Abdul Azeez

കോവിഡ് 19 - പ്രവാസികളും ആശങ്കകളും

ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് -19 എന്ന മഹാമാരി പ്രവാസികളുടെ മനസ്സില്‍ രണ്ടു തരത്തിലുള്ള ആശങ്കകളാണ് തീര്‍ക്കുന്നത് .തന്റെ  പ്രിയപ്പെട്ടവരുള്ള സ്വന്തം രാജ്യത്തെ കുറിച്ചും മറ്റൊന്ന് താന്‍ ജീവിക്കുന്ന രാജ്യത്തിലെ അവസ്ഥകളെക്കുറിച്ചുമുള്ളതാണവ . കേരളത്തെക്കാള്‍ മെച്ചമായ സാമ്പത്തിക -സാമൂഹിക സാഹചര്യങ്ങളിലാണ് തങ്ങള്‍ ജീവിക്കുന്നത് എന്ന പൊതുബോധം നിലനിര്‍ത്തിയിരുന്ന പ്രവാസികള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത വിധത്തിലാണ് കോവിഡ് -19 ലോകത്തിന്റെ ഘടനയെ തന്നെ മാറ്റിയെഴുതിയത് .ലോകത്തിലെ തന്നെ ഏറ്റവും നന്നായി കോവിഡ് - 19 പ്രതിരോധം നടത്തുന്ന ഒരു സര്‍ക്കാരിന്റെ കീഴില്‍ നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണെന്നും താനും കുടുംബവും ജീവിക്കുന്ന വിദേശ രാജ്യത്തെ സുരക്ഷാ -ചികിത്സാ സംവിധാനങ്ങളെ കുറിച്ചും രോഗ വ്യാപനത്തെ കുറിച്ചുമുള്ള ആധിയിലാണ് തങ്ങളെന്നുമാണ് ഇപ്പോള്‍ ഓരോ പ്രവാസിയും കരുതുന്നത് .


download


മനസികാഘാതം


അമേരിക്ക ,ഇറ്റലി ,ബ്രിട്ടന്‍ ,ജര്‍മ്മനി ,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിങ്ങനെ കേരളീയ പ്രവാസി സമൂഹം ജോലി ചെയ്യുന്ന ,പൗരത്വം സ്വീകരിച്ച രാജ്യങ്ങളിലൊക്കെ രോഗം വ്യാപിക്കുകയാണ് .കടുത്ത മാനസിക സംഘര്ഷങ്ങളാണ് പ്രവാസിയെന്ന നിലയിലുള്ള ആദ്യ ഘട്ടം . ഉദാഹരണമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ തന്നെ നോക്കാം . ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്ത് ജീവിക്കുന്നു എന്ന ബോധമുള്ളവരായിരുന്നു അമേരിക്കന്‍ മലയാളികള്‍ .


സൈനീകമായും സാമ്പത്തികമായും അമേരിക്കന്‍ സാമ്രാജ്യം നടത്തുന്ന ഇടപെടലുകളും ഏതു മഹാമാരിയില്‍ നിന്നും അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങളില്‍ നിന്നും വരെ ലോകത്തെ രക്ഷിക്കാന്‍ അമേരിക്കയേ ള്ളുവെന്നും കാണിക്കുന്ന ഹോളിവൂഡ്ഡ് സിനിമകള്‍ വരെ ഈ പൊതുബോധത്തിന് കാരണമായിട്ടുണ്ട് .അത് കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹവും ഈ ചിന്തകള്‍ പുലര്‍ത്തിയത് സ്വാഭാവികം .


images


തങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന നികുതിയും ഉപഭോഗ സംസകാരത്തിലൂടെ തങ്ങള്‍ തന്നെ ഫണ്ട് ചെയ്യുന്ന കോര്‍പ്പറേറ്റുകളും ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക വിദ്യയും ഇന്‍ഷൂറന്‍സും തങ്ങളുടെ രക്ഷക്ക് ഉണ്ടാകുമെന്നു കരുതി . ലോകത്തിലെ ഏറ്റവും സുരക്ഷിതരായ സമൂഹമാണ് തങ്ങളെന്ന ആത്മ ബോധത്തിനേറ്റ ക്ഷതമാണ് ഓരോ അമേരിക്കന്‍ മലയാളിയും അനുഭവിക്കുന്ന മാനസികമായ ആഘാതം .ഇറ്റലി ,ബ്രിട്ടന്‍ ,ജര്‍മ്മനി ,ചില ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ജോലി ചെയ്യുന്ന കേരളീയ പ്രവാസി സമൂഹത്തില്‍ ഏറ്റ കുറച്ചിലിലൂടെ ,താരതമ്യേനെ സുരക്ഷിതമായ രാജ്യത്താണ് തങ്ങളെന്ന ബോധം കൂടെയുണ്ടായിരുന്നു . ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കയുള്ള പ്രവാസി സമൂഹമെന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധയുള്ള രാജ്യമായ അമേരിക്കയിലുള്ള ഇന്ത്യക്കാരാണ് തൊട്ടു പിന്നാലെ മറ്റു രാജ്യങ്ങളിലുള്ളവരുമുണ്ട് .


