Dr D Jayadeva Das

ദേശീയ വിദ്യാഭ്യാസ നയം 2020 : കേന്ദ്രം കവരുന്നതും സംസ്ഥാനങ്ങൾക്ക് നഷ്ടമാകുന്നതും

 

Dr D Jayadeva Das

ഏതൊരു സമൂഹത്തിനും അതിന്റെറ സ്വാഭാവിക പ്രവർത്തനത്തിന് അതി നോട് ഉൾച്ചേർന്ന ബുദ്ധിജീവികൾ ഉണ്ടായിരിക്കണം. ആ സമൂഹത്തിന്റെ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെി പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തി‍ന്റെീ പ്രധാന ലക്ഷ്യം  ഈ ബുദ്ധിജീവികളെ ഉൽപ്പാദിപ്പിക്കുക എന്നുള്ളതാണ്. നിലവിലുള്ള സാമൂഹ്യ സംഘാടനത്തെ വെല്ലുവിളിച്ച് ഒരു പുതിയ സാമൂഹ്യപ്രസ്ഥാനം ആരംഭിക്കുമ്പോൾ അതിന്റെ് സംസ്ഥാപനത്തിനും നിലനിൽ പ്പിനും, വളർച്ചയ്ക്കും, നിലവിലുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ സാമ്പ്രദായിക ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ സംഘം ബുദ്ധിജീവികൾ ആവശ്യമായി വരും. കൊളോണിയൻ ക്രമത്തിന് സേവനം അനുഷ്ഠിക്കുന്ന ഒരു കൂട്ടം ബുദ്ധിജീവികളെ വാർത്തെടുക്കു ന്നതിനായിരുന്നു മെക്കാളെ വിഭാവനം ചെയ്ത വിദ്യാഭ്യാസസമ്പ്രദായം ഉപകരിച്ചതെങ്കിൽ, കൊളോണിയൻ വീക്ഷണത്തിൽനിന്നും സ്വതന്ത്രരായ ഒരു പുതിയ നിര ബുദ്ധിജീവികളെ സൃഷ്ടിക്കാനുള്ള പ്രാഥമികപരിശ്രമമാണ് കൊളോണിയൻ വിദ്യാഭ്യാസം നിരാകരിക്കാൻ ഗാന്ധിജി നൽകിയ ആഹ്വാ നവും, വിവിധ വിദ്യാപീഠങ്ങൾ പോലുള്ള ചില പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണവും.

കോളനി വിമുക്ത ക്രമത്തെ നിലനിർത്താൻ കഴിവുള്ള ഒരു പുതിയ കൂട്ടം ബുദ്ധിജീവികളെ തുടർച്ചയായി ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസമ്പ്രദായത്തിന്റെര  മുഖ്യലക്ഷ്യം. സ്വതന്ത്ര ഇന്ത്യ, മുതലാളിത്ത സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി, പ്രമുഖവും സ്വകാര്യമേഖലയ്ക്കു മുതലിറക്കുവാൻ മടിയുള്ളതുമായ മേഖലകളിൽ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചതുപോലെ, മുതലാളിത്ത വളർച്ചയുടെ രാസത്വരകമായ ഒരു പുതിയഇനം ബുദ്ധിജീവികളെ ഉൽപ്പാദിപ്പിക്കുന്നതിനുതകുന്ന  വിദ്യാഭ്യാസ നയം ആദ്യകാലങ്ങളിൽ ആവിഷ്കരിച്ചു നടപ്പിലാക്കി.

