Girish Varma Balussery

മതേതര മുഖങ്ങള്‍
കഴുത്തിനു മുകളില്‍

തുന്നിച്ചേര്‍ത്ത മുഖങ്ങള്‍ .

അതൊരു വ്യാളീ മുഖം പോലെ.

തെയ്യാറെടുപ്പുകള്‍ ഇല്ലാത്തതുകൊണ്ട്

അളിഞ്ഞൊരു ശബ്ദം പുറപ്പെടുവിപ്പിക്കുന്നുണ്ട്.

പുറം തിരിഞ്ഞു നിന്നുള്ള സംസാരങ്ങളാണ്

കൂടുതലും.

ഗുഹാജീവിതത്തിന്റെ തിരിച്ചറിവുകള്‍ പോലുമില്ല.

ഇരയെ എറിഞ്ഞിട്ടു പിടിക്കുന്ന വൈദഗ്ദ്യം പോലും.

എന്നിട്ടും

ഉള്‍ക്കണ്ണിലെ നരകയറിയ വാചാലതയവര്‍

ചുരുക്കെഴുത്തായി വീശിയെറിയുന്നു.

വിഷത്തുള്ളികള്‍ വീണു കുടിച്ച പാഴ്നിലങ്ങള്‍

ഇനിയൊരു തളിരില്ലാതെ കാലങ്ങളോളം .

എന്നിട്ടുമെന്താണ്

ഭീതിയില്ല.

ദയയില്ല.

മറുപ്രതീക്ഷപൊലുമില്ല.

ഞങ്ങളിന്നും ജീവിതം ആഘോഷിക്കുന്നുണ്ട്.

നിരന്നു നില്‍ക്കുന്ന നരന്മാര്‍

ഒരറ്റത്ത് കണ്ണിയായ്‌ ഞാനും.

അഭിലാഷങ്ങള്‍ക്ക് വേണ്ടി വാതുവെപ്പില്ല.

തോല്‍വി ഉറപ്പുള്ളിടത്ത്

ഇനിയെന്ത് വാതുവെപ്പ്

ഇനിയെന്ത് കാത്തിരിപ്പ്