K T Kunhikannan

മനുഷ്യാവകാശധ്വംസനങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലമായിട്ടാണ് കഴിഞ്ഞ 5 വര്‍ഷക്കാലത്തെ മോഡി ഭരണത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. കോര്‍പ്പറേറ്റ് അനുകൂലമായ ജനദ്രോഹനയങ്ങളുടെ ഘോഷയാത്രയായിരുന്നു മോഡി ഭരണത്തിന്‍ കീഴി നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളും സംഘടിതമായ ഹിംസകളും രാജ്യത്തിന്റെ എല്ലാ മേഖലകളിലും വ്യാപകമായി നടന്നു. മോഡി ഭരണത്തിന്റെ സൗകര്യമുപയോഗിച്ച് സംഘപരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുകയായിരുന്നു. തങ്ങള്‍ക്കനഭിമതരായ എല്ലാ വിഭാഗം ജനങ്ങളെയും ഹിന്ദുത്വഫാസിസം വേട്ടയാടുകയായിരുന്നു. അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും 5 വര്‍ഷക്കാലത്തെ മോഡി ഭരണം അവസാനിപ്പിക്കുകയാണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യരാഷ്ട്രീയ കടമ.


ഹിന്ദുത്വഫാസിസ്റ്റുകളെ ദേശീയാധികാരത്തി നിന്ന് പുറന്തള്ളാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമായിട്ട് ജനാധിപത്യവാദികള്‍ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. ആര്‍.എസ്.എസ് തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരത്തിന്റെ സൗകര്യമുപയോഗിച്ച് തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും ബുദ്ധിജീവികളെയും കടന്നാക്രമിക്കുന്നതാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി രാജ്യം കണ്ടത്. നാനാരൂപങ്ങളിലും നാമങ്ങളിലും ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടുകയായിരുന്നു. ഹിംസയുടെയും അപരമതവിരോധത്തിന്റെയും പ്രത്യയശാസ്ത്രത്തെ ആന്തരവ ക്കരിച്ച ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും തകര്‍ക്കാനുള്ള അവസരമായി തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരത്തെ ഉപയോഗിക്കുകയായിരുന്നു.


ഒരു ജനതയുടെ സമ്പത്തും സംസ്‌കാരവും ദേശീയ സ്വത്വവും നിഷേധിക്കുന്ന ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ അധിനിവേശവാഞ്ഛയാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തതും ജനജീവിതത്തെയാകെ നിരാലംബമാക്കിയതും. ഇതിനെതിരായി ഉയര്‍ന്നുവരുന്ന ജനവികാരങ്ങളെയാകെ സങ്കുചിത ദേശീയവികാരവും ഭൂരിപക്ഷ മതവികാരവും സൃഷ്ടിച്ച് വഴിതിരിച്ചുവിടാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് അജ്ഞത സൃഷ്ടിക്കാനാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ ഹിന്ദുത്വശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നകാര്യം ജനാധിപത്യവാദികള്‍ തിരിച്ചറിയണം. പു വാമ ഭീകരാക്രമണത്തെ നിമിത്തമാക്കി സങ്കുചിത ദേശീയവികാരവും യുദ്ധവെറിയും പടര്‍ത്താനുള്ള ശ്രമങ്ങള്‍ വിഫലമായതോടെയാണ് ഇപ്പോള്‍ നരേന്ദ്രമോഡി ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തി വെച്ചുതന്നെ തകര്‍ത്തുകളയുന്ന ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള വാചകമടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.


യഥാര്‍ത്ഥ പ്രശ്‌നങ്ങളി നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും കപടാവബോധം സൃഷ്ടിക്കാനുമുള്ള ഫാസിസ്റ്റ് രാഷ്ട്രീയ തന്ത്രങ്ങളെ പ്രതിരോധിക്കുകയെന്നത് സ്മൃതിഭ്രംശം സംഭവിച്ചിട്ടില്ലാത്ത ഒരു ജനതയുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ നരമേധങ്ങളെയും വര്‍ഗീയ കടന്നാക്രമണങ്ങളെയും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ പ്രചാരവേലകളാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളി ആരംഭിച്ചിരിക്കുന്നത്. കടുത്ത കമ്യൂണിസ്റ്റ് വിരോധം മൂലം ഹിന്ദുത്വവാദികളുടെ അജണ്ടയി വീണ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹിന്ദുത്വ ഫാസിസത്തിന്റെ മാപ്പുസാക്ഷികളായി മാറുകയാണ്.


മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സൈ്വര്യമായ സാമൂഹ്യജീവിതത്തെയും ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ രാജ്യമെമ്പാടും അക്രമവും അസഹിഷ്ണുതയും സൃഷ്ടിച്ചത്. നാസി ഭീകരതയുടെ നാളുകളെയാണ് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം ഓര്‍മ്മപ്പെടുത്തുന്നത്. ഇന്ത്യന്‍ സാഹചര്യത്തി ഹിന്ദുത്വഭീകരതയുടെ ഇരകളായിത്തീരുന്ന ഓരോ ഇന്ത്യക്കാരന്റെ/ഇന്ത്യക്കാരിയുടെയും ഉത്കണ്ഠയും ശുഭാപ്തിവിശ്വാസവും മതനിരപേക്ഷ ശക്തികളുടെ ഏകോപനവും പ്രധാനമാണ്. സംഘപരിവാര്‍ ശക്തികളെ ദേശീയാധികാരത്തി നിന്ന് പുറന്തള്ളാന്‍ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കഴിയുന്നരീതിയി മതനരിപേക്ഷ ശക്തികള്‍ യോജിച്ചുനി ക്കണം. ഹിന്ദുത്വ വര്‍ഗീയതയും സംഘപരിവാര്‍ ക്രിമിനലുകളും ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനുനേരെ തുടര്‍ച്ചയായി കടന്നാക്രമണം നടത്തുന്നതാണ് അഞ്ചുവര്‍ഷക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. മതരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളി നിന്നും ഇന്ത്യയുടെ ബഹുസംസ്‌കൃതിക്കും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും സര്‍ഗാവിഷ്‌ക്കാരങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും നേരെ അക്രമണം അഴിച്ചുവിടുകയായിരുന്നു അവര്‍.


ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവ ക്കരിച്ച് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം സൃഷ്ടിക്കാനുള്ള അങ്ങേയറ്റം വിജ്ഞാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളാണ് മോഡി സര്‍ക്കാര്‍ നടത്തിയത്. ബി.ജെ.പി അധികാരത്തി വന്നതിനുശേഷം ഇന്ത്യയുടെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെല്ലാം സംഘപരിവാര്‍ പിടിയിലമരുന്നതാണ് നാം കണ്ടത്. തങ്ങള്‍ക്ക് കൈവന്നിരിക്കുന്ന ദേശീയാധികാരം ഉപയോഗിച്ച് സ്വതന്ത്രമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങളാണ് അവര്‍ നടത്തിയത്.


സ്വതന്ത്രമായ അക്കാദമിക് സമൂഹം എന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനി ക്കുന്നതിനും വിപുലമാകുന്നതിനുമുള്ള മുന്നുപാധിയാണ്. അക്കാദമിക് സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത എല്ലാ സമൂഹങ്ങളും സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ പതിക്കുമെന്നതാണ് ചരിത്രാനുഭവം.


യാതൊരുവിധ അക്കാദമിക് യോഗ്യതയുമില്ലാത്ത ആര്‍.എസ്.എസുകാരെയും മോഡി ഭക്തരെയും ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ മേധാവികളായി അവരോധിക്കുന്നതാണ് നാം കണ്ടത്. സംഘപരിവാര്‍ വിധേയത്വം പരിഗണിച്ചുമാത്രമാണല്ലോ വൈ.സുദര്‍ശനറാവുവിനെ ദേശീയ ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനാക്കിയത്. ചരിത്രഗവേഷണ കൗണ്‍സിലിലേക്ക് ചരിത്രപണ്ഡിതന്മാര്‍ക്കുപകരം 22 സംഘപരിവാര്‍ സംഘടനകളുടെ ഭാരവാഹികളായ ആര്‍.എസ്.എസുകാരെ തിരികിക്കയറ്റുകയാണുണ്ടായത്. സാമൂഹ്യശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ട ബ്രിജ്ബിഹാറികുമാറിന് സമൂഹ്യശാസ്ത്ര ഗവേഷണ പഠനങ്ങളി കാര്യമായ സംഭാവനകളൊന്നും ഇല്ല. ഇന്ത്യയി ജാതീയതയും തൊട്ടുകൂടായ്മയും സൃഷ്ടിച്ചത് അറബികളും തുര്‍ക്കികളും മുഗളന്മാരുമാണെന്ന് വാദിക്കുന്ന ചരിത്രവിരുദ്ധവും വിദേ്വഷരാഷ്ട്രീയത്തിലധിഷ്ഠിതമായ നിലപാടുകളാണ് സുദര്‍ശന റാവുവിനുള്ളത്.