Manmohan singh (1)

ഡോ മൻമോഹൻസിങ്ങ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് എന്തുചെയ്തു എന്നത് വ്യാപകമായി ചർച്ച  ചെയ്യപ്പെട്ടതും ലോകം മനസ്സിലാക്കിയതു മാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നവലിബറൽ ആഗോളവൽകരണ പ്രക്രിയ യുമായി അസന്നിഗ്ധമായി ചേരി ചേർന്നു. അത്തരമൊരു മാതൃകാ മാറ്റത്തിലൂടെ മറ്റുള്ളിടത്തു സംഭവിച്ചതെല്ലാം ഇങ്ങോട്ടു പകർത്തുവാനിട യാക്കി. അതിരൂക്ഷമായ അസമത്വങ്ങളുടെ സാന്ദ്രീകരണം, ദാരിദ്ര്യത്തിന്റെത യും പട്ടിണിയുടെയും ആഘാതം, തൊഴിലില്ലായ്മ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത  വളർച്ച, പൊതുസ്വത്തിന്റെ, സ്വകാര്യവൽക്കരണം ഇവ യെല്ലാം ഇന്നത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിശേഷണങ്ങളായി.

രണ്ടാം യുപി എ ഗവൺമെൻറിലെ മാനവികവിഭവശേഷിവികസന വകുപ്പു മന്ത്രി കപിൽസിബൽ, തന്റെക പ്രധാനമന്ത്രി 1990-കളുടെ ആരംഭ ത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു ചെയ്തു കൊടുത്തതുതന്നെ താൻ വിദ്യാഭ്യാസ മേഖലയ്ക്കും ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെന്ന് പ്രസ്താവിച്ചു. മന്ത്രീസ്ഥാനം ഏറ്റെടുത്തതിനുതൊട്ടു പിന്നാലെ ഗവൺമെൻറിന്റെു ആദ്യ 100 ദിവസത്തെ അജണ്ട അറിയിച്ചശേഷം അദ്ദേഹം അതിബഹുലമായ പ്രഖ്യാപനങ്ങളും നിർദിഷ്ട നിയമനിർമ്മാണ നടപടികളെക്കുറിച്ചുള്ള  അറി യിപ്പും നടത്തുകയുണ്ടായി.
മാനവവിഭവശേഷി വികസനവകുപ്പ് ഒരു പൊതുസ്വകാര്യ-പങ്കാളിത്ത നയവുമായി പുറത്തുവന്നു. അനേകം നിയമനിർമ്മാണനിർദ്ദേശങ്ങളിലൂടെ അദ്ദേഹം വിദ്യാഭ്യാസപ്രക്രിയയുടെ വീണ്ടുമുള്ള വാണിജ്യവൽകരണത്തിനും സ്വകാര്യവൽക്കരണത്തിനുമുള്ള നിർദ്ദേശം വ്യക്തമായി മുന്നോട്ടുവച്ചു.  അവ, അതുവരെ  നിലനിന്നതും, ഭരണഘടനാനിയുക്ത കേന്ദ്ര സംസ്ഥാനബന്ധ ങ്ങളുടെ ബാഹ്യരൂപത്തിന്റെര ആവശ്യങ്ങളായി മാർഗ്ഗനിർദ്ദേശം ചെയ്യ പ്പെട്ടിട്ടുള്ള പ്രയോഗങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും നേർക്ക് തുറന്നതും നേരിട്ടുള്ളതുമായ ആക്രമണം അഴിച്ചുവിട്ടു.

അതായത് 1990കളിൽ സ്വകാര്യവാണിജ്യതാൽപര്യങ്ങൾക്കു സൗകര്യ മൊരുക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ  ചെയ്തതുപോലെ വിദ്യാഭ്യാസത്തിലും നവലിബറൽ നയങ്ങൾ അംഗീകരിച്ചു പിൻതുടരുന്നു. ഇത് ഏതുതലത്തിലുള്ള വിദ്യാഭ്യാസത്തിനായാലും. പാവപ്പെട്ടവർക്ക് എത്തി പ്പറ്റാനുള്ള അവസരത്തെ ഇല്ലാതാക്കി. എന്നാൽ അത്തരം ഒരു ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സാധ്യമായ പരിശ്രമങ്ങളെയും നിയമപര മായി നീക്കം ചെയ്തു. അങ്ങനെ സംസ്ഥാനങ്ങളും, സർവ്വകലാശാലാ സെനറ്റ്, സിൻഡിക്കേറ്റും സംസ്ഥാനഹയർ എഡ്യൂക്കേഷൻ കൗൺസിലുകളും സ്റ്റേറ്റ് സ്കൂൾ ബോർഡുകൾ എന്നിങ്ങനെ വിദ്യാഭ്യാസ ഭരണത്തിനുള്ള ഇതരജനാ ധിപത്യഘടനകളും ദീർഘകാലമായി അനുഭവിച്ചിരുന്ന സ്വയംഭരണവും അവകാശങ്ങളും സുവ്യക്തമായിതെന്ന അവസാനിപ്പിച്ചു.

