കാണുന്നുണ്ട് ….അവിടെ നിന്ന് ആ അധ്യാപകന്റെ നിര്ദേ‍ശപ്രകാരം സാന്പാബ്ലോ ദ്വീപിലേക്കു യാത്രതുടരുകയാണ് എര്‍ണെസ്ട്ടോയും ഗ്രാനടോയും…

ആ കപ്പല്‍ യാത്രയില്‍ ഒരേ സമയം രോഗികള്‍ സഞ്ചരിക്കുന്ന വഞ്ചിയും എര്‍ണെസ്ട്ടോ സഞ്ചരിക്കുന്ന കപ്പലും ക്യാമറ കാണിക്കുന്നുണ്ട് പശ്ചാത്തല സംഗീതത്തിന്റെ അതിമനോഹരമായ ഉപയോഗം ആണ് ഈ രംഗങ്ങളെ വ്യത്യതമാക്കുന്നത് …ലാറ്റിന്‍സംഗീതം അതിമനോഹരമായി ആ യാത്രയില്‍ ഉപയോഗിച്ചിരിക്കുന്നു …സംഭാഷണങ്ങള്ക്കും അപ്പുറത്ത്‌ എര്‍ണെസ്ട്ടോ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ആ സംഗീതം അവിടെ പറയുന്നുണ്ട്

എര്‍ണെസ്ട്ടോ ചെഗുവേര എന്ന മനുഷ്യസ്നേഹിയിലേക്ക്

ജൂണ്‍8 -1952 SANPABLO PERU -10223KM

എല്ലാവരാലും മാറ്റിനിര്ത്തപെട്ട കുഷ്ടം പോലുള്ള മാരകരോഗങ്ങളുള്ള ഒരു വിഭാഗം മനുഷ്യരിലാണ് ചെ എന്ന മനുഷ്യസ്നേഹി തുടര്ന്ന് വരക്കപെട്ടിരിക്കുന്നത്…ഒരു സിനിമ എത്രത്തോളം യാഥാര്‍ത്യങ്ങള്‍ത്തെ ഉള്‍ക്കൊള്ളുന്നു എന്ന് നമുക്കിവിടെ കാണാം അത്ര മനോഹരമായാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ….ഓരോ കഥാപാത്രങ്ങളും അഭിനയത്തിന്റെ ഉയര്ന്നതലങ്ങളില്‍ വിഹരിക്കുന്നത് സിനിമയില്‍ മുഴുനീളെ കാണാമെങ്കിലും ..ഈ രംഗങ്ങളാണ് എന്നെ വല്ലാതെ സ്വാധീനിച്ചത് എന്ന് നിസംശയം ഞാന്‍ ഇവിടെ പറയുന്നു …..സാന്പാബ്ലോ ദ്വീപില്‍ വെച്ച് എര്‍ണെസ്ട്ടോ സില്‍വിയ എന്നൊരു രോഗിയെ ശുശ്രൂഷിക്കുന്നുണ്ട് അവള്ക്കു് എര്‍ണെസ്ട്ടോ കൊടുക്കുന്ന ആത്മവിശ്വാസം ആഴത്തില്‍ സ്പര്ശിക്കുന്നതാണ്….. അവളോട്‌ എര്‍ണെസ്ട്ടോ പറയുന്നുണ്ട്

YES I KNOW ITS REALLY FUCKED UP,BUT WE HAVE TO FIGHT FOR EVERY BREATH AND TELL DEATH TO FUCK OFF ഒരുപക്ഷെ ചെഗുവേരക്ക് മാത്രം പറയാന്‍ കഴിയുന്നത് ...