ഐ.സി.സി.ആര്‍-ന്റെ അധ്യക്ഷനായി നിയമിതനായ ഡോ.ലോകേഷ്ചന്ദ്രയും കറകളഞ്ഞ ആര്‍.എസ്.എസുകാരനായിരുന്നു. വിവാദപരമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിക്കപ്പെട്ട ഗജേന്ദ്രചൗഹാന്‍, ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ട അച്യുത്‌സമന്ത എന്നിവരുടെയെല്ലാം യോഗ്യത ആര്‍.എസ്.എസുകാരാണെന്നത് മാത്രമായിരുന്നു. ജെ.എന്‍.യുവിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം വൈസ്ചാന്‍സലര്‍ ഡോ.ജഗദീഷ്‌കുമാര്‍ ആയിരുന്നു. ഇദ്ദേഹം ആര്‍.എസ്.എസിന്റെ വിജ്ഞാനഭാരതിയുടെ പ്രവര്‍ത്തകനായിരുന്നു.


കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയി പശുവിന്റെ പേരി മാത്രം 56-ലേറെ പച്ചപ്പാവങ്ങളെയാണ് ഗോരക്ഷാസേനാ പ്രവര്‍ത്തകര്‍ അടിച്ചും ഇടിച്ചും കൊന്നത്. പ്രണയിച്ച് പരസ്പരം ജീവിക്കാന്‍ തീരുമാനിച്ച കുറ്റത്തിനാണ് ഒരു തൊഴിലാളിയെ വെട്ടിനുറുക്കി പച്ചക്ക് കത്തിച്ചുകളഞ്ഞത്. അസഹിഷ്ണുതയുടെയും ഹിംസയുടെയും ഭീതിജനകമായ സാഹചര്യമാണ് ബി.ജെ.പി ഭരണം രാജ്യത്തിന്റെ എല്ലാ മേഖലകളിലും സൃഷ്ടിച്ചത്.


രാഷ്ട്രീയ സ്വയംസേവക്‌സംഘത്തിന്റെ സജീവപ്രവര്‍ത്തകരായ രണ്ടുപേരാണ് ഇന്ന് രാഷ്ട്രത്തിന്റെ അത്യുന്നത പദവികളിലെത്തിയതോടെ മതനിരപേക്ഷതയും ഫെഡറ ജനാധിപത്യഘടനയും രാജ്യത്തിന്റെ ഭരണഘടനതന്നെയും വെല്ലുവിളിക്കപ്പെടുകയായിരുന്നു. ആര്‍.എസ്.എസുകാരായ രണ്ടുപേര്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി വന്നതോടെ സുപ്രധാനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം കൈപ്പിടിയിലൊതുക്കുവാനുള്ള നീക്കങ്ങളാണ് ആര്‍.എസ്.എസ് നടത്തിയത്. ഈയൊരു ഭീതിദമായ സാഹചര്യത്തിന്റെ പ്രതിഫലനമെന്ന നിലയിലാണ് മോഹന്‍ഭഗവതിന്റെ സൈന്യത്തെ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ വന്നത്. രാജ്യത്തിന്റെ സുരക്ഷ ഭരണഘടനാ സംവിധാനമായ സൈന്യത്തേക്കാള്‍ നന്നായി നിര്‍വ്വഹിക്കാന്‍ കഴിയുക ആര്‍.എസ്.എസിനാണെന്ന അഹന്തനിറഞ്ഞ പ്രസ്താവനയാണ് മോഹന്‍ഭഗവത് നടത്തിയത്. പട്ടാളത്തേക്കാള്‍ വേഗത്തി ആര്‍.എസ്.എസുകാരെ യുദ്ധസജ്ജരാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം വീമ്പിളക്കിയത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കോടതിവിധികളെ പരിഹസിക്കുകയും സുപ്രീംകോടതിവിധി തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുകപോലും ചെയ്തു.


മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും വംശാഭിമാനത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും സംഘടനാസംവിധാനങ്ങളെയും മാതൃകയാക്കി രൂപംകൊണ്ട ഫാസിസ്റ്റ് സംഘടനയാണ് ആര്‍.എസ്.എസ്. ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയാണത്. തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ വേട്ടയാടാനുമാണ് സംഘപരിവാര്‍ നിരന്തരം ശ്രമിച്ചത്.