EeKdCoyWoAAs6ok

ഇത് ഇന്ത്യൻ ഭരണാധികാരിവർങ്ങളുടെ വർഗ്ഗപരമായ മുൻഗണന യുടെ സ്പഷ്ടമായ പ്രകാശനമാണ്. ഇത് മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയെ നവലിബറൽ ആഗോളവൽകരണവു മായി കൂട്ടിയിണക്കുന്നതിനുള്ള ഉപരിഘടനാ പദ്ധതിയാണ്. ആ മുൻഗണന നാം ശരിയാംവിധം മനസ്സിലാക്കേണ്ടതുണ്ട്. അതു മനസ്സിലാക്കാതെ ഭരണാധി കാരി വർഗ്ഗത്തിന്റെട ഹീനമായ ഈ പ്രക്രിയയ്ക്ക് എതിരായ ചെറുത്തു നിൽപ്പ് പടുത്തുയർത്താൻ സാധ്യമാവുകയില്ല.

1998 ൽ ബി ജെ പി നേതൃത്വത്തിലുള്ള ഗവൺമെൻറ് അധികാരത്തിൽ വന്നതോടെ വിദ്യാഭ്യാസത്തിന്റെത എല്ലാ അവസ്ഥകളുടെയും മേഖലകളുടെയും മേൽ പൂർണ്ണമായ വർഗീയ കൈയേറ്റത്തിന്റെ് ആരംഭം കുറിച്ചു. 1998ൽ കേന്ദ്ര ഗവൺമെൻറ്  വിളിച്ചു ചേർത്ത  സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ങ്ങളുടെ വിദ്യാഭ്യാസ മന്ത്രീമാരുടെ സമ്മേളനത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ ആർ എസ് എസ് സംഘടനയായ വിദ്യാഭാരതി സൻസ്ഥാൻ തയ്യാറാക്കിയ ഇന്ത്യനൈസേഷൻ, നാഷണലൈസേഷൻ ആൻറ്  സ്പിരി ച്ചലൈസേഷൻ  ഓഫ് കരിക്കുലം അജണ്ടയിൽ ചേർക്കുന്നതിൽ എച്ച് ആർ ഡി മന്ത്രി പരാജയപ്പെട്ടു.

എന്നാൽ 1999 മദ്ധ്യത്തിലെ ഭരണമാറ്റത്തോടെ എൻ സി ഇ ആർ ടി ഈ വർഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെഭ  മുഖ്യഉപകരണമായി മാറി 2000 നവംബറിൽ എൻ സി ഇ ആർ ടി, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (എൻ സി എഫ് എസ് ഇ) എന്ന ഒരു പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് അവതരിപ്പിച്ചു. ഈ ചട്ടക്കൂട് ദേശീയ വിദ്യാഭ്യാസനയത്തിൽ അനുശാസിച്ച ആക്ടുകളും, മതേതരത്വത്തിലുള്ള  ഊന്നൽ, ശാസ്ത്രീയമനോഭാവം ഊട്ടിയുറപ്പിക്കൽ, നിഗൂഢതയും മതതീവ്ര വാദവും, അക്രമവും അന്ധവിശ്വാസവും, വിധികൽപ്പിതവാദവും തിരസ്കരി ക്കൽ എന്നിവ ലംഘിച്ചു. പുതിയ ചട്ടക്കൂടിന്റെത അടിസ്ഥാനത്തിൽ 2001 അവസാനത്തോടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെി എല്ലാ ഘട്ടങ്ങളിലെയും വിവിധ വിഷയങ്ങളിൽ വർഗ്ഗീയതയും, നിഗൂഢതയും കൊണ്ടു വിഷലിപ്ത മായ  സിലബസ് കൊണ്ടുവന്നു. 2002ൽ ഇതിന്റെ  അടിസ്ഥാനത്തിലുള്ള  പുതിയ ടെസ്റ്റ് ബുക്കുകൾ അവതരിപ്പിക്കാൻ ആരംഭിച്ചു. പുതിയ പാഠ പുസ്തകങ്ങളുടെ അവസാനഗണം- എട്ടാം ക്ളാസിലേക്ക്- ബി ജെ പി അധികാരമൊഴിഞ്ഞശേഷം 2004-2005ലാണ് കൊണ്ടുവന്നത് എന്നത് രസകരമാണ്.