സാമ്പത്തികം


വിദേശ മലയാളികളുടെ സാമ്പത്തിക സുരക്ഷയെ കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണുള്ളത് .ഉയര്‍ന്ന ജീവിത ചെലവുകളും ,നികുതിയും പേറുന്ന പലരും ക്രെഡിറ്റ് കാര്‍ഡിന്റെയും പേഴ്സണല്‍ ലോണിന്റെയും പിടിയിലാണ് .കോവിഡ് -19 കാരണം ശമ്പളമില്ലാത്ത ലീവിലേക്കു പ്രവേശിക്കുന്നവന്റെ അവസ്ഥ വളരെ ദയനീയമാണ് . ഒരേ സമയം വിദേശത്തും സ്വദേശത്തുമുള്ള കുടുംബത്തിന്റെ  ഉത്തരവാദിത്തമുള്ള അവര്‍ കടുത്ത പ്രതിസന്ധിയിലാകുന്നു . ലേബര്‍ ക്യാറ്റഗറിയിലുള്ള തൊഴിലാളികളാണ് ഏറ്റവും ഭീതിയില്‍ .ഐ.ടി ,അകൗണ്ട്സ് തുടങ്ങിയ വൈറ്റ് കാറ്റഗറി ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും തൊഴില്‍ ചെയ്യുവാന്‍ കഴിയുമ്പോള്‍ ലേബര്‍ ക്യാറ്റഗറിയിലുള്ളവര്‍ക്ക്‌ വരുമാനമില്ലാതെ ജീവിക്കേണ്ടി വരുന്നു .


elderly_care.jpg.image.784.410


മുന്ഗണനയുടെ ആശങ്ക


വര്‍ണ്ണ വെറി ഇപ്പോഴും നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയയിലും അമേരിക്കയിലുമടക്കം പല രാജ്യങ്ങളിലും രണ്ടാം കിട പൗരന്മാരായി ചികത്സയില്‍ അവഗണിക്കപ്പെടുമോ എന്ന ആശങ്ക ഓരോ പ്രവാസിയുടെയും ഉള്ളിലുണ്ട് .ഇറ്റലിയില്‍ നിന്നുള്ള വാര്‍ത്തകളില്‍ കേള്‍ക്കുന്നത് ,സമൂഹ വ്യാപനം നടന്നാല്‍ ഓക്സിജന്‍ മാസ്കിന് ദൗര്ലഭ്യമുണ്ടാകുമെന്നും മുന്ഗണനാ ക്രമം സ്വീകരിക്കേണ്ടി വരുമെന്നുമാണ് .


കേരളം മാതൃക


l9apSa2h_400x400


ഈ മഹാവിപത്തില്‍ നിന്ന് കരകയറാന്‍ ഏറ്റവും വേണ്ടത് ഉയര്‍ന്ന സാമൂഹിക ബോധവും സഹകരണ മനോഭാവവുമാണെന്നിരിക്കെ കേരളം പ്രയോഗികമാക്കിയ കാര്യങ്ങള്‍ പിന്തുടരുവാനാണ് മലയാളി സംഘടനകള്‍ ശ്രമിക്കുന്നത് . ക്വറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുക ,രോഗികള്‍ക്കും ക്വറ ന്‍ റ്റയിനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമൊരുക്കുക പരസപരം താങ്ങാവുക തുടങ്ങിയ നടപടികളിലൂടെ രോഗത്തെ പ്രതിരോധിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു .


സ്വദേശത്തേക്കുള്ള മടക്കം


പ്രവാസികള്‍ അവസാന ആശ്രമായി ഉറ്റുനോക്കുന്നത് സ്വന്തം രാജ്യത്തെ തന്നെയാണ് .അനിയന്ത്രിതമായ സ്ഥിതി വിശേഷത്തിലേക്ക് തങ്ങള്‍ ജീവിക്കുന്ന രാജ്യം വീഴുകയും ,ചികിത്സ അസാദ്ധ്യമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇന്ത്യ ഗവണ്മെന്റ് ഇടപെടും എന്നാണ് സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള പ്രവാസികള്‍ പ്രതീക്ഷിക്കുന്നത് . പ്രവാസികളെ മുഴുവന്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച “ഗോ എയര്‍ ” വിമാന സര്‍വീസ് ,കേന്ദ്ര ഗവണ്‍ മെന്റിനോട് തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട് .


പ്രതീക്ഷയാകുന്ന കമ്യൂണിസ്റ്റു തുരുത്തുകള്‍


images


മുതലാളിത്തം അതിന്റെ  സ്വാഭാവികമായ സ്വാര്‍ത്ഥത കാണിച്ചു വ്യക്തികളുടെ ജീവനുമേല്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സൂചികയുയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന മാനവികതയും സാമൂഹിക -സഹകരണ ബോധവുമുയര്‍ത്തുന്ന കമ്യൂണിസ്റ്റു ഭരണകൂടങ്ങളായ കേരളവും ക്യൂബയുമൊക്കെ ലോകത്ത് കോവിഡ് -19 പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന വിസ്മയ കാഴ്ചയാണ് ലോകം കാണുന്നത് .കുറച്ചു നാള്‍ മുന്‍പ് വരെ ചൈനയെ പരിഹസിച്ചിരുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് ചൈനയുടെ സഹായം തേടുന്നതും ക്യൂബയുടെ ശത്രു രാജ്യമായിരുന്ന ഇറ്റലിയെ സഹായിക്കാന്‍ ക്യൂബ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുന്നതിനുമൊക്കെ ലോകം സാക്ഷിയാവുന്നു .