ക്രിസ്തുമസും പെരുന്നാളും പ്രണയദിനവുമെല്ലാം ദേശീയസംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും അവയെല്ലാം പാശ്ചാത്യമാണെന്നും ആക്ഷേപിച്ച് അക്രമങ്ങള്‍ അഴിച്ചുവിട്ടു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുകയും മധ്യപ്രദേശിലെ സത്‌നക്കടുത്ത് ക്രിസ്തുമസ് കരോള്‍ ആഘോഷിച്ച വിദ്യാര്‍ത്ഥികളെയും വൈദികരെയും ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയും ചെയ്തു. ക്രിസ്തുമസ് കരോള്‍ ആഘോഷങ്ങള്‍ മതംമാറ്റത്തിനുവേണ്ടിയാണെന്ന് ആരോപിച്ചുകൊണ്ടാണ് കരോള്‍ സംഘങ്ങളെ മര്‍ദ്ദിക്കുകയും അവരുടെ കാര്‍ കത്തിക്കുകയും ചെയ്തത്. സംഘര്‍ഷസ്ഥലത്തെത്തിയ പോലീസ് അക്രമികളായ ആര്‍.എസ്.എസുകാരെ പിടികൂടുന്നതിനുപകരം കരോള്‍ സംഘത്തി പ്പെട്ടവരെ അറസ്റ്റുചെയ്യുകയാണുണ്ടായത്. സത്‌ന സെന്റ്എഫ്രെംസ് കോളേജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയുമാണ് പോലീസ് അറസ്റ്റുചെയ്തത്.


മതപരിവര്‍ത്തനം ആരോപിച്ചാണ് ഹിന്ദുത്വസംഘടനകളോടുചേര്‍ന്ന് അന്നത്തെ ബി.ജെ.പി സര്‍ക്കാരിന്റെ പോലീസ് ക്രിസ്ത്യന്‍മതവിശ്വാസികള്‍ക്ക് എതിരെ അഴിഞ്ഞാടിയത്. 30 വര്‍ഷമായി കരോള്‍ ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശമാണിത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശിലെ സ്‌കൂളുകളി ക്രിസ്തുമസ് ആഘോഷിക്കുന്നതിന് ഹിന്ദുജാഗരണ്‍മഞ്ച് എന്ന സംഘടന വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം ഉത്തരവാദിത്വത്തി ആഘോഷം നടത്താമെന്നും അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും വിദ്യാലയങ്ങള്‍ തന്നെയായിരിക്കും ഉത്തരവാദികളെന്ന് ഹിന്ദുജാഗരണ്‍മഞ്ച് ഭീഷണി മുഴക്കുകയാണുണ്ടായത്. ഉത്തര്‍പ്രദേശിലെ ഹിന്ദുജാഗരണ്‍മഞ്ചിന്റെ നേതാവ് സോനുസവിത പറഞ്ഞത്; ''മിഷണറി സ്‌കൂളുകളിലായാലും മറ്റ് സ്‌കൂളുകളിലായാലും പഠിക്കുന്ന വിദ്യാര്‍ത്ഥികളി ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളാണ്. സ്‌കൂളുകളുടെ വരുമാനത്തിലധികവും ഹിന്ദുവിദ്യാര്‍ത്ഥികള്‍ ന കുന്ന ഫീസാണ്. സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനത്തിനുള്ള നീക്കമാണ്.''


ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ മാത്രമല്ല എല്ലാ മതത്തിലും സംസ്‌കാരത്തിലുംപെട്ടവര്‍ ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ക്രിസ്തുമസ് നക്ഷത്രവും ക്രിസ്തുമസ് മരവുമെല്ലാം മതഭേദമില്ലാതെ ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഉയര്‍ത്താറുണ്ട്. ക്രിസ്തുമസ് കരോള്‍ തിരുപ്പിറവിയുടെ സന്ദേശമാണ് ന കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗനിര്‍ഭരവുമായ ജീവിതവും കുരിശാരോഹണവും മതാതീതമായ മാനവികതയുടെ ആശയങ്ങളുമാണ് സന്ദേശിക്കുന്നത്. ക്രിസ്തുവിന്റെ ജീവിതവും മരണവും ന കുന്നത് മനുഷ്യസ്‌നേഹത്തിന്റെയും ദരിദ്രപക്ഷപാതിത്വത്തിന്റെയും സന്ദേശമാണ്. ദരിദ്രരുടെയും പീഢിതരുടെയും പാര്‍ശ്വവ ക്കൃതരുടെയും ശബ്ദമാണ് ക്രിസ്തുവിന്റെ സുവിശേഷവാക്യങ്ങളായി മനുഷ്യഹൃദയങ്ങളിലേക്ക് എത്തിയത്. ക്രിസ്തുവിന്റെ ജന്മദിനാഘോഷങ്ങളും അതിന്റെ ഭാഗമായ കരോളും ക്രിസ്തുമസ് ട്രീയും സ്റ്റാറുമെല്ലാം മനുഷ്യനന്മയുടെ പ്രതീകമായ മതേതര ചിഹ്നങ്ങളായിട്ടാണ് ആധുനിക മനുഷ്യര്‍ തങ്ങളുടെ മനസ്സി ഏറ്റിയിട്ടുള്ളത്.