image-8

ഇന്ത്യൻ സമൂഹത്തെയും, രാഷ്ട്രീയത്തെയും അതിവേഗം ഏകാത്മക ഹിന്ദുത്വത്തിലേക്ക് പരിവർത്തിപ്പിക്കുവാൻ  ശ്രമിക്കുന്ന ഭരണാധികാരി വർഗ്ഗം അതിന്റെ  ദീർഘകാല അജണ്ട നടപ്പിലാക്കാവൻ ആരംഭിച്ചിരി ക്കുന്നു. വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ പൈതൃകവും സാം സ്കാരിക മുദ്രയും നാനാത്വങ്ങളെ ആദരിച്ചും പോഷിപ്പിച്ചുംകൊണ്ടാണ് ഇന്ത്യയിൽ ഏകത്വം സാധ്യമാക്കിയിരിക്കുന്നത്. ഇതിന് അനുയോജ്യമായി ട്ടാണ് ഇന്ത്യൻ ഭരണഘടന രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതും അത് ചലനാ ത്മകമാകുന്നതും ഇവിടെ ഇപ്പോൾ കോർപ്പറേറ്റിസത്തിന്റെ   വാൽകഷണ മായ ഭരണാധികാരിവർഗ്ഗം വൈവിധ്യങ്ങളെ നിഷേധിക്കുന്ന സമഗ്രാധി പത്യത്തിന്റെ  പാതയിലേക്ക് സംക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ഭാഷാ ഒരു മതം ഒരു രാജ്യം (ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ) എന്നീ മത, ഭാഷാ സമത്വത്തിൽ ഊന്നിയുള്ള വാദങ്ങൾക്കും, അടുത്ത കാലത്തെ ഒരു തെര ഞ്ഞെടുപ്പ്  ഒരു നേതാവ്, ഒരു പാർട്ടി എന്ന രാഷ്ട്രീയമുദ്രാ വാക്യത്തിനും ഉപരിയായി ഏകശിലാത്മകമായ ജാതി ഹിന്ദുത്വ സാംസ്കാരിക നിർ മ്മിതിക്ക് അനുകൂലസമയമായി എന്നാണ് ഭരണാധികാരിവർഗ്ഗം കരുതു ന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെഗ മുഖ്യചാലക ശക്തിയായി സംഘ പരിവാർ ശക്തികൾ എക്കാലവും കരുതിയിരുന്നത് വിദ്യാഭ്യാസപദ്ധതിയി ലുള്ള ഇടപെടലാണ്. പതിറ്റാണ്ടുകൾക്കു മുൻപേ സംഘപരിവാർ സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഇടപെടൽ നടത്തിയിരുന്നു. സരസ്വതിശിശുമന്ദിർ, വിദ്യാഭാരതി മുതലായ പദ്ധതികളിലൂടെ ആർ എസ് എസ് സ്കൂൾ വിദ്യാ ഭ്യാസമേഖലയിൽ ഇടപെടുന്നുണ്ട്.