സാന്പാബ്ലോ ദ്വീപിലെ വിടവാങ്ങല്‍ ചടങ്ങില്‍ ചെഗുവേര നടത്തുന്ന മറുപടി പ്രസംഗം അര്ജെ്ന്റിനയില്‍ നിന്ന് പുറപെട്ട ഇരുപത്തിമൂന്നുകാരന്റെതായിരുന്നില്ല വ്യക്തമായ വാക്കുകളില്‍ ചെ ലാറ്റിനമേരിക്കയെ തിരിച്ചറിഞ്ഞിരുന്നു....തുടര്ന്ന് അവിടെനിന്നു യാത്രപറയുന്ന ദിവസം എര്‍ണെസ്ട്ടോ വീണ്ടും എല്ലാവരെയും ഞെട്ടിക്കുന്നു തന്റെ ജന്മദിനം രോഗികളോടൊപ്പം ആഘോഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കുന്ന ചെ കൂട്ടുകാരന്റെ എതിര്പ്പ്പോലും തള്ളികളഞ്ഞു അപകടകരമായി മറുകരയിലെക്ക് ഇരുട്ടില്‍ നീന്തുകയാണ്…വല്ലാത്ത ഉദ്യേഗത്തിന്റെ നിമിഷങ്ങളാണത് ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ എനിക്കാരംഗങ്ങള്‍ സമ്മാനിച്ചത്‌

സിനിമയും ജീവിതവും തമ്മിലുള്ള അകലം വല്ലാതെ നേര്ത്തിരുന്നു ….ചെഗുവേരയോടൊപ്പം മാത്രം സഞ്ചരിച്ച നിമിഷങ്ങള്‍ ..പിന്നീടെപോഴോ കാഴ്ചക്കാരന്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് .

ജൂലൈ 26- 1952 VENESULA 10240 KM

ഒടുവില്‍ കൊളംബിയ വഴി അവര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിചേര്ന്നിരിക്കുന്നു. തുടര്ന്നു സുഹൃത്ത് ഗ്രനാടോ അവിടെ പഠനങ്ങള്ക്കായി തുടരുകയും ചെഗുവേര തിരിച്ച് പോകുന്നിടത്തുമാണ് സിനിമ അവസാനിക്കുന്നത് ……

I DON’T KNOW ..SO MUCH INJUSTICE HERE ..

ആ കണ്ണുകളില്‍ വിപ്ലവം എരിഞ്ഞു തുടങ്ങിയിരുന്നു..തന്റെ പഠനം പോലും അവസാനിപ്പിക്കാന്‍ തനിക്കാവുമോ എന്ന് ഉറപ്പില്ല എന്ന് എര്‍ണെസ്ട്ടോ ഗ്രനാടോയോട് പറയുന്നുണ്ട് …എട്ടു വര്ഷങ്ങള്‍ക്ക് ശേഷം ചെഗുവേര ഗ്രനാടോയെ ക്യൂബയിലെക്ക് വിളിച്ചു അന്ന് ചെഗുവേര ഫിദല്‍ കാസ്ട്രോയോടൊപ്പം ക്യൂബന്‍ വിപ്ളവത്തിന്റെ അമരക്കാരനായിരുന്നു …പിന്നീട് കോങ്ഗോ കാടുകളില്‍ വച്ച് പിടിക്കപെട്ടതും…പോരാട്ടത്തിന്റെ ലോകനായകനായി ഇന്നും തുടരുന്നതും ചരിത്രം ..

കുറിപ്പ്: എഴുത്തിനിടക്ക് പലപ്പോഴും ഒരു സിനിമാവിശകലനം എന്നതില്‍ നിന്ന് മാറി ചെഗുവേര എന്ന വ്യക്തിയിലേക്ക് ഞാന്‍ തെന്നി വീഴുകയായിരുന്നു …അത്രത്തോളം ശക്തമാണ് ഈ കഥാപാത്രം …കേവലം ഒരു ഭാവനയില്‍ നിന്ന് വന്ന അതിമാനുഷസൂപ്പര്‍ഹീറോ അല്ല ചെ എന്ന തിരിച്ചറിവ് എന്നെ വീണ്ടും കുഴക്കുന്നു…എങ്ങനെയാണ് ഒരു വ്യക്തി ഇത്രത്തോളം ജനങ്ങളെ സ്വാധീനിച്ചത് എന്നതിന്റെ ചെറിയൊരു നേര്ചിത്രം മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഡയറിസ് ..അദേഹത്തിന്റെ ജീവിതയാത്രയിലെ ചെറിയൊരു താള്‍… അത് ഏറ്റവും മനോഹരമായി തന്നെ സെല്ലുലോയ്ഡില്‍ പകര്ത്താന്‍ വാള്‍ട്ടര്‍ സല്ലാസ് എന്ന സംവിധായകനും അണിയറപ്രവര്ത്തര്‍ക്കും കഴിഞ്ഞിരിക്കുന്നു....