സംഘപരിവാറും മോഡി സര്‍ക്കാരും ഇന്ത്യയെ നയിച്ചത് അസഹിഷ്ണുതയുടെയും അക്രമോത്സുകതയിലൂടെയും വഴിയിലൂടെയാണെന്നാണ് ഈ സംഭവങ്ങളെല്ലാം അടിവരയിട്ട് സൂചിപ്പിക്കുന്നത്.


തീരദേശകര്‍ണാടകയി വര്‍ഗീയ സ്പര്‍ദ്ധയും വര്‍ഗീയ അക്രമങ്ങളും കുത്തിപ്പൊക്കാനുള്ള തുടര്‍ച്ചയായ നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. വടക്കന്‍ കന്നട ജില്ലയിലെ ഹൊന്നാവാര്‍ നഗരത്തി വര്‍ഗീയകലാപം ഉണ്ടാക്കാനുള്ള നുണപ്രചരണങ്ങും വിദേ്വഷ പ്രചരണങ്ങളുമാണ് നടത്തിയത്. കര്‍ണാടകയി നിന്നുള്ള കേന്ദ്രമന്ത്രിമാരായ അനന്തകുമാര്‍ ഹെഗ്‌ഡെയും ബി.ജെ.പി നേതാവും എം.പിയുമായ ശോഭാകരന്ദ്‌ലാജയും തുടര്‍ച്ചയായി വിദേ്വഷ പ്രസ്താവനകള്‍ ഇറക്കുകയും ഭരണഘടനയുടെ സാമൂഹ്യനീതി ദര്‍ശനങ്ങളെ വെല്ലുവിളിക്കുന്നതുമാണ് നാം കണ്ടത്. നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളി പ്രതികളായ 160-ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിട്ടയക്കാനായി ജയി നിറക്ക സമരം നടത്തുമെന്നുവരെ കേന്ദ്രമന്ത്രിയായ ഹെഗ്‌ഡെ പ്രസ്താവന ഇറക്കുകയുണ്ടായി! ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷ വ്യവസ്ഥകള്‍ മാറ്റണമെന്നും സാമൂഹ്യനിതിയിലധിഷ്ഠിതമായ സംവരണതത്വങ്ങള്‍ എടുത്തുകളയണമെന്നും വരെ വാദിക്കുന്നവരാണ് ഹെഗ്‌ഡെയെപോലുള്ള കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍. നമ്മുടെ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കറെ നിരന്തരമായി അപമാനിക്കുന്ന പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നു.


ഉത്തര്‍പ്രദേശിലെ കസിഗഞ്ച് മേഖലയി മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിതമായി അക്രമങ്ങള്‍ അഴിച്ചുവിട്ട് വര്‍ഗീയകലാപം പടര്‍ത്തുകയുണ്ടായി. തങ്ങള്‍ക്കനഭിമതരായ മതസമൂഹങ്ങളെ ആക്രമിച്ചും സംഘര്‍ഷങ്ങള്‍ പടര്‍ത്തിയും ഹൈന്ദവധ്രുവീകരണം ഉണ്ടാക്കിയും വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുക എന്നതാണ് യോഗി ആദിത്യനാഥിന്റെയും അമിത്ഷായുടെയും രാഷ്ട്രീയ തന്ത്രം. 2019-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് രഥയാത്രകളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയപ്രചരണങ്ങളും സംഘപരിവാര്‍ ആരംഭിച്ചിരിക്കുന്നത്. യു.പിയി അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന അംഗനവാടി വര്‍ക്കേഴ്‌സ് ഉള്‍പ്പെടെയുള്ള പണിയെടുക്കുന്ന വിഭാഗങ്ങളെ ഭീകരമായി അടിച്ചമര്‍ത്തുകയാണ് ആദിത്യനാഥ് സര്‍ക്കാര്‍.ബംഗാളി നിന്നും കുടിയേറ്റ തൊഴിലാളിയായി രാജസ്ഥാനിലെത്തിയ മുഹമ്മദ്അഫ്രസുള്ളഖാനെ ‘ലൗജിഹാദ്’ കുറ്റത്തിനാണ് വെട്ടിയരിഞ്ഞ് പച്ചക്ക് കത്തിച്ചത്.