ബഹുസ്വരസമൂഹമായ ഇന്ത്യയിൽ അധികാരം ഉറപ്പിച്ചെടുക്കുന്നതിന്  അതീതമായി രാജ്യത്തെ പടിപടിയായി ഒരു മത സർവ്വാധിപത്യരാഷ്ട്രമായി മാറ്റുന്നതിനും ജാതിഹിന്ദുഭരണക്രമം സ്ഥാപിക്കുന്നതിനുമാണ്  സംഘപരി വാർ ശക്തികൾ ഉന്നം വയ്ക്കുന്നത് ഇതിനായി ഈ ലേഖനത്തിൽ ആദ്യം പരാമർശിച്ചപോലെ ഏകശിലാമതരാഷ്ട്രസംവിധാനത്തെ ശക്തിപ്പെടുത്തുകയും അതിന്റെന അജണ്ട നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള  ബുദ്ധിജീവികളെ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രക്രിയയാണ് ആർ എസ് എസ് സ്ഥാപനം മുതൽ ഇന്നേവരെ അവർ ചെയ്തുപോരുന്നത്. ആ ലക്ഷ്യത്തിലേ ക്കുള്ള അവസാനകാൽവയ്പാണ് ഇപ്പോൾ നടത്തുന്നത് എന്നതിന്റെല സൂചന യാണ് അവർ പുറത്തിറങ്ങിയ ദേശീയവിദ്യാഭ്യാസനയം നൽകുന്നത്. ആർ എസ് എസിന്റെ  സഹജമായ ജനാധിപത്യവിരോധം ദേശീയ വിദ്യാഭ്യാസ നയത്തിലും പ്രകടമാണ്. പാർലമെൻറിന്റെധ പരിഗണനയ്ക്കുപോലും വിടാതെ ഒരു ക്യാബിനറ്റ് തീരുമാനമായിട്ടാണ് ഈ വിദ്യാഭ്യാസനയം അംഗീകരിച്ചി രിക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങളെ തീർത്തും അവഗണിച്ച്  ഒരു എക്സിക്യൂട്ടീവ് തീരുമാനമായിട്ടാണ് ഇത് വന്നിരിക്കുന്നത്. ഭരണഘടനാധിഷ്ഠിതമായ അധികാരവിതരണത്തിൽ വിദ്യാഭ്യാസസ്റ്റേറ്റ് ലിസ്റ്റിൽ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. 1976 വരെ  സംസ്ഥാനപട്ടികയിൽ തുടർന്ന വിദ്യാഭ്യാസം ഭരണഘടനയുടെ 42–ാം ഭേദഗതി വഴി കൺകരൻറ് പട്ടികയിലായി. അന്നുമുതൽ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസകാര്യങ്ങളിൽ ഉണ്ടായിരുന്ന അവകാശങ്ങൾ വെല്ലുവിളിക്കപ്പെട്ടു. ആ വെല്ലുവിളികളുടെ പൂർത്തീകരണ മാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദേശീയവിദ്യാഭ്യാസനയം.

255320461_4764048586994976_412926752642432163_n (1)

പ്രത്യേകിച്ചു പ്രഖ്യാപനങ്ങളൊന്നും കൂടാതെ ഇപ്പോൾ വിദ്യാഭ്യാസം കേന്ദ്രലിസ്റ്റിലേക്കു മാറ്റപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുമായി ആലോചന ഒന്നും കൂടാതെ പ്രഖ്യാപിച്ച ഈ വിദ്യാഭ്യാസനയം നിലവിലുള്ള ഫെഡറൽ ഘടനയെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ദരിദ്രരും പിന്നോക്കക്കാരുമായ  ഭൂരിപക്ഷത്തിന്റെയ വിദ്യാഭ്യാസസാധ്യതകളെ അട്ടിമറിക്കുന്നതാണ് ഈ നയം. ഇരട്ടമുഖമുള്ള ഈ നയം ഒരു വശത്ത് കോർപ്പറേറ്റ് അനുമൂലവും സ്വകാര്യ വൽകരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മറുവശത്ത് ഇത് ജാതി ഹിന്ദുത്വസംസ്കാരത്തിൽ അടിയുറച്ചുള്ള ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ ഉപരിഘടനയാണ്.