Ramesh Kakkoor

ടാ തടിയാ

ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ടാ തടിയാ ഇന്ന് വരെ ഉണ്ടായിരുന്ന മലയാള സിനിമയിലെ നായക സങ്കല്‍പ്പത്തെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചെഴുതുകയാണ് ശേഖര്‍ മേനോന്‍ എന്ന പുതുമുഖ നടനിലൂടെ.നമ്മുടെ സിനിമയില്‍ നിലവിലുള്ള സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ശരീര ഘടനയും മുഖ സൗന്ദര്യത്തിലെ കൃത്രിമത്വവും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒളിപ്പിച്ചു വച്ച് ചെയ്യുന്നത് ആഷിക് അബു, സാറ്റലൈറ്റ് റേറ്റ്, ഫാന്‍സ്‌ അസോ: ഒന്നും ഇല്ലാത്ത 100 കിലോയില്‍ അധികം ഭാരമുള്ള തടിയനിലൂടെ തന്നെ ചെയ്തു കാണിച്ചു എന്നത്‌ അഭിനന്ദനാര്‍ഹാമാണ്.

നിലവില്‍ നമ്മുടെ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഏറെ ആശങ്കപ്പെടുന്നത് അവനവന്‍റെ സൗന്ദര്യത്തെ കുറിച്ചാണ് എന്നുള്ളത് മറയില്ലാത്ത ഒരു സത്യമാണ്. കഷണ്ടിയും,അമിത വണ്ണവും ലൈങ്കിക ശേഷി കുറവും പ്രമേഹവും തുടങ്ങിയ അവസ്ഥകള്‍ തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നു എന്ന ചിന്തയില്‍ വ്യാകുലപ്പെട്ടു വിപണിയില്‍ കിട്ടാവുന്ന ഏറ്റവും നല്ല സൗന്ദര്യവര്‍ദ്ധക അന്വേഷിച്ചു നടന്നു അധ്വാനത്തിന്റെ മുക്കാല്‍ ഭാഗവും കളയുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ''കഷണ്ടി യുള്ള അച്ഛന്റെ കൂടെ ഞാന്‍ പുറത്ത് പോകാറില്ല'' എന്ന് പരസ്യത്തില്‍ മകളെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെ കേള്‍ക്കുന്ന കഷണ്ടിയുള്ള അച്ഛന് താന്‍ കൊള്ളരുതാത്തവന്‍ ആണ് എന്നും അച്ഛന്റെ കൂടെ പോകുന്നത് നാണക്കേട്‌ ഉണ്ടാക്കുന്നതാണ് എന്നുമുള്ള വിഷം പരസ്യത്തിലൂടെ കുത്തിവച്ച് തങ്ങളുടെ അടുക്കല്‍ എത്തിച്ച് കമ്പനികള്‍ ചൂഷണം ചെയ്യുന്നത് മനസ്സിലാക്കാനുള്ള വിവേകം പോലും കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാളിക്ക് മുന്നില്‍ വളരെ സാമൂഹ്യ പ്രസക്തമായ കാര്യം തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.മലയാളികളുടെ ഇത്തരം വികലമായ പ്രവണതകളെ ഉടച്ചു വാര്‍ക്കാനാണ് ആഷിക് അബു ശ്രമിച്ചത്.

സംവിധായകന്റെ മുന്‍ ചിത്രങ്ങളായ സാള്‍ട്ട് & പെപ്പര്‍, 22 FK എന്നിവക്ക് ശേഷം വരുന്ന ചിത്രം എന്നാ നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രേക്ഷകര്‍ കാത്തിരുന്നത് എന്നാല്‍ ഭൂരിഭാഗം പ്രേക്ഷകരും നിരാശയോടെയാണ് തീയറ്റര്‍ വിട്ടത് എന്നത് ഖേദകരമാണ്.ഒരു സിനിമയിലെ ഒന്നുമില്ലായ്മയെ മറക്കാന്‍ കുത്തി നിറക്കെണ്ടാതല്ല അതിലെ ഗാനങ്ങള്‍. മേലെ മോഹ വാനം. എന്ന ഗാനം ഒഴിച്ച് നിര്‍ത്തിയാല്‍ ''മൈ ലവ് യു ആര്‍ മൈ പഞ്ചസാര, ഇലക്ഷന്‍ സൊങ്ങ്'എന്നിവയില്ലൂടെ (അവയുടെ ആവര്‍ത്തനവും) ബിജിബാല്‍ ചിത്രത്തില്‍ പ്രേക്ഷകന് സമ്മാനിച്ചത് കര്‍ണ്ണ കടോരം തന്നെയാണ്.

ടാ .തടിയാ യുടെ നിലവാര തകര്‍ച്ചയിലൂടെ ആഷിക് അബു,ശ്യാം പുഷ്കര്‍,അഭിലാഷ്,ദിലീഷ്,ഷിജു ഖാലിദ്‌, ബിജിബാല്‍ സംഘത്തിന്റെ ഉറവ വറ്റി തുടങ്ങിയോ എന്ന തോന്നല്‍ ആണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നത്.

ഇതൊന്നുമല്ല ഭായ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.ഞങ്ങളുടെ പ്രതീക്ഷ ഇതിലും മേലെയാണ് ഭായ്

അനുബന്ധം : Yere Yere : MTV Sound Trippin പാട്ടുമായുള്ള ഡാ തടിയാ തീം സൊങ്ങ് ന്റെ സാമ്യം ഓണ്‍ ലൈന്‍ പുലി കുട്ടികള്‍ കയ്യോടെ പൊക്കിയതാണ്. Just Friends 2005 എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ എടുത്ത് ടാ തടിയനില്‍ നായികാ കഥാ പാത്രത്തെ പ്രതിഷ്ട്ടിച്ചതും Just Friends 2005 ലെ തന്നെ Samantha James ന്‍റെ Forgiveness എന്ന ഗാനം എടുത്ത് മൈ ലവ് യു ആര്‍ മൈ പഞ്ചസാര എന്ന ലേബലില്‍ വികൃതമാക്കിയതും സംവിധായകന്‍റെ ക്രിയേറ്റിവിറ്റി ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ നിന്നും ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല എന്നുള്ളതും പ്രേക്ഷകന് ബോധ്യപ്പെടുത്തുന്ന കാര്യം കൂടിയാണ് ഡാ തടിയാ.