16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ദേശീയാധികാരം കൈയടക്കിയ ബി.ജെ.പിയും സംഘപരിവാറും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തീവ്രഗതിയി നടത്തിയത്. ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജ്ജിക്കുകയും ഇണചേരുകയും ചെയ്യുന്നത് ഉള്‍പ്പെടെ പൗരജീവിതത്തിന്റെ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളെയാകെ നിയന്ത്രിക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മ്മമെന്ന പേരി കര്‍ക്കശമായ നിയമങ്ങളും നിബന്ധനകളും അടിച്ചേ പ്പിക്കാനാണ് സംഘപരിവാര്‍ അതിന്റെ പലതരത്തിലും പേരിലുമുള്ള സംഘടനാസംവിധാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.


എല്ലാവിധ ജനാധിപത്യപരമായ സാമൂഹ്യരാഷ്ട്രീയ സംഘാടനത്തെയും ജനങ്ങളുടെ സ്വാഭാവികമായ ജീവിതവ്യവഹാരങ്ങളെയും മതരാഷ്ട്രവാദത്തിന്റെ ഉരുക്കുമുഷ്ടിയുപയോഗിച്ച് തകര്‍ത്തുകളയാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ പ്രത്യയശാസ്ത്രമായ സംസ്‌കൃതപാരമ്പര്യത്തിലധിഷ്ഠിതമായ വര്‍ണാശ്രമധര്‍മ്മങ്ങള്‍ക്കുമെതിരെ ചിന്തിക്കുന്നവരെയും സര്‍ഗസൃഷ്ടിയിലേര്‍പ്പെടുന്നവരെയും ശാരീരികമായിതന്നെ ഇല്ലായ്മ ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംഘപരിവാറിന്റെ ഹിംസാത്മകമായ രാഷ്ട്രീയ പ്രയോഗത്തിനാണ് രാജ്യം വിധേയമായത്.


നരേന്ദ്രമോഡിയെ എതിര്‍ത്ത് സംസാരിച്ച കുറ്റത്തിനാണ് രാജ്യം ജ്ഞാനപീഠം ന കി ആദരിച്ച അനന്തമൂര്‍ത്തിയെപോലുള്ള ഒരു എഴുത്തുകാരന് സംഘപരിവാര്‍ പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തത്. തെരഞ്ഞെടുപ്പി മോഡിയെ എതിര്‍ത്ത് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നല്ലോ ഇന്ത്യയുടെ വിശ്വപ്രസിദ്ധ ഗായിക ശുഭാമുഗ്ദലിന്റെ അമേരിക്കയിലെ സംഗീതകച്ചേരി സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ച കുറ്റത്തിനാണ് ഡോ.നരേന്ദ്രദാ ബോക്കറെ വെടിവെച്ചുകൊന്നത്. 'ആരാണ് ശിവജി' എന്ന പുസ്തകം എഴുതിയതിന്റെ പേരിലാണല്ലോ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ പന്‍സാരയെ വകവരുത്തിയത്. ബ്രാഹ്മണ വൈദികാധികാരത്തെ എതിര്‍ക്കുകയും വിഗ്രഹാരാധനയെ നിരാകരിക്കുകയും ചെയ്ത കുറ്റത്തിനാണല്ലോ എം.എം.ക ബുര്‍ഗിയുടെ ജീവനെടുത്തത്. ഹിന്ദുത്വവാദികളെ വിമര്‍ശിക്കുകയും അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ വെടിയുണ്ടകള്‍ ഉതിര്‍ത്ത് വധിച്ചുകളഞ്ഞത്.


അത്യന്തം നീചവും ക്രൂരവുമായ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്. ക്രിസ്ത്യാനിയെയും മുസ്ലീങ്ങളെയും ആഭ്യന്തരശത്രുക്കളായി കാണുന്ന സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടയിലാണ് രാജ്യമെമ്പാടും ഘര്‍വാപസിയുടെ പേരി ബലംപ്രയോഗിച്ചുള്ള മതം മാറ്റങ്ങള്‍ നടന്നത്. ആഗ്രയി ഉള്‍പ്പെടെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും കൂട്ടമതപരിവര്‍ത്തനങ്ങള്‍, ഹിന്ദുമതത്തി നിന്ന് മാറിപ്പോയവരെ തിരിച്ചുകൊണ്ടുവരലായി അവതരിപ്പിച്ച് അടിച്ചേ പ്പിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയി 56-ലേറെ പച്ചപ്പാവങ്ങളായ മനുഷ്യരാണ് മീറ്റ്ജിഹാദിന്റെ ഇരകളായി കൊലചെയ്യപ്പെട്ടത്. ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം സൂക്ഷിച്ചുവെന്നതിന്റെ പേരിലാണ് മുഹമ്മദ്അഖ്‌ലക് എന്ന 56 വയസ്സുകാരനായ കര്‍ഷകതൊഴിലാളി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ദാദ്രിയി നൊന്തുപെറ്റ മാതാവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നി വെച്ചാണ് പ്രാദേശിക ബി.ജെ.പി നേതാവ് വിശാ റാണയുടെ നേതൃത്വത്തിലുള്ള ഒരാള്‍ക്കൂട്ടം ഇഷ്ടികയും കല്ലും കൊണ്ട് അടിച്ചും ഇടിച്ചും അഖ്‌ലകിനെ കൊലപ്പെടുത്തിയത്.


