Rafiq Ibrahim

ബൂര്‍ഷ്വാ അരാജകവാദത്തിന്റെ റാഡിക്കല്‍ സമരവഴികള്‍

ഉടയോരേ

പരിഷ്കൃതിയുടെ മോഹിപ്പിക്കുന്ന

ഈ സ്വര രാക്ഷസം

ഞങ്ങളുടെ കാതുകളില്‍ നിന്നകറ്റേണമേ..

********************************

സൌവര്‍ണ്ണ ശബ്ദം കൊണ്ട്

സത്യം  മൂടുന്ന സാമര്‍ത്ഥ്യം തരല്ലേ തരല്ലേ..

- കെ.ജി.എസ്.

ഒരു സമരം അതിന്റെ എല്ലാ പരിമിതിക്കുള്ളില്‍ നിന്നും പുരോഗമന രാഷ്ട്രീയത്തെ നിസ്സംശയം പ്രഖ്യാപിക്കുമ്പോള്‍ തീര്‍ച്ചയായും അതഭിവാദ്യം ചെയ്യപ്പെടെണ്ടിയിരിക്കുന്നു .'തത്വചിന്തയുടെ നാട്ടാചാര രൂപ'മെന്ന് ഗ്രാംഷി പേരിട്ടു വിളിച്ച സാമാന്യ ബോധത്തെ വിധ്വംസകമായി തകര്‍ക്കുന്ന സമര രൂപങ്ങളുമായി പുരോഗമന പക്ഷക്കാര്‍ക്ക് ഐക്യപ്പെട്ടെ തീരൂ.കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലാട്ടെ നവോത്ഥാന ഘട്ടം തൊട്ടിങ്ങോട്ട് പുരോഗമന സമരമുഖങ്ങളെ വരേണ്യ -മതവാദ -ഭരണകൂട സംയുക്തം ആഭിജാത്യത്തിന്റെയും തറവാട്ടു മഹിമയുടെയും ദുഷിച്ച പരികല്‍പ്പനകളെ കേന്ദ്രമാക്കി നേരിട്ടിട്ടുമുണ്ട് .സമകാലിക രീതികളും മറ്റൊന്നല്ല.ചുംബനസമരത്തിനെതിരെ എറണാകുളത്ത് നിര്‍മിക്കപ്പെട്ട വിചിത്ര മുന്നണി സര്‍വ്വ ശക്തിയുമുപയോഗിച്ച് എതിര്‍ക്കപെടെണ്ടാതാണ് .പക്ഷെ ഈ വൈകാരിക സമ്മര്‍ദ്ദം ആഗോള വല്‍ക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനത്തിന്റെയും ആധുനികാനന്തരതയുടെയും രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയുന്നു.ആധുനികാനന്തര സമരപ്രയോഗങ്ങളോട് പലനിലകളില്‍ ഐക്യപ്പെടുമ്പോഴും അതിന്റെ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി അപഗ്രഥിച്ചേ തീരു.അല്ലാത്ത പക്ഷം ആധുനികാനന്തരതയുടെ വികല പ്രയോഗങ്ങളെ പലപ്പോഴും മുന്‍വാതിലിലൂടെ തന്നെ പ്രവേശിപ്പിക്കേണ്ടി വരും.

ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ അല്ലെങ്കില്‍ തീവ്രവാദികളുടെ കൂടെ എന്ന ജോര്‍ജ്ജ് ബൂഷിയന്‍ യുക്തി ഇടപെടലുകളെ സന്ദിഗ്ധമാക്കുന്നു എന്ന യാഥാര്‍ത്ഥ്യം ചുംബന സമരത്തെകുറിച്ച് പറയാനായുമ്പോളാണ് കൂടുതല്‍ മസ്സിലാവുന്നത്. രണ്ടേ രണ്ടഭിപ്രായങ്ങള്‍ മാത്രമേ ചുംബന സമരത്തെപ്പറ്റി നമുക്ക് പറയാന്‍ സാധ്യമാവുന്നുള്ളു. ഒന്നുകില്‍ നമുക്ക് വൃദ്ധഭാവുകത്വത്തിന്റെയും സദാചാര സംരക്ഷണത്തിന്റെയും പട്ടം ലഭിക്കും. മറിച്ചാണെങ്കില്‍ ഭരണകൂടവും അധീശലോകവും നിര്‍മ്മിച്ച ‘കാമനകളുടെ അടിച്ചമര്‍ത്തലുകളെ’ സധൈര്യം നേരിടുന്ന യുവവിപ്ളവകാരിപ്പട്ടം ചാര്‍ത്തിക്കിട്ടും. ഈ രണ്ടു റിലേകള്‍ക്കുമിടയില്‍ ഈ സമരത്തിന്റെ രാഷ്ട്രീയം (?) വിസ്മരിക്കപ്പെടുകയും ചെയ്യും. തുടക്കത്തിലെ അപേക്ഷിക്കട്ടെ ഈ ഇരുപക്ഷത്തും നിര്‍ത്തി വിധിക്കരുതേ..

കോഴിക്കോട് ഡൌണ്‍ടൌണ്‍ റെസ്റോറന്റില്‍ നടന്ന സംഭവം ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല. എന്നാല്‍ സനാതന ധര്‍മ്മങ്ങളുടെ സംരക്ഷകരെന്നവകാശപ്പെടുന്ന യുവമോര്‍ച്ചക്ക് അത്തരമൊരു വാര്‍ത്തക്കെതിരെ ഈ രീതിയിലേ പ്രതികരിക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ ഒരു സ്ത്രിയും പുരുഷനും സാമൂഹികമായി തുറന്നിടപഴകുന്നതു കാണുന്ന മതമൌലികവാദികള്‍ക്ക് അവരെ ശാരീരികമായി ആക്രമിച്ചേ തീരൂ. അല്ലാത്ത പക്ഷം കേരളത്തിലെ യുവമോര്‍ച്ചക്ക് സാരമായ എന്തോ കുഴപ്പം ബാധിച്ചിട്ടുണ്ട് എന്ന് മസ്സിലാക്കേണ്ടി വരും. യുവമോര്‍ച്ചയേയും അവരുടെ രീതികളെയും നമുക്ക് വെറുതെ വിടാം. ആരോഗ്യകരമായ ഒരു സംവാദത്തിനു പോലും ഇടമില്ലാത്ത ആ പ്രത്യയശാസ്ത്രം ഇനിയുമൊരുപാട് മുന്‍പോട്ട് പോകുവാനില്ല. യഥാര്‍ത്ഥത്തില്‍ എസ്  .ഡി.പി.ഐ/ യുവമോര്‍ച്ചയുടെ കാടത്തത്തെക്കാള്‍ ഈ സംഭവത്തിന്റെ പ്രതിസ്ഥാത്ത് നിര്‍ത്തേണ്ടത് ജയ്ഹിന്ദ് ചാനലിനേയും , മീഡിയ ആക്ടിവിസം എന്ന പേരില്‍ കേരളത്തിലെ ചാനലുകളില്‍ നിറഞ്ഞാടുന്ന സ്റ്റിംഗ് ഓപ്പറേഷനുകളെയുമായിരുന്നു.

അനിവാര്യമായും ചര്‍ച്ചയുടെ കേന്ദ്രമാവേണ്ടിയിരുന്ന - വ്യക്തി സ്വാതന്ത്യ്രത്തെ ഹീനമായി വേട്ടയാടുന്ന - മീഡിയ ഒളികാമറ കണ്ണുകള്‍ എവിടെയും ചര്‍ച്ചക്കെടുക്കപ്പെട്ടില്ല എന്നിടത്ത് നിന്നും തുടങ്ങുന്നു നമ്മുടെ രാഷ്ട്രീയ പാപ്പരത്തം. യുവമോര്‍ച്ചയുടെ ‘ബോധമില്ലായ്മയെ’ രാഷ്ട്രീയ ജാഗ്രതയുള്ളവരെന്നും പുരോഗമ ചിന്താഗതിക്കാരെന്നും ഊറ്റം കൊള്ളുന്ന നാം എങ്ങനെ നേരിടുന്നു എന്നിടത്താണ് അടുത്ത പ്രതിസന്ധി ഒളിഞ്ഞുകിടക്കുന്നത്. ബൂര്‍ഷ്വാ അരാജകവാദത്തിന്റെയും ലിബറല്‍ വ്യക്തിവാദത്തിന്റെയും അടിസ്ഥാന പരികല്‍പ്പകളെ തന്നെയാണ് മലയാള ആധുനികാന്തര സമൂഹവും കൊണ്ടാടുന്നത് എന്നത് നിരാശാജകമാണ്. ലിംഗ നീതിയേയും, ലൈംഗികതയേയും കുറിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ ഉയരേണ്ടിയിരുന്നിടത്താണ് യുവമോര്‍ച്ചയുടെ എടുത്തുചാട്ടത്തിതിെരെ അതേ രീതിയില്‍ പ്രതികരണമുയരുന്നത്.

ഒരേ സമയം പ്രദര്‍ശപരതയും ആത്മരതിയും പരപുച്ഛവും നിറഞ്ഞു കവിയുന്ന പ്രലംബ പ്രക്രിയയാണ് (Process of Projection) യഥാര്‍ത്ഥത്തില്‍ ചുംബസമരം. ഒരു വൈകാരിക പ്രതികരണത്തെ, ഈ പ്രതികരണത്തിന്റെ ഉറവിടവുമായി സകാരണമായ ബന്ധമില്ലാത്ത ഒന്നിലേക്ക് ചുരുക്കിക്കെട്ടി പ്രദര്‍ശനപരതക്ക് അരങ്ങൊരുക്കുകയാണ് നാം ചെയ്യുന്നത്. നിസംശയമായും ഇതൊരു മുതലാളിത്ത മൂലധന അജണ്ട തന്നെയാണ്. ഒരു നിമിഷത്തിന്റെ നുരയിലും പതയിലും നിര്‍വൃതി കാണുന്ന, പൊള്ളത്തരങ്ങളിലഭിരമിക്കാനുള്ള പ്രവണതയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. സൂക്ഷ്മാവസ്ഥകളോട് സംവദിക്കാനുള്ള ശേഷിയാണ് അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നത്.

‘യുക്തിചിന്തയുടെ ഗ്രഹണകാലം’ എന്ന് ലൂക്കാച്ച് വിശേഷിപ്പിച്ച അസംബന്ധങ്ങളുടെ പടപാച്ചിലുകളിലൊന്നുമാത്രമാണ് ചുംബ സമരം. മൂടിവെക്കപ്പെട്ടതെല്ലാം തുറന്നുകാണിക്കപ്പെടുന്നത് വിപ്ളവകരമാണെന്ന ബൂര്‍ഷ്വാ അരാജകവാദവും, മനുഷ്യന്‍ സ്വതന്ത്രായി പിറക്കുന്നുവെന്ന റൂസോവിയന്‍ ലിബറല്‍ വ്യക്തിവാദ കാല്‍പ്പികതയുമാണ് ചുംബന സമരത്തിന്റെ നിലപാടുതറ. മൂടിവെക്കപ്പെടുന്നതെല്ലാം തുറന്നുകാണിക്കല്‍ വിപ്ളവകരമാണെന്ന ധാരണ നമ്മുടേതൊഴികെ മറ്റൊരു സമൂഹവും പിന്‍പറ്റുന്നില്ല.

സംസ്കാരം മനുഷ്യനുമേല്‍ കെട്ടിവെക്കപ്പെട്ട ഭാരമാണന്ന ഫ്രോയഡിന്റെ തരംതാണ ശിഷ്യന്മാരുടെ പഠക്ളാസ്സുകളാണ് നമ്മുടെ സൈദ്ധാന്തിക അടിത്തറ. ലൈംഗികതയുടെ ചരിത്രം ആധിപത്യം പുലര്‍ത്തുന്ന അധികാരത്തിനും ധാര്‍മ്മികതക്കും കീഴ്പ്പെട്ടു നില്‍ക്കുന്നത് തന്നെയാണ്. എന്നാല്‍ അധികാരത്താല്‍ അമര്‍ച്ച ചെയ്യപ്പെട്ട ചരിത്രമാണ് ലൈംഗികതക്കുള്ളത് എന്ന് ധരിച്ചു കൂടാ.ലൈംഗികത പ്രകൃതി സഹജമായ, പ്രത്യുല്‍പ്പാദത്തോട് ബന്ധപ്പെട്ട ഒരു സൈര്‍ഗ്ഗിക വാസനയാണെന്നും അതില്‍ ഓരോ കാലത്തെയും സാമൂഹ്യ വ്യവസ്ഥയും അതിന്റെ സദാചാരങ്ങളും അമര്‍ച്ച ചെയ്യുകയാണെന്നും ഉള്ള, ഒരിക്കല്‍ വിപ്ളവകരമായിരുന്ന ധാരണ ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു. ലൈംഗികത തന്നെ ഒരു ജൈവഭരണകൂടരൂപമായാണ് ഇന്ന് പരിഗണിക്കപ്പെടുന്നത്. നമ്മുടേത് പോലുള്ള ആധുനിക പൌരസമൂഹത്തില്‍ ഈ ജൈവയന്ത്രം പ്രവര്‍ത്തിക്കുന്നത് മനുഷ്യരെ ആന്തരികമായി പിടികൂടുന്ന കെണിയെന്ത്രത്തിന്റെ (trap) രൂപത്തിലാണ്. ആധുനിക സമൂഹത്തിലെ ഈ അധികാരയെന്ത്രക്കെണിക്ക് ഈഡിപ്പല്‍ യന്ത്രം എന്നാണ് ഴീല്‍ ദെലേസും ഫെലിക്സ് ഗത്താരിയും പേരിട്ടിരിക്കുന്നത്.

വിലക്ക് ആദ്യം വരുകയും വിലക്കപ്പെട്ടതിനു വേണ്ടിയുള്ള തൃഷ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുകയുമാണ് ഇവിടെ ചെയ്യുന്നത്. (ഫ്രോയ്ഡിയന്‍ ഭാഷയിലുള്ള മാതൃരതി തൃഷ്ണയല്ലെന്നര്‍ത്ഥം). പാടില്ല എന്ന വിലക്ക് വരുമ്പോഴാണ് അതിനാല്‍ വിലക്കപ്പെട്ടതെന്തോ അത് വേണമെന്ന മാതൃരതിതൃഷ്ണ നിലവില്‍ വരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മൂടിവെക്കപ്പെട്ടത് തുറന്നുകാണാനുള്ള ആഗ്രഹം വരുന്നത് മൂടിവെക്കപ്പെട്ടതിാടുള്ള തൃഷ്ണ കൊണ്ടല്ല, മൂടിവെക്കപ്പെട്ടതുകൊണ്ട് അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന വസ്തു ഒരു തൃഷ്ണാകേന്ദ്രമായി മാറുകയാണ്. അതിനാല്‍ മറഞ്ഞിരിക്കുന്ന വസ്തുവിനുവേണ്ടിയുള്ള തൃഷ്ണ ആ വസ്തുവിനു വേണ്ടിയുള്ള തൃഷ്ണയല്ല. മറഞ്ഞിരിക്കുന്ന ഒന്നിനോടുള്ള തൃഷ്ണക്ക് വേണ്ടി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തൃഷ്ണയാണ് അത് ശമിക്കപ്പെടാനുള്ള തൃഷ്ണയല്ല. മനുഷ്യരെ തൃഷ്ണയില്‍ കുടുക്കിയിടുന്നതിനു വേണ്ടിയുള്ള തൃഷ്ണയാണ്. ഈ തൃഷ്ണയുടെ പ്രകാശരൂപമാണ് ചുംബന സമരം. എല്ലാതരം നിയന്ത്രണങ്ങളും പാരതന്ത്രമാണെന്ന സങ്കുചിത കാഴ്ച്ചപ്പാടിനു പുറകിലുള്ളത് സ്വാതന്ത്യ്രനിഷേധത്തിലധിഷ്ഠിതമായൊരു മൂലധ സര്‍വ്വാധിപത്യ സമീപമാണ്.

ആധിപത്യ-വിധേയത്വങ്ങള്‍ തുടരുന്ന സമൂഹങ്ങളില്‍ വിധേയരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുതകുന്ന നിലപാടുകളേതും ആധിപത്യശക്തികളുടെ മേല്‍ ‘നിയന്ത്രണങ്ങള്‍’ അനിവാര്യമാക്കും. അതുകൊണ്ട് നിയന്ത്രണം സമം പാരതന്ത്രം എന്ന സമവാക്യം, സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള സങ്കുചിത സമീപനമാണ്, വിശാല വീക്ഷണം എന്ന വ്യാജേന അവതരിപ്പിക്കപ്പെടുന്നത്. ദേശ രാഷ്ട്രം, രാഷ്ട്രീയം, സമൂഹം, സംഘടന , വിമര്‍ശാത്മക ചിന്ത, സാമൂഹ്യബോധം എന്നിവയെ ശിഥിലമാക്കുകയും, സംഹരിക്കുകയും ചെയ്യാതെ ആഗോളവല്‍ക്കരണത്തിന്റെ അജണ്ടകള്‍ പൂര്‍ത്തീകരിക്കപ്പെടുകയില്ല. അതിനു വേണമെങ്കില്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് പോലെ ജന്തുതയിലേക്ക് മറിഞ്ഞു വീഴാതിരിക്കാന്‍ സംസ്കാരം സൃഷ്ടിച്ച മാനസിക ലോകത്തിലെ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടണം. മനുഷ്യപ്രകൃതിക്ക് മേല്‍ കെട്ടിവെക്കപ്പെട്ട ഒരു വന്‍ഭാരമായി സംസ്കാരത്തെ വിശേഷിപ്പിക്കുന്ന ഫ്രോയ്ഡിയന്‍ സമീപനത്തെ സാമൂഹ്യ വിശകലത്തിലേക്ക് വിമര്‍ശന രഹിതമായി വഴിതിരിച്ചു വിടുന്നവര്‍ മനുഷ്യ പ്രകൃതിയുടെ പരിണാമ ചരിത്രത്തെയാണ് കീഴ്മേല്‍ നിര്‍ത്തുന്നത്.

മനുഷ്യര്‍ പിറന്നു വീഴുന്നത് കാല്‍പ്പനികര്‍ കരുതുന്നതുപോലെ സ്വാതന്ത്യ്രത്തിന്റെ പറുദീസയിലല്ല. കടപ്പാടുകളുടെ ഇരമ്പുന്ന കടലിലാണ്. മനുഷ്യര്‍ സ്വാതന്ത്യ്രം നേടുന്നത് ഓരോ ചരിത്രഘട്ടത്തിന്റെയും സാധ്യതകള്‍ സ്വയം സ്വാംശീകരിച്ചും പരിമിതികള്‍ക്കെതിരെ സംഘടിത സമരങ്ങള്‍ നയിച്ചുമാണ്. മറ്റുമനുഷ്യരേയും പ്രകൃതിയേയും മാത്രമല്ല, ഓരോ മനുഷ്യര്‍ക്കും തങ്ങളെ തന്നെയും നേരിടേണ്ടതുണ്ട്. സ്വന്തം അബോധമസ്സിലെ രതികേന്ദ്രിതമായ സര്‍വ്വ ഭ്രമാത്മകതളെയും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് മനുഷ്യര്‍ പിന്തിരിയുന്നത് ജന്മവാസകളെ സാമൂഹ്യ നിയന്ത്രണങ്ങള്‍ക്ക് കീഴ്പ്പെടുത്താവര്‍ക്ക് കഴിയുന്നത്കൊണ്ടാണ്.

അബോധമസ്സിന്റെ തോന്നലുകളെ മുഴുവന്‍ നിയന്ത്രണ രഹിതമായി അലയാന്‍ അനുവദിച്ചാല്‍ സമൂഹത്തിന്റെ ആരോഗ്യകരമായ നിലില്‍പ്പ് അപകടത്തിലാവുമെന്നവര്‍ സ്വന്തം അനുഭവത്തില്‍ നിന്നറിഞ്ഞിട്ടുണ്ട്. പ്രസ്തുത അറിവ് അധികാര വ്യവസ്ഥയുടെ പരിമിതികളാല്‍ സങ്കുചിതമായിരിക്കും എന്നുള്ളത് ഒരു വിധേനയും നിയന്ത്രണരഹിതമായ ഒരവസ്ഥക്കുള്ള സമ്മതപത്രമാകുന്നില്ല. സദാചാര പോലീസിതിെരെ എന്ന പേരില്‍ നാം നടത്തുന്ന സമരത്തിന്റെ രാഷ്ട്രീയം പതറുന്നത് ഇവിടെയാണ്. ശരീരം സമരത്തിന്റെ കേന്ദ്രമാവുന്നത് അഭിവാദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ പുരുഷാധിപത്യമൂല്യ വ്യവസ്ഥയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടിട്ടുള്ള സൌന്ദര്യ വ്യവസായത്തിന്റെ ആവിഷ്ക്കാരം മാത്രമാവുന്നിടത്ത് സമരം ജനാധിപത്യ ലൈംഗികതയോ, ആണ്‍പെണ്‍ സൌഹൃദങ്ങളെയോ, ലിംഗ നീതിയേയോ അല്ല കൂട്ടിക്കൊണ്ടുവരുന്നത്. മൂലധനാധിപത്യം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വ്യാജമായ ലൈംഗികാസക്തിയുടെ അര്‍ബുദ വളര്‍ച്ചയാണ്. യുമോര്‍ച്ചക്കാര്‍ തെങ്ങിനു കല്ലെറിയുമ്പോള്‍ അവരെ നേരിടേണ്ടത് പൊതിയാതേങ്ങ നടുറോഡില്‍ അടിച്ചുപൊട്ടിച്ചല്ല എന്ന് സാരം. നമുക്കാദ്യം ആ തേങ്ങ പൊതിക്കാന്‍ ശ്രമിക്കാം. ‘നിങ്ങളുടെ ക്രിക്കറ്റ് വിജയങ്ങളും, ഫാഷന്‍ പരേഡുകളും, വന്ദേമാതരങ്ങളും, താന്ത്രിക് പെയിന്റിങ്ങുകളും കൊണ്ടുപോയി ചുട്……’എന്ന് എഴുപതുകളില്‍ സച്ചിദാന്ദന്‍ എഴുതുമ്പോള്‍ സംഭവിച്ചതും ഇപ്പോള്‍ നാം അനുഭവിക്കുന്നതും അപഗ്രഥിക്കാനുള്ള ആര്‍ജ്ജവമാണ് സത്യത്തില്‍ ഇന്ന് നമുക്കുണ്ടാവേണ്ടത്. ആയതിനാല്‍ നമുക്ക് സംസാരിച്ചുകൊണ്ടേയിരിക്കാം, ലിംഗീതിയെക്കുറിച്ച്.. ലിംഗീതിയെക്കുറിച്ച്.. ലിംഗീതിയെക്കുറിച്ച്…

റഫറന്‍സ്:

1. ബി.രാജീവന്‍ - ജൈവരാഷ്ട്രീയവും ജസഞ്ചയവും

2. സുില്‍.പി. ഇളയിടം - വീണ്ടെടുപ്പുകള്‍