ജവഹര്‍ലാ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഹൈദരാബാദ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലും സംഘപരിവാര്‍ നടത്തിയ ഹീനമായ കടന്നാക്രമണങ്ങള്‍ അക്കാദമിക് രംഗത്തെ കാവിവ ക്കരണ അജണ്ടയുടെ ഭാഗമായിരുന്നു. ഇന്ത്യയി ഉന്നതവിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാവിവ ക്കരണത്തിന്റെ ഇരയായിരുന്നു രോഹിത്‌വെമുല. രോഹിത്‌വെമുലയുടെ ആത്മബലി സവര്‍ണഹിന്ദുരാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയിലേക്കും ഹിംസാത്മകതയിലേക്കും നമ്മുടെ അക്കാദമിക് സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച സംഭവമായിരുന്നു.


ഈ കേരളത്തി മാതൃഭൂമി പോലൊരു പത്രത്തി വാത്മീകി രാമായണത്തെക്കുറിച്ചുള്ള പരമ്പര സംഘപരിവാര്‍ ഭീഷണിമൂലമാണല്ലോ ഡോ.എം.എം.ബഷീറിന് നിര്‍ത്തേണ്ടിവന്നത്. തിയേറ്ററുകളി സിനിമാഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ ചുവടുപിടിച്ചാണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ അധിക്ഷേപിച്ചതും അപമാനിച്ചതും. അദ്ദേഹത്തിന്റെ വീട്ടുപടിക്കലിലേക്ക് മാര്‍ച്ച് ചെയ്ത് കമാലുദ്ദീനെ എന്നുവിളിച്ച് വര്‍ഗീയമായ വികാരം ഇളക്കിവിടാന്‍ നോക്കിയത്.


തുഞ്ചന്‍പറമ്പി നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങി നോട്ടുനിരോധനത്തെ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ പറഞ്ഞുപോയ കുറ്റത്തിനാണല്ലോ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.വാസുദേവന്‍നായരെ അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ആക്രോശങ്ങള്‍ നടത്തിയത്. ഏറ്റവുമൊടുവി കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചു എന്നാരോപിച്ചാണ്.


നരേന്ദ്രമോഡി ഭരണത്തിനുകീഴി ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ന കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വ്വമായ തോതി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. മോഡി അധികാരത്തിലെത്തിയ 2014- മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2015 ആകുമ്പോഴേക്കും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6% ഉം പട്ടികജാതിക്കാര്‍ക്കെതിരെ 19% ഉം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.


ഹരിയാനയി മാത്രം ദളിത് അതിക്രമങ്ങളുടെ എണ്ണത്തി 245% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ അക്രമണങ്ങള്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


1955- ദളിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളി കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയി അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്.സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളി 47,604 കേസുകളാണ് 2014- രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകള്‍ 2013- രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013- റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014- ഇത് 11,451 ആയി വര്‍ദ്ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ത്ഥത്തി രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഢനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവരവിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പലവിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളു. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല.


ഇന്ത്യയി ഏറ്റവും കൂടുത ദളിത് പീഢനവും വിവേചനവും നിലനി ക്കുന്ന സംസ്ഥാനമാണ് നരേന്ദ്രമോഡിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹ്യഭൃഷ്ട് മൂലം നാട് വിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല മോഡിഭരണം ഗുജറാത്തി അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോഡിഭരണത്തിന് കീഴി പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളി കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നതാണ്. എടുക്കുന്ന കേസുകളി തന്നെ 3.5% മാത്രമാണ് കോടതി ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത്.


അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം ന കുന്ന ധര്‍മ്മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും നരേന്ദ്രമോഡിക്ക് മടിയുണ്ടായില്ല. മോഡിയുടെ വാക്കുകള്‍ നോക്കൂ; ''സ്വന്തം ജീവിതം നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് അവര്‍ ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കി തലമുറകളായി അവര്‍ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല..... ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാവണം; ദൈവം അവരി അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവര്‍ത്തനമായിട്ടാണ്.''


ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന നരേന്ദ്രമോഡിയെപ്പോലുള്ള ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെനിന്നാണ് സാമൂഹ്യസുരക്ഷയും സാമൂഹ്യനീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവര്‍ മനുഷ്യവിസര്‍ജ്ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായിതന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് നരേന്ദ്രമോഡി ചെയ്തിട്ടുള്ളതെന്ന കാര്യം സമര്‍ത്ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തി 12,000-ലേറെ പേര്‍ തോട്ടിപ്പണിക്കാരായുണ്ട്.


നവലിബറ നയങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും വളര്‍ന്നുവരുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും മറ്റിതര ജനസമൂഹങ്ങളുടെയും പ്രക്ഷോഭങ്ങളെയും സമരങ്ങളെയും വഴിതിരിച്ചുവിടാന്‍ കൂടിയാണ് വര്‍ഗീയത കെട്ടഴിച്ചുവിടുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. റാഫേ വിമാന ഇടപാടുമായി ബന്ധപ്പെട്ട കുംഭകോണം വിവാദമായ സന്ദര്‍ഭത്തിലാണ് പത്മാവതി സിനിമക്കെതിരെ സംഘപരിവാറിന്റെ അക്രമണഭീഷണി ഉയര്‍ന്നുവന്നതെന്നത് യാദൃശ്ചികമാകാനിടയില്ല. മാത്രമല്ല രാജസ്ഥാനിലെ കര്‍ഷകസമരം എല്ലാ ജാതിമത സമൂഹങ്ങളിലുംപെട്ടവരെ ബി.ജെ.പി സര്‍ക്കാരിനെതിരെ അണിനിരത്തുന്നതി വിജയിച്ച സന്ദര്‍ഭം കൂടി സംഘപരിവാറിന്റെ വര്‍ഗീയവ ക്കരണ നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്.


ഇതെല്ലാം മോഡി ഭരണത്തിനുകീഴി രാജ്യത്ത് നടന്ന അസഹിഷ്ണുതയുടെ വ്യാപ്തിയും ഭീകരതയുമാണ് കാണിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും ഭാഷയുടെയും ലിംഗത്തിന്റെയും പേരി വിവേചനങ്ങളൊന്നും പാടില്ലെന്നതാണ് ആധുനിക ജനാധിപത്യം മുന്നോട്ടുവെക്കുന്നത്. പൗരന്മാരെന്ന നിലക്ക് സ്ത്രീപുരുഷന്മാരെ സമന്മാരായി ഉദ്ഗ്രഥിക്കുകയാണ് ജനാധിപത്യ മതനിരപേക്ഷത ചെയ്യുന്നത്. മതനിരപേക്ഷ സംസ്‌കാരം മതത്തെ പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രസങ്ക പത്തെ തിരസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.


ആധുനിക മനുഷ്യന്റെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സാമൂഹ്യവ്യവഹാരത്തെയും അസ്തിത്വത്തെയുമാണ് സഹിഷ്ണുത അടയാളപ്പെടുത്തുന്നത്. അത് കേവലമായ അനുതാപമല്ല തന്നെപ്പോലെതന്നെ ജീവിക്കാനും ജീവിതം അവകാശപ്പെടാനുമുള്ള അപരന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണത്. വിശ്വാസപരവും സാംസ്‌കാരികവുമായ ഭിന്നതകളെയും വ്യത്യാസങ്ങളെയും മാത്രമല്ല വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉള്‍ക്കൊള്ളുന്നതാവണം ആധുനിക രാഷ്ട്രവ്യവസ്ഥയെന്നാണ് ജനാധിപത്യ മതനിരപേക്ഷ വീക്ഷണം വിഭാവനം ചെയ്യുന്നത്. ഇതിന് എതിര്‍ദിശയിലാണ് എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും സഞ്ചരിക്കുന്നത്. വരേണ്യ മതവംശപ്രത്യയശാസ്ത്രമാണ് മുസ്സോളിനിയും ഹിറ്റ്‌ലറും ഫ്രാങ്കോയുമെല്ലാം അടിച്ചേ പ്പിച്ചത്. ആ വഴിയി സഞ്ചരിക്കുന്നവരാണ് സംഘപരിവാറുകാരും. മാനവികതക്കും മതനിരപേക്ഷതുക്കും നേരെ ഭീഷണിയുയര്‍ത്തുന്ന സംഘപരിവാര്‍ ശക്തികളെ ദേശീയാധികാരത്തി നിന്ന് തൂത്തെറിയുകയെന്നത് ഇന്ത്യയുടെ ജനാധിപത്